Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

തോമസ് ഐസക്കിനെ ധനമന്ത്രിയാക്കാത്തതിലുള്ള നേട്ടം അനുഭവിച്ച് മുഖ്യമന്ത്രി... ഇന്ധനത്തിന്റെ സംസ്ഥാന നികുതി കുറയ്‌ക്കേണ്ടതില്ലെന്ന സി പി എം സെക്രട്ടേറിയറ്റിന്റെ തീരുമാനം കേട്ട് ധനമന്ത്രി കെ എന്‍. ബാലഗോപാല്‍ തല കുലുക്കി നിശബ്ദത പുലര്‍ത്തി

05 NOVEMBER 2021 10:17 AM IST
മലയാളി വാര്‍ത്ത

തോമസ് ഐസക്കിനെ ധനമന്ത്രിയാക്കാത്തതിലുള്ള നേട്ടം അനുഭവിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ധനത്തിന്റെ സംസ്ഥാന നികുതി കുറയ്‌ക്കേണ്ടതില്ലെന്ന സി പി എം സെക്രട്ടേറിയറ്റിന്റെ തീരുമാനം കേട്ട് ധനമന്ത്രി കെ എന്‍. ബാലഗോപാല്‍ തല കുലുക്കി നിശബ്ദത പുലര്‍ത്തി. അപ്പോഴെല്ലാം പിണറായി ആലോചിച്ചത് ധനമന്ത്രി ഐസക്ക് ആയിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നു എന്നാണ്.

ബാലഗോപാലിനെ ധനകാര്യ മന്ത്രിയാക്കിയതു തന്നെ ഇങ്ങനെ നിശബ്ദനാവാന്‍ വേണ്ടിയാണ്. ഐസക്ക് ഒരിക്കലും പിണറായിയുടെ വാക്കുകള്‍ പൂര്‍ണമായി അനുസരിക്കുന്ന ഒരാളായിരുന്നില്ല. ഐസക്കിന് എല്ലാ കാര്യത്തിലും അദ്ദേഹത്തിന്റെതായ അഭിപ്രായമുണ്ടായിരുന്നു. ബാലഗോപാലിനും സ്വന്തമായി അഭിപ്രായിരുന്നെങ്കിലും അദ്ദേഹം പിണറായിക്ക് മുമ്പില്‍ അനുസരണക്കേട് കാണിക്കാറില്ല. ഇതാണ് പിണറായിക്ക് താത്പര്യം.

 



സംസ്ഥാനം ഇന്ധനനികുതി കുറയ്‌ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചപ്പോള്‍ ബാലഗോപാലിന്റെ അഭിപ്രായം മറ്റൊന്നായിരുന്നു. ഇതര സംസ്ഥാനങ്ങള്‍ വില കുറയ്ക്കുമ്പോള്‍ കേരളം കുറയ്ക്കാതിരുന്നാല്‍ അത് ആവശ്യമില്ലാത്ത തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുമെന്നായിരുന്നു ധനമന്ത്രിയുടെ അഭിപ്രായം.അങ്ങനെ വന്നാല്‍ താന്‍ ഒരു മോശം ധനമന്ത്രിയായി തീരും എന്നും ബാലഗോപാല്‍ കരുതി.

എന്നാല്‍ ബി ജെ പി ക്കാരുടെ ഇംഗിതങ്ങള്‍ക്ക് മുന്നില്‍ തലകുനിയ്ക്കണ്ടതില്ലെന്നാണ് പിണറായി പറഞ്ഞത്. മറ്റ് സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കുമ്പോള്‍ കേരളം കുറയ്ക്കാതിരിക്കുന്നത് തെറ്റല്ലേ എന്ന ചോദ്യത്തിന് നിശബ്ദതയായിരുന്നു പിണറായിയുടെ മറുപടി. തുടര്‍ന്ന് മറ്റാര്‍ക്കും പിണറായിയെ ധിക്കരിക്കാന്‍ ധൈര്യമുണ്ടായില്ല. കോടിയേരിക്കും ഇതില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നില്ല.

 



ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണ് പാര്‍ട്ടി തീരുമാനിച്ചത്.. സാഹചര്യം വിശദീകരിക്കാന്‍ ധനമന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തു. കേന്ദ്രം അധിക നികുതി പിന്‍വലിക്കണം എന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

പെട്രോള്‍, ഡീസല്‍ വില്‍പന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. നികുതി കുറയ്ക്കാന്‍ കേരളത്തിന് പരിമിതിയുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലി തിരിച്ചുകൊടുക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്നും അദ്ദേഹം പരിഹസിച്ചിരുന്നു. അപ്പോഴും മറ്റ് സംസ്ഥാനങ്ങളുടെ തീരുമാനത്തിന് ശേഷം ആലോചിക്കാമെന്നായിരുന്നു ധന മന്ത്രിയുടെ ആശയം.

 



കേന്ദ്രം കുറച്ചതിന് ആനുപാതികമായി കേരളത്തിലും വിലകുറഞ്ഞിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. 10 രൂപ ഡീസലിന് കേന്ദ്രം കുറച്ചപ്പോള്‍ സംസ്ഥാനം 2.50 രൂപയും പെട്രോളിന് 5 രൂപ കുറച്ചപ്പോള്‍ 1.60 രൂപയോളവും ആനുപാതികമായി കേരളത്തില്‍ കുറവ് വന്നതായും ധനമന്ത്രി ചൂണ്ടിക്കാട്ടി.

എന്നാല്‍ വരും ദിവസങ്ങളില്‍ കേരളത്തിലും ഇന്ധനവില കുറയ്‌ക്കേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ കരുതുന്നത്. എന്നാല്‍ പിണറായിയാകട്ടെ അങ്ങനെ കീഴടങ്ങാന്‍ തയ്യാറെയല്ല.

ഇതു വരെ പതിനൊന്ന് സംസ്ഥാനങ്ങളാണ് ഇന്ധന നികുതി കുറച്ചത്. ബീഹാറും ഒഡീഷയും ഒടുവില്‍ നികുതി കുറയ്ക്കാന്‍ തയ്യാറായി. ഗുജറാത്ത്, ആസാം, ത്രിപുര , ഗോവ ,കര്‍ണാടക, മണിപ്പുര്‍ സംസ്ഥാനങ്ങള്‍ ഏഴ് രൂപ വീതമാണ് വാറ്റ് നികുതി കുറച്ചത്. മുന്‍ ധനമന്ത്രി ഐസക്ക് ഉള്‍പ്പെടെയുള്ളവര്‍ നികുതി കുറയ്ക്കണമെന്ന ആവശ്യക്കാരാണ്.



രാജസ്ഥാന്‍ ഭരിക്കുന്ന കോണ്‍ഗ്രസ് നികുതി കുറയ്ക്കില്ലെന്ന നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും ബി ജെ പി വിരോധത്തിന്റെ ഭാഗം തന്നെയാണ്. കേന്ദ്രത്തിനും ബിജെപിക്കും എതിരാക്കി ജനങ്ങളെ തിരിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. രാജസ്ഥാന്‍ മാത്യക കേരളത്തിലും പിന്തുടര്‍ന്നാല്‍ മതിയെന്ന തീരുമാനമാണ് പിണറായി സ്വീകരിച്ചത്.

ജനങ്ങളല്ല പിണറായിയുടെ മുന്നിലുള്ള തുറുപ്പ് ചീട്ട്. ജനങ്ങളുടെ ഇംഗിതങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തയ്യാറല്ല. പകരം സ്വന്തം കാബിനറ്റില്‍ മിണ്ടാ പൂച്ചകള്‍ മതിയെന്ന ആഗ്രഹം മാത്രമാണ് അദ്ദേഹത്തിനുള്ളത്.




 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 minutes ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (16 minutes ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (28 minutes ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (40 minutes ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (1 hour ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (1 hour ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (2 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (2 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (4 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (5 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (6 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (6 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (6 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (6 hours ago)

Malayali Vartha Recommends