അമ്മത്തൊട്ടിലിൽ ലഭിക്കുന്ന കുട്ടികളെ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആണ് പരിഗണിക്കുന്നത്... അത് അനുസരിച്ചുള്ള കാര്യങ്ങളാണ് നിയമപരമായി ശിശുക്ഷേമ സമിതി നിർവഹിച്ചത്... അനുപമയുടെ കുട്ടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ശിശുക്ഷേമ സമിതിയ്ക്ക് യാതൊരു വീഴ്ചയും പറ്റിയിട്ടില്ലെന്ന നിലപാടിലുറച്ച് സർക്കാർ

കുറച്ച് ദിവസങ്ങളായി ചർച്ച ചെയ്യപ്പെടുന്ന വിഷയത്തിൽ പ്രതികരണവുമായി ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് രംഗത്തെത്തി.
അനുപമയുടെ കുട്ടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ശിശുക്ഷേമ സമിതിയ്ക്ക് യാതൊരു വീഴ്ചയും പറ്റിയിട്ടില്ല എന്ന നിലപാടിലുറച്ചിരിക്കുകയാണ് സർക്കാർ. നിയമസഭയിലാണ് ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ വെളിപ്പെടുത്തൽ.
ശിശുക്ഷേമ സമിതി നിയമപ്രകാരമാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 23ന് പുലർച്ചെ 12.45നും രാത്രി 9 നും രണ്ടു കുട്ടികളെ ശിശുക്ഷേമ സമിതിയിൽ ലഭിക്കുകയായിരുന്നു.
അമ്മത്തൊട്ടിലിൽ ലഭിക്കുന്ന കുട്ടികളെ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആണ് പരിഗണിക്കുന്നത്. അത് അനുസരിച്ചുള്ള കാര്യങ്ങളാണ് നിയമപരമായി ശിശുക്ഷേമ സമിതി നിർവഹിച്ചത് എന്നാണ് മന്ത്രി വീണാ ജോർജ്ജ് നിയമസഭയിൽ പറഞ്ഞത്. അനുപമയുടെ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























