കോഴിക്കോട് കൂട്ടുകാരുമൊത്തു കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

കോഴിക്കോട് കൂട്ടുകാരുമൊത്തു കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. പൊക്കുന്നു മൈലാടുംപാറ മുക്കില്‍ പീടിക പി പി.
റുംഷാദിന്റെ മകന്‍ മുഹമ്മദ് റിഹാന്‍ (13) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഫുട്‍ബോള്‍ കളി കഴിഞ്ഞ് കുളത്തില്‍ കുളിക്കാനിറങ്ങുമ്ബോഴാണ് അപകടമുണ്ടായത്.
കിണാശ്ശേരി സ്കൂളിലെ ഏട്ടാം തരം വിദ്യാര്‍ഥിയാണ് മരിച്ച മുഹമ്മദ് റിഹാന്‍. മീഞ്ചന്തയില്‍ നിന്ന് അഗ്നിശമന സേന വന്നു മുങ്ങിഎടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല.
https://www.facebook.com/Malayalivartha

























