Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ജോജു ജോര്‍ജിന്റെ കാലില്‍ പിടിച്ച് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം.... ജോജുവിന്റെ വാഹനം അടിച്ചു തകര്‍ത്ത കേസ് എങ്ങനെയെങ്കിലും പിന്‍വലിച്ചില്ലെങ്കില്‍ പണി കിട്ടാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കാന്‍ നീക്കം

05 NOVEMBER 2021 10:07 AM IST
മലയാളി വാര്‍ത്ത

ഒടുവില്‍ ജോജു ജോര്‍ജിന്റെ കാലില്‍ പിടിച്ച് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. ജോജുവിന്റെ വാഹനം അടിച്ചു തകര്‍ത്ത കേസ് എങ്ങനെയെങ്കിലും പിന്‍വലിച്ചില്ലെങ്കില്‍ പണി കിട്ടാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കാന്‍ നീക്കം നടക്കുന്നത്.

ജോജുവിന്റെ വാഹനത്തിനുണ്ടായ കേടുപാടുകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ തീര്‍ക്കും. ഇതിന് ചെലവാകുന്ന പണം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വഹിക്കും. പ്രസ്തുത തുക പിരിച്ചെടുക്കുമോ എന്ന് കണ്ടറിയാം.

 



സമരം നടത്തി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും നടന്‍ ജോജു ജോര്‍ജിന്റെ വാഹനവും തകര്‍ത്തെന്ന കേസില്‍ അന്വേഷണം മുറുകിയതോടെയാണ് ഒത്തു തീര്‍പ്പ് ശ്രമവുമായി കോണ്‍ഗ്രസ്. ജോജു ജോര്‍ജിന്റെ സുഹൃത്തുക്കള്‍ വഴി സംസാരിച്ച് പ്രശ്നം രമ്യതയില്‍ പരിഹരിക്കാനാണ് കോണ്‍ഗ്രസ്സിന്റെ നീക്കം.

ഗതാഗത തടസ്സമുണ്ടാക്കുകയും ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റിലാകുമെന്ന ഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് സമവായത്തിന് നീക്കം തുടങ്ങിയത്. പ്രശ്നം രമ്യമായി തീരുമെന്നാണ് പ്രതീക്ഷ. ഇരുവിഭാഗവും തെറ്റ് സമ്മതിച്ചെന്നും കേസ് തീര്‍ക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. പെട്ടെന്നുള്ള പ്രകോപനത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തിലെ കേസ് തുടരാന്‍ ജോജുവും താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ല.

 



അതേസമയം ഹൈവേ ഉപരോധ പ്രതിഷേധത്തിനിടെ വൈറ്റിലയില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ യൂത്ത് കോണ്‍ഗ്രസ് ഖേദം പ്രകടിപ്പിച്ചു. കേന്ദ്രം എക്സൈസ് തീരുവ കുറച്ച സാഹചര്യത്തില്‍ ഇന്ധന വില കുറഞ്ഞതോടെ യൂത്ത് കോണ്‍ഗ്രസ് മധുര വിതരണം നടത്തിയിരുന്നു. അതിനിടെയാണ് ഖേദ പ്രകടനം നടത്തിയത്.

തിങ്കളാഴ്ച എറണാകുളത്ത് ഇടപ്പള്ളി മുതല്‍ വൈറ്റില വരെ റോഡ് ഉപരോധിച്ചുള്ള കോണ്‍ഗ്രസിന്റെ സമരത്തില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നടന്‍ ജോജു സമരത്തെ ചോദ്യം ചെയ്തത്. ജോജുവിന്റെ ഇടപെടലില്‍ പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടന്റെ വാഹനം അടിച്ച് തകര്‍ത്തിരുന്നു. മദ്യപിച്ച് വനിതാ പ്രവര്‍ത്തകരെ അപമാനിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് കാണിച്ച് ജോജുവിനെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ് കണ്ടെത്തി.

 



ജോജുവിന്റെ പരാതിയില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും 50 പ്രവര്‍ത്തകര്‍ക്കെതിരേയും പോലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഒളിവിലാണെന്നാണ് പറയുന്നത്. കേസില്‍ ഒരു പ്രതിയെ മാത്രമാണ് ഇതുവരെ പോലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടുള്ളത്.

വഴിതടയല്‍ സമരത്തിനെതിരായ കേസില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. രണ്ടാം പ്രതി വി.ജെ. പൗലോസ്, മൂന്നാംപ്രതി കൊടിക്കുന്നില്‍ സുരേഷാണ്. മൈക്ക് ഉപയോഗിക്കാനും അഞ്ച് മിനിറ്റില്‍ കൂടുതല്‍ റോഡ് ഉപരോധിക്കാനും പോലീസ് അനുമതി നല്‍കിയിരുന്നില്ല.

 



ചില ഹൈക്കോടതി അഭിഭാഷകരുടെ നിര്‍ദ്ദേശാനുസരണമാണ് കോണ്‍ഗ്രസ് ഒത്തുതീര്‍പ്പിനിറ ങ്ങിയത്. കേസ് ഇപ്പോഴത്തെ രീതിയില്‍ മുന്നോട്ടു പോവുകയാണെങ്കില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. കോടതിയിലെത്തിയാല്‍ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യേണ്ടി വരും. ഇതെല്ലാം ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ചില ഉന്നത പോലീസുദ്യോഗസ്ഥര്‍ കോണ്‍ഗ്രസ് നേതാക്കളെ സഹായിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസിലെ ഉയര്‍ന്ന നേതാക്കളുമായാണ് ഇവര്‍ ആശയ വിനിമയം നടത്തിയിട്ടുള്ളത്. ചില സി പി എം നേതാക്കളും ചര്‍ച്ചക്ക് പിന്നിലുണ്ട്. ഭരണത്തിലെ ഉന്നതരുടെ നിര്‍ദ്ദേശാനുസരണമാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 minutes ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (16 minutes ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (28 minutes ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (40 minutes ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (1 hour ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (1 hour ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (2 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (2 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (4 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (5 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (6 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (6 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (6 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (6 hours ago)

Malayali Vartha Recommends