മുല്ലപ്പെരിയാർ അണക്കെട്ടിൻറെ സ്പിൽവേയിലെ എട്ട് ഷട്ടറുകൾ തുറന്നു: തമിഴ്നാട് മന്ത്രിമാരുടെ സംഘം ഇന്ന് ഡാം സന്ദർശിക്കും

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടർ തുറന്ന സാഹചര്യത്തിൽ തമിഴ്നാട് മന്ത്രിമാരുടെ സംഘം ഇന്ന് മുല്ലപ്പെരിയാർ സന്ദർശിക്കും. ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകൻ, ധനമന്ത്രി ത്യാഗരാജൻ, സഹകരണ മന്ത്രി ഐ പെരിയ സ്വാമി, റവന്യു മന്ത്രി മൂർത്തി, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ചക്രപാണി എന്നിവർക്കൊപ്പം തേനി എംഎൽഎയും ഒപ്പം ഉണ്ടാകും.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് എട്ട് ഷട്ടറുകളാണ് തുറന്നത്. ഷട്ടറുകൾ ഉയർത്തിയതോടെ ഡാമിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങി.
സെക്കൻറിൽ മൂവായിരത്തി തൊള്ളായിരം ഘനയടിയോളം വെള്ളമാണ് പെരിയാറിലൂടെ തുറന്ന് വിട്ടിരിക്കുന്നത്.
138.90 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. അതേ സമയം 10 ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം കൊല്ലം ആലപ്പുഴ തൃശൂർ ഒഴികെ ഉള്ള ജില്ലകളിലാണ് ജാഗ്രതാ നിർദേശം.
സംസ്ഥാനത്ത് പരക്കെ മഴ കിട്ടുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇടിമിന്നലിനും സാധ്യതയുണ്ട് .തിങ്കളാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും.
https://www.facebook.com/Malayalivartha

























