അനിശ്ചിതകാല സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സ്വകാര്യ ബസ്സുടമകള്‍..... ചാര്‍ജ് വര്‍ദ്ധനവ്, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം

അനിശ്ചിതകാല സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സ്വകാര്യ ബസ്സുടമകള്‍. ഇന്ധന വിലയില്‍ കുറവുണ്ടായെങ്കിലും ബസ്സ് വ്യവസായത്തിലെ നഷ്ടം നികത്താന്‍ ചാര്‍ജ് വര്‍ധന അനിവാര്യമാണെന്ന് ഉടമകള്‍ .
തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പണിമുടക്ക് വിജയിപ്പിക്കാന്‍ ബസ്സുടമകളുടെ സംഘടനകളുടെ കണ്‍വെന്‍ഷന്‍ ഇന്ന് കോഴിക്കോട് നടക്കും. കുറഞ്ഞ ടിക്കറ്റ് ചാര്‍ജ്ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക, ഫെയര്‍ സ്റ്റേജിന് ആനുപാതികമായി ചാര്‍ജ്ജ് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്.
2018ലാണ് അവസാനമായി ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചത്. അന്ന് 66 രൂപയായിരുന്നു ഡീസല്‍ വില. 103 രൂപയായി ഇന്ധന വില ഉയര്‍ന്നപ്പോഴാണ് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചതെന്ന് ഉടമകള്‍.
സംസ്ഥാന സര്‍ക്കാര്‍ നികുതിയിളവ് അനുവദിച്ചാല്‍ പോലും ബസ് വ്യവസായത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് അവര്‍ പറയുന്നത്.
"
https://www.facebook.com/Malayalivartha























