ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരെ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തണം!! ഇപ്പോഴത്തെ അന്വേഷണം കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രം, സമരം വീണ്ടും തുടങ്ങുമെന്ന് അനുപമ

കുഞ്ഞിനെ ദത്ത് നൽകിയ വിഷയത്തിൽ വീണ്ടും സമരത്തിൽ ഇരിങ്ങൽ ഒരുങ്ങുകയാണെന്ന് മാതാവ് അനുപമ. ഇപ്പോഴുള്ള അന്വേഷണം കണ്ണില്‍ പൊടിയിടാന്‍ ആണെന്നും അനുപമ പആരാഞ്ഞു. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെയും ചെയര്‍പേഴ്‌സണെയും സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അനുപമ വ്യക്തമാക്കി.
ഈ സ്ഥാനത് ഇവർ തുടരുന്നത് തെളിവ് നശിപ്പിക്കാൻ വേണ്ടി മാത്രമാണ്. സാക്ഷികള്‍ ആയേക്കാവുന്നവരെ സ്വാധീനിക്കാനും മറ്റ് ഇടപെടലുകള്‍ നടത്താനും അധികാര സ്ഥാനത്ത് തുടരുന്നവര്‍ക്ക് സാധിക്കും. അന്വേഷണം കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമല്ലെങ്കില്‍ ഇവരെ സ്ഥാനമാനങ്ങളില്‍ നിന്നും മാറ്റണമെന്നും അനുപമ ആവശ്യപ്പെട്ടു.
വിഷയത്തില്‍ പൂര്‍ണ പിന്തുണ അനുപമയ്ക്ക് സിപിഎം പ്രഖ്യാപിച്ചിരുന്നെങ്കിലും വിഷയത്തില്‍ അനുപമയുടെ ഭര്‍ത്താവിനെ അടക്കം അധിക്ഷേപിക്കുന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിച്ചത്. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അനുപമയുടെ ഭര്‍ത്താവ് അജിത്തിന്റെ സ്വഭാവത്തെ ചൂണ്ടി പ്രതികരിക്കുകയും ചെയ്തത് ചർച്ച ആയതാണ്.
https://www.facebook.com/Malayalivartha

























