Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ലൈവോട് ലൈവ്... നീണ്ട ജയില്‍ വാസത്തിന് ശേഷം സ്വപ്ന സുരേഷ് ഇന്ന് പുറത്തിറങ്ങുമെന്ന് സൂചന; 28 ലക്ഷത്തോളം രൂപ കെട്ടിവയ്ക്കുക എന്നതാണ് വലിയ കടമ്പ; ജയിലില്‍ നിന്നിറങ്ങിയാല്‍ മകള്‍ മാധ്യമങ്ങളെ കാണുമെന്ന സ്വപ്നയുടെ അമ്മയുടെ വാക്ക് വിശ്വസിച്ച് ചാനലുകാര്‍

05 NOVEMBER 2021 10:00 AM IST
മലയാളി വാര്‍ത്ത

ചാനലുകാര്‍ക്ക് ചാകരയൊരുക്കി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇന്ന് ജയില്‍ മോചിതയായേക്കും. ജാമ്യം ലഭിച്ച് മൂന്ന് ദിവസമായെങ്കിലും ജാമ്യ നടപടികള്‍ പൂര്‍ത്തിയാകാത്തതാണ് പുറത്തിറങ്ങാന്‍ വൈകുന്നത്. സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ആറ് കേസുകളിലാണ് സ്വപ്ന റിമാന്‍ഡിലായത്. സ്വപ്നയുടെ പുറത്തിറങ്ങല്‍ ആഘോഷമാക്കാനാണ് ചാനലുകളുടെ ശ്രമം. ജയിലില്‍ നിന്നും വീടുവരെ ചാനലുകളുടെ എസ്‌കോര്‍ട്ടുണ്ടാകും. പിന്നാലെ സ്വപ്നയുടെ വീട്ടില്‍ ചാനലുകാര്‍ തമ്പടിക്കുകയും ചെയ്യും.

ഒരുവര്‍ഷത്തിന് ശേഷം സ്വപ്‌ന സുരേഷ് ജയിലില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ അവര്‍ക്ക് എന്താണ് പറയാനുള്ളതെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേരള രാഷ്ട്രീയത്തിലും വന്‍ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേയും സ്പീക്കര്‍ക്കെതിരേയും ആരോപണങ്ങളുയര്‍ന്നു. മന്ത്രിയായിരുന്ന കെ.ടി. ജലീലിനെതിരേയും ആരോപണങ്ങളുണ്ടായി.



സ്വര്‍ണക്കടത്ത് കേസില്‍ മകളുടെ നിരപരാധിത്വം തെളിയിക്കുമെന്നായിരുന്നു ജാമ്യം ലഭിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെ സ്വപ്‌നയുടെ അമ്മ പ്രഭ സുരേഷ് പ്രതികരിച്ചത്. മകളെ ഒരുപാട് മിസ് ചെയ്തിരുന്നു. സഹായിച്ചവര്‍ക്കും ആക്ഷേപിച്ചവര്‍ക്കും നിയമപീഠത്തിനും നന്ദിയുണ്ട്. മകള്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ഈ നിമിഷം വരെ വിശ്വസിക്കുന്നു. അസുഖങ്ങള്‍ കാരണം അവള്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. എല്ലാ ആഴ്ചയും ജയിലില്‍ പോയി മകളെ കണ്ട് തിരിച്ചുവരുന്നത് ഹൃദയം തകര്‍ന്നനിലയിലാണ്. അവളെ ചതിച്ചതാണെന്ന് അവള്‍ എപ്പോഴും പറഞ്ഞിരുന്നു. ജയിലില്‍നിന്നിറങ്ങിയാല്‍ മകള്‍ മാധ്യമങ്ങളെ കാണും. കേസില്‍ നിരപരാധിത്വം തെളിയിക്കും. സത്യം ഒരുനാള്‍ പുറത്തുവരുമെന്നും പ്രഭ സുരേഷ് പ്രതികരിച്ചു.

തിരുവനന്തപുരത്തെ കോടതികളിലുള്ള രണ്ടു കേസുകളിലെ ജാമ്യനടപടി പൂര്‍ത്തിയാക്കിയെങ്കിലും എറണാകുളത്തെ വിവിധ കോടതികളിലായി 28 ലക്ഷത്തോളം രൂപ ഇനി കെട്ടിവയ്ക്കണം. അതിനുള്ള നടപടി ഇന്ന് പൂര്‍ത്തിയാക്കി ഉത്തരവ് തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിതാ ജയിലിലെത്തിയാല്‍ മാത്രമേ ഇന്നിറങ്ങാനാവൂ.

 



അതേസമയം നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസിലെ പ്രതികളായ സ്വപ്ന സുരേഷടക്കമുള്ളവര്‍ക്കു ജാമ്യം അനുവദിച്ചതിനെതിരെ എന്‍ഐഎ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവു റദ്ദാക്കണം എന്നാണ് ആവശ്യം. സ്വര്‍ണക്കടത്തു കേസില്‍ പ്രഥമദൃഷ്ട്യാ യുഎപിഎ നിലനില്‍ക്കില്ല എന്നു നിരീക്ഷിച്ചാണ് ഇന്നലെ ഹൈക്കോടതി ഇവര്‍ക്കു ജാമ്യം അനുവദിച്ചത്. സ്വപ്ന സുരേഷിന് എതിരായ കോഫെപോസ നിലനില്‍ക്കില്ലെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. അതുകൊണ്ടു തന്നെ പ്രതികള്‍ പുറത്തിറങ്ങാന്‍ സാഹചര്യം ഒരുങ്ങിയിരിക്കെയാണ് എന്‍ഐഎ സുപ്രീം കോടതിയെ സമീപിക്കുന്നത്.

നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഐഎ കേസില്‍ സ്വപ്ന സുരേഷ്, പി.എസ്. സരിത് എന്നിവര്‍ അടക്കം 8 പ്രതികള്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കുറ്റപത്രത്തില്‍ പറയുന്ന, യുഎപിഎ വകുപ്പുകളുടെ അടിസ്ഥാനത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനവുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നു പറയാനാവില്ലെന്നു ഹൈക്കോടതി പറഞ്ഞു.



എന്നാല്‍ ഇത് പ്രഥമദൃഷ്ട്യായുള്ള കണ്ടെത്തലുകളാണെന്നും യുഎപിഎ വ്യവസ്ഥകള്‍ പൂര്‍ണമായും ബാധകമല്ലെന്ന് അര്‍ഥമില്ലെന്നും ഡിവിഷന്‍ ബെഞ്ച് കൂട്ടിച്ചേര്‍ത്തു. മുഹമ്മദ് ഷാഫി, എ.എം. ജലാല്‍, റബിന്‍സ്, കെ.ടി. റമീസ്, കെ.ടി.ഷറഫുദ്ദീന്‍, മുഹമ്മദ് അലി എന്നിവരാണ് ജാമ്യം ലഭിച്ച മറ്റുള്ളവര്‍.

എന്തായാലും സ്വപ്ന ജാമ്യം കിട്ടി പുറത്തിറങ്ങുന്നതോടെ ചാനലുകാരെല്ലാം സ്വപ്നയുടെ പുറകെ തന്നെയുണ്ടാകും. അതില്‍ ആരൊക്കെ വീഴുമെന്ന് മാത്രം കണ്ടറിയാം.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (6 minutes ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (18 minutes ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (30 minutes ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (42 minutes ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (1 hour ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (1 hour ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (2 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (2 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (4 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (6 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (6 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (6 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (6 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (6 hours ago)

Malayali Vartha Recommends