മുല്ലപ്പെരിയാർ ഡാമിന്റ ജലനിരപ്പ് ഉയരുന്നു!! ഇപ്പോഴത്തെ ജലനിരപ്പ് 137.45 അടി; ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തം, 138 അടിയിലെത്തിയാല്‍ രണ്ടാം മുന്നറിയിപ്പ്: 140 അടിയിൽ ആദ്യ ജാഗ്രത നിര്‍ദ്ദേശം, ഡാമിന്റെ പരമാവധി സംഭരണ ശേഷി 142 അടി

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു. 137.45 അടി (ഒക്ടോബര്‍ 25 വൈകിട്ട് ഏഴു മണി വരെയുള്ള കണക്കുകള്‍ പ്രകാരം)യാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. ഡാമിലെ ജലനിരപ്പ് 136 അടി പിന്നിട്ടതോടെ തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ജലനിരപ്പ് 138 അടിയില്‍ എത്തുമ്ബോള്‍ രണ്ടാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിക്കും. 140 അടിയിലാണ് ആദ്യ ജാഗ്രത നിര്‍ദ്ദേശം പ്രഖ്യാപിക്കുക. ഡാമിന്റെ പരമാവധി സംഭരണ ശേഷി 142 അടിയാണ്.
https://www.facebook.com/Malayalivartha

























