പാലം നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് നാരകക്കുഴിയില്‍ നിര്‍മാണം നിലച്ച പാലത്തിന്റെ തൂണിനുമുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി! നടുങ്ങി നാട്ടുകാർ

പാലം നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് നാരകക്കുഴിയില്‍ നിര്‍മാണം നിലച്ച പാലത്തിന്റെ തൂണിനുമുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. വാഗമണ്‍ നാരകക്കുഴി സ്വദേശി പുത്തന്‍പുരയ്ക്കല്‍ ജോണ്‍സനെന്ന് വിളിക്കുന്ന അനീഷാണ് പാലത്തിന്റെ തൂണിനുമുകളില്‍ കയറിയത്. പാലം നിര്‍മാണത്തിന് ഫണ്ട് അനുവദിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്തംഗവും വാര്‍ഡ് മെമ്ബറും ഉറപ്പ് നല്‍കിയതിനുശേഷമാണ് യുവാവ് താഴെ ഇറങ്ങിയത്. ബ്ലോക്ക് പഞ്ചായത്തംഗം ശ്രുതി പ്രദീപ്, ഏലപ്പാറ പഞ്ചായത്തംഗങ്ങളായ പ്രദീപ് കുമാര്‍, ഷൈന്‍കുമാര്‍ എന്നിവരെത്തിയാണ് സംസാരിച്ചത്.
https://www.facebook.com/Malayalivartha

























