ദമ്പതികളെ കൃഷി തോട്ടത്തില്‍ ജോലിക്കെത്തിച്ച് 30കാരിയെ ക്രൂരമായി മർദ്ദിച്ചും, ഭീഷണിപ്പെടുത്തിയും പലപ്പോഴായി പീഡനത്തിനിരയാക്കി ഭൂവുടമ:- മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

കൃഷിയിടത്തില്‍ ജോലിക്കെത്തിയ യുവതിയെ ഭൂവുടമ നിരന്തരം പീഡനത്തിനിരയാക്കിയതിൽ മനംനൊന്ത് 30കാരി ജീവനൊടുക്കി. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിൽ വന്ദ്‌വാന്‍ താലൂക്കിലാണ് സംഭവം. യുവതിയെ പ്രതി ദിവസങ്ങളോളം പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു.
കൃഷിയിടത്തില്‍ വെച്ച് ചൊവ്വാഴ്ചയാണ് യുവതി ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെ പ്രതി ഒളിവില്‍ പോയി. യുവതിയുടെ ഭർത്താവും ഇതേ കൃഷിയിടത്തിലാണ് ജോലി ചെയ്യുന്നത്.
യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭൂവുടമയായ യുവരാജ് സിങ് പാര്‍മറിനെതിരേ പോലീസ് കേസെടുത്തത്. ഉത്പാദിപ്പിക്കുന്ന വിളകളുടെ 25 ശതമാനം വിഹിതം നല്‍കാമെന്ന് പറഞ്ഞാണ് പാര്‍മര്‍ ദമ്പതികളെ കൃഷിതോട്ടത്തില്‍ ജോലിക്കെത്തിച്ചത്.
ഇതിനു ശേഷമാണ് പ്രതി യുവതിയെ പീഡിപ്പിച്ചതെന്നും പോലീസ് പറയുന്നു. ഭർത്താവിനോട് യുവതി പീഡന വിവരം അറിയിച്ചതായി പോലീസ് പറയുന്നു.
പീഡനത്തെ എതിര്‍ത്ത യുവതിയെ പാര്‍മര്‍ ക്രൂരമായി മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
യുവതിയുടെ മൂന്ന് വയസ് പ്രായമുള്ള കുട്ടിയേയും പ്രതി ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
https://www.facebook.com/Malayalivartha

























