ഒന്നര വര്‍ഷത്തിലധികമായി നടക്കുന്ന ഓണ്‍ലൈൻ പഠനങ്ങൾക്ക് ശേഷം സംസ്ഥാനത്തെ എല്ലാ കോളേജുകളും പൂര്‍ണ്ണമായും ഇന്ന് തുറന്നു... കോവിഡ് മാനദണ്ഡം പാലിച്ച് ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ ഓരോ കോളേജും വരവേറ്റു! ആവേശത്തോടെ വിദ്യാര്‍ത്ഥികള്‍

ഒന്നര വര്‍ഷത്തിലധികമായി നടക്കുന്ന ഓണ്‍ലൈൻ പഠനങ്ങൾക്ക് ശേഷം സംസ്ഥാനത്തെ എല്ലാ കോളേജുകളും പൂര്‍ണ്ണമായും ഇന്ന് തുറന്നു. അതുകൊണ്ട് തന്നെ ആവേശത്തോടെയാണ് വിദ്യാര്‍ത്ഥികള്‍. ഒന്നും, രണ്ട് വര്‍ഷ ഡിഗ്രി ക്ലാസുകള്‍, ഒന്നാം വര്‍ഷ പിജി, എഞ്ചിനിയറിംഗ് ക്ലാസുകള്‍ എന്നിവയാണ് ആരംഭിച്ചത്.
ഒന്നര വര്‍ഷത്തിലധികമായി ഓണ്‍ലൈനായി നടന്ന പഠനമാണ് കലാലയങ്ങളില്‍ പുന:രാരംഭിച്ചത്. കോവിഡ് മാനദണ്ഡം പാലിച്ചാണ് ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ ഓരോ കോളേജും വരവേറ്റത്.
ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ബാച്ചുകളായി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളിലും ബുരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഒരുമിച്ചുമാണ് ക്ലാസുകള്‍ നടത്തുന്നത്. കോളേജില്‍ എത്തുന്ന വിദ്യാര്‍ത്ഥിക്ക് മാസ്ക് ഉണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതലയും സാനിറ്റൈസര്‍ നല്‍കുക, സാമൂഹിക അകലം പാലിക്കപ്പെടുന്നുണ്ട് എന്നത് ഉറപ്പാക്കേണ്ടതും അതാത് കോളേജുകളുടെ ചുമതലയാണ്.
https://www.facebook.com/Malayalivartha

























