Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

വെള്ളമെല്ലാം ഊറ്റിക്കളയുന്നു: എ ഐ ഡി എം കെ കത്തിക്കുന്നു.... വിളറിപിടിച്ച് തമിഴ് മന്ത്രിമാർ കൂട്ടത്തോടെ മുല്ലപ്പെരിയാറിലേക്ക്

05 NOVEMBER 2021 01:10 PM IST
മലയാളി വാര്‍ത്ത

കേരളത്തിന് ആശങ്ക പെരുകുന്ന പെരിയാർ ഡാം തമിഴ്‌നാടിനെ സംബന്ധിച്ചിടത്തോളം അവരുടെ വികാരമാണ്. അതുകൊണ്ടു തന്നെ ഡാമിനെ ബാധിക്കുന്ന എന്തിനോടും വളരെ വികാരപരമായാണ് തമിഴർ പ്രതികരിക്കാറുള്ളത്.

കേരളത്തിന്റെ ആവശ്യപ്രകാരം അണക്കെട്ട് തുറന്ന് വെള്ളമൊഴുക്കി കളഞ്ഞതിൽ വലിയ അമർഷത്തിലാണ് അവർ ഉള്ളത്. ഇതിനെതിരെ എ.ഐ.എ.ഡി.എം.കെ അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ തമിഴ്നാട്ടിൽ സമരത്തിനൊരുങ്ങുകയാണ്.

 

 

അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാൻ തീരുമാനിച്ച ഡി.എം.കെ സർക്കാരിനെതിരെ തേനി, മധുര, ദിണ്ഡിഗൽ, ശിവഗംഗൈ, രാമനാഥപുരം എന്നീ അഞ്ച് ജില്ലകളിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം.

 

അണക്കെട്ടിലെ ജലനിരപ്പ് പരമാവധി ഉയർത്തണമെന്നാണ് അവരുടെ ആവശ്യം. മുമ്പെങ്ങുമില്ലാത്ത വിധം മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടുമായി മികച്ച ആശയവിനിമയം നടത്താൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമെന്നോണം തമിഴ്നാട്ടിൽ നിന്നുള്ള മന്ത്രിമാരുടെ സംഘം ഇന്ന് മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് സന്ദർശിക്കും.

 

 

അഞ്ചു മന്ത്രിമാർ അടങ്ങുന്ന സംഘമാണ് എത്തുന്നത്. ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകൻ, ധനമന്ത്രി ത്യാഗരാജൻ, സഹകരണ മന്ത്രി ഐ പെരിയ സ്വാമി, റവന്യു മന്ത്രി മൂർത്തി, ഭക്ഷ്യ സിവിൽ സപ്ലൈസ്‌ വകുപ്പ് മന്ത്രി ചക്രപാണി എന്നിവർക്കൊപ്പം തേനി എംഎൽഎയും ഒപ്പം ഉണ്ടാകും.

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ തുറന്ന സാഹചര്യത്തിലാണ് മന്ത്രിമാരുടെ സന്ദർശനം. ഒമ്പതിന് തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളിൽ എ.ഐ.എ.ഡി.എം.കെ അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ സമരം നടത്താനിരിക്കുന്ന സാഹചര്യത്തിൽ മന്ത്രിമാരുടെ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. സന്ദർശനത്തിന് ശേഷം മന്ത്രിമാരുടെ സംഘം മാധ്യമങ്ങളെ കണ്ടേക്കും.

 

 

 

ഡാം സമയോചിതമായി തുറന്നത് വഴി 2011ലേത് പോലെ മുല്ലപ്പെരിയാർ വിഷയം സോഷ്യൽ മീഡിയയിൽ വിവാദമാക്കാൻ നടന്ന ശ്രമം പരാചയപ്പെട്ടിട്ടുണ്ട്. മുല്ലപ്പെരിയാർ ഡാം ഡീകമ്മിഷൻ ചെയ്യണമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട നടൻ പൃഥ്വിരാജിന്റെ കോലം അവിടത്തെ ഒരു രാഷ്ട്രീയ കക്ഷി കത്തിച്ചിരുന്നു.

 

കേരളത്തിന്റെ ഉള്ളിൽ ഇപ്പോഴും 2018ലെ നടുക്കുന്ന ഓർമ്മ ഉള്ളിൽ ഉള്ളതുകൊണ്ടുതന്നെ പെരിയാർ തീരദേശവാസികൾക്ക് വലിയ ആശങ്കയുണ്ടായിരുന്നു. എന്നാൽ പെരിയാറിലെ ജലനിരപ്പും ഷട്ടറുകളിലൂടെ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവും കുറവായതിനാൽ ആശങ്കകളെല്ലാം പതിയെ വഴിമാറുന്ന കാഴ്ചയായിരുന്നു. പിന്നീട് കേരളത്തിന്റെ ആവശ്യപ്രകാരം തമിഴ്നാട് കൂടുതൽ ഷട്ടറുകൾ തുറന്ന് പുറന്തള്ളുന്ന ജലത്തിന്റെ അളവ് കൂട്ടി.

 

 

 

കൂടുതൽ ജലമൊഴുക്കാൻ ഒരു മണിക്കൂർ മുമ്പെങ്കിലും കേരളത്തെ അറിയിച്ചിരുന്നു. എങ്കിലും 138 അടിയെന്ന റൂൾ ലെവലിൽ എത്തിക്കാൻ തമിഴ്നാടിനായില്ല. ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചിരുന്നു. തുടർന്ന് ഒന്നാം തീയതി മുതൽ 139.5 അടിയായി റൂൾലെവൽ ഉയർന്നിരുന്നു. പത്താം തീയതി വരെ ഈ അളവിൽ ജലനിരപ്പ് ഉയർത്താം.

 

നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.70 അടിയാണ്. മുല്ലപ്പെരിയാര്‍ ഡാമിന്റെ വൃഷ്‌ടി പ്രദേശമായ പെരിയാര്‍ കടുവാ സങ്കേതത്തില്‍ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്‌തതോടെ ഡാമിലേയ്ക്കുളള ജലനിരപ്പ് ഉയരുകയായിരുന്നു. ഇതോടെ അണക്കെട്ടിൻറെ സ്പിൽവേയിലെ ഏഴ് ഷട്ടറുകളാണ് തമിഴ്‌നാട് ഉയർത്തിയത്. സെക്കൻറിൽ മൂവായിരത്തി തൊള്ളായിരം ഘനയടിയോളം വെള്ളമാണ് പെരിയാറിലൂടെ തുറന്ന് വിട്ടിരിക്കുന്നത്. കനത്ത മഴയില്‍ അഞ്ച് മണിക്കൂര്‍ കൊണ്ട് അണക്കെട്ടില്‍ ഒരടി വെള‌ളം ഉയരുകയായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (10 minutes ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (22 minutes ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (34 minutes ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (1 hour ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (1 hour ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (2 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (2 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (4 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (5 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (5 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (6 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (6 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (6 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (6 hours ago)

Malayali Vartha Recommends