Widgets Magazine
08
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യയിലെ അൽ ഹസ്സയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു


ബാലരാമപുരത്ത് 62കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ...


ഉജ്ജ്വല സ്വീകരണം... മലേഷ്യയിൽ ഒരു ഇന്ത്യൻ കോൺസുലേറ്റ് കൂടി തുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി... രണ്ട് ദിവസത്തെ സന്ദർശനത്തിനായി മലേഷ്യയിലെത്തിയ മോദിയെ വിമാനത്താവളത്തിൽ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം നേരിട്ടെത്തി സ്വീകരിച്ചു


ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയം സംഭവിച്ചത്... പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ 62കാരിയുടെ മൃതദേഹം: വിശ്വസിക്കാനാകാതെ അയൽവാസികൾ


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുതിപ്പ്... ഇന്ന് 2,120 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്... 1,14,840 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്...

അധികാരവും പത്രാസുമൊന്നും കാട്ടി ആരെയും പേടിപ്പിക്കരുത്; ഒരു സാധാരണ ജീവനക്കാരന്റെ മേൽ അധികാരം കാണിച്ചപ്പോ മന്ത്രിക്ക് മന:സുഖം കിട്ടിക്കാണുമോ എന്നൊന്നും എനിക്കറിയില്ല, പക്ഷേ മന്ത്രി മുഹമ്മദ് റിയാസ് അടിയന്തിരമായി ഈ ഏർപ്പാട് നിർത്തണമെന്ന് താക്കീത് ചെയ്ത് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് രംഗത്ത്

05 NOVEMBER 2021 05:48 AM IST
മലയാളി വാര്‍ത്ത

പിഡബ്ലൂഡി റെസ്റ്റ് ഹൗസിൽ മിന്നൽ സന്ദർശനം നടത്തിയ മന്ത്രി മുഹമ്മദ് റിയാസ് ജീവനക്കാരെ ശകാരിച്ചത് ശരിയായ രീതിയല്ലെന്ന് വിമർശിച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് രംഗത്ത്.

തന്റെ അധികാരവും പത്രാസുമൊക്കെ ഒരു സാധാരണ ജീവനക്കാരന്റെ മേല്‍ കാണിച്ചപ്പോ മന്ത്രിക്ക് മനസുഖം കിട്ടിക്കാണുമോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ മന്ത്രി അടിയന്തരമായി ഈ ഏര്‍പ്പാട് നിര്‍ത്തണമെന്ന് ഫിറോസ് ആവശ്യപ്പെടുന്നു.

ജീവനക്കാർ ജോലി ചെയ്യുന്നില്ലെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കുകയാണ് വേണ്ടത്, ലക്ഷക്കണക്കിന് ആളുകൾ കാണുന്ന സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുകയല്ല വേണ്ടതെന്നും പികെ ഫിറോസ് ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു. പികെ ഫിറോസിന്റെ പ്രതികരണം ഇങ്ങനെ....

“മന്ത്രി പി.എ മുഹമ്മദ് റിയാസ് തിരുവനന്തപുരം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് സന്ദർശിക്കുന്ന ഒരു വീഡിയോ കണ്ടു. ഫൈസ്ബുക്ക് ലൈവുമായിട്ടാണ് ആളുടെ വരവ്. വന്ന പാടെ റസ്റ്റ് ഹൗസിലെ ജീവനക്കാരനെ കണക്കിന് ശകാരിക്കുന്നുണ്ട്. സർക്കാറിന്റെ തീരുമാനം പൊളിക്കാൻ നടക്കാണോ എന്നൊക്കെയാണ് മന്ത്രി ചോദിക്കുന്നത്.

എന്നാൽ കാണട്ടെ എന്നൊക്കെ വെല്ലുവിളിക്കുന്നുമുണ്ട്. തന്റെ അധികാരവും പത്രാസുമൊക്കെ ഒരു സാധാരണ ജീവനക്കാരന്റെ മേൽ കാണിച്ചപ്പോ മന്ത്രിക്ക് മന:സുഖം കിട്ടിക്കാണുമോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ മന്ത്രി അടിയന്തിരമായി ഈ ഏർപ്പാട് നിർത്തണം.

 

 

 

ഒരു സ്ഥാപനത്തിൽ സന്ദർശനം നടത്തുമ്പോൾ അവിടെ മതിയായ സ്റ്റാഫിനെ സർക്കാർ നിയമിച്ചിട്ടുണ്ടോ എന്ന് തിരക്കണം. ഇല്ലെങ്കിൽ അത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണം.സ്റ്റാഫുണ്ടായിട്ടും ജോലി ചെയ്യുന്നില്ലെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കണം.

അല്ലാതെ ലക്ഷക്കണക്കിന് ആളുകൾ കാണുന്ന സോഷ്യൽ മീഡിയയുടെ മുമ്പിൽ വെച്ച് ഒരാളെ അപമാനിക്കുകയല്ല വേണ്ടത്. ആ സാധു ജീവനക്കാരൻ വിചാരിച്ചാലൊന്നും അങ്ങയുടെ വെല്ലുവിളി ഏറ്റെടുക്കാനുള്ള കെൽപ്പുണ്ടാവില്ല. അധികാരവും പത്രാസുമൊന്നും കാട്ടി ആരെയും പേടിപ്പിക്കരുത്. അന്തസ്സും അഭിമാനവുമൊക്കെ ഏതൊരു വ്യക്തിക്കും പ്രധാനമാണ്. താങ്കളത് മറക്കരുത്.”

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂർ പ്രകാശിനെ വീണ്ടും ചോദ്യം ചെയ്യും... ശബരിമല സ്വ‍ർണക്കൊള്ള; അടൂർ പ്രകാശിനെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യത, രണ്ടരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലില്‍ എല്ലാത്തിനും ഉത്തരം നൽകിയെന്ന് പ്രതികരണം  (1 hour ago)

കാഞ്ഞങ്ങാട് കടന്നൽ കുത്തേറ്റ് ഭാര്യ പിടയുന്നതു കണ്ട് ഗൃഹനാഥൻ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

കുടുംബത്തിൽ സമാധാനവും സ്വസ്ഥതയും നിലനിൽക്കുന്ന ദിവസമാണിത്.  (1 hour ago)

ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു  (1 hour ago)

23 മുതൽ മാർച്ച് 4 വരെ നടക്കുന്ന പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്...  (1 hour ago)

കേരളത്തിന്റെ മാതൃകാപരമായ ഇടപെടലാണ് അവയവമാറ്റ ആശുപത്രി സ്ഥാപിക്കുന്നതിലൂടെ സാദ്ധ്യമാകുന്നതെന്ന് മുഖ്യമന്ത്രി  (1 hour ago)

62കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ...  (2 hours ago)

ആരോഗ്യ പ്രവര്‍ത്തകനെ സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

വിനോദസഞ്ചാരികൾ കയറിയ 'സുനാമി' യന്ത്ര ഊഞ്ഞാലാണു പ്രവർത്തിക്കുന്നതിനിടെ തകർന്നു വീണത്....  (2 hours ago)

ആദ്യ മത്സരത്തിൽ അമേരിക്കക്കെതിരെ ഇന്ത്യക്ക് 29 റൺസിൻറെ  (2 hours ago)

ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിക്ക് നൽകിയ സ്വീകരണ ചടങ്ങിലും ....  (2 hours ago)

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മുന്നോട്ട് പോകുമെന്ന് രോഹിത് റോയ്  (9 hours ago)

ട്വന്റി 20 ലോകകപ്പിന് ആദ്യജയം ഇന്ത്യയ്ക്ക്; അമേരിക്കയെ 29 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ  (9 hours ago)

സൂരജ്ക്കുണ്ട് കലാമേളക്കിടെ അപകടം: യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നുവീണ് പൊലീസുകാരന് ദാരുണാന്ത്യം  (9 hours ago)

ഉറങ്ങിക്കിടന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം  (11 hours ago)

Malayali Vartha Recommends