ഫുട്‌ബോള്‍ കളിക്കിടെ പന്ത് വീട്ടുപരിസരത്ത് വീണു... തര്‍ക്കത്തിനൊടുവില്‍ കളിക്കാരനെ മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം , ഗൃഹനാഥന്‍ അറസ്റ്റില്‍

ഫുട്‌ബോള്‍ കളിക്കിടെ പന്ത് വീട്ടുപരിസരത്ത് വീണു... തര്‍ക്കത്തിനൊടുവില്‍ കളിക്കാരനെ മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഗൃഹനാഥന്‍ പോലീസ് പിടിയില്‍.
തൃക്കടവൂര്‍ കുരീപ്പുഴ കുളപ്പുറത്ത് വടക്കതില്‍ രാജേഷ് (43) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 31ന് വൈകുന്നേരം ഇയാളുടെ വീടിന് സമീപത്തെ ഗ്രൗണ്ടില്‍ കുട്ടികളോടൊപ്പം ഫുട്‌ബോള്‍ കളിച്ചു കൊണ്ടിരുന്ന ശശിധരന്റെ തലയ്ക്കാണ് അടിച്ചത്.
ഫുട്‌ബോള്‍ കളിക്കിടെ രാജേഷിന്റെ വീട്ടു പുരയിടത്തില്‍ വീണത് ഇയാള്‍ തിരികെ നല്‍കിയില്ല. ഇത് തിരിച്ച് വാങ്ങിക്കാനെത്തിയ ശശിധരന്‍ ഇയാളുടെ കൈവശം നിന്നും ഫുട്‌ബോള്‍ ബലം പ്രയോഗിച്ച് പിടിച്ച് വാങ്ങി.
ഗ്രൗണ്ടിലേക്ക് തിരികെ നടന്ന പോകവേ ഇതില്‍ പ്രകോപിതനായ ഇയാള്‍ മണ്‍വെട്ടി എടുത്ത് ശശിധരന്റെ തലയ്ക്ക് അടിച്ചു. ശക്തമായ അടിയില്‍ തലപിളര്‍ന്ന് തലയോട്ടിക്ക് പൊട്ടലേറ്റു.
പരിക്കേറ്റ ശശിധരന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.
https://www.facebook.com/Malayalivartha

























