Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

130 കോടി രൂപ ചെലവിട്ട് പണിത കേദാർനാഥിലെ ശങ്കരാചാര്യരുടെ പ്രതിമ രാജ്യത്തിന് സമർപ്പിക്കാനൊരുങ്ങി ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്രമോദി; പ്രതിമയുടെ പുനഃനിർമ്മാണത്തിന് പിന്നിൽ കാഞ്ഞങ്ങാട് സ്വദേശിയായ റിട്ട. കേണൽ അശോക് കിനിയുടെ ദൃഢ നിശ്ചയം

05 NOVEMBER 2021 10:12 AM IST
മലയാളി വാര്‍ത്ത

സൈനികരുമായി ദീപാവലി ആഘോഷിച്ച പ്രധാനമന്ത്രി ഇനി കേദാർനാഥിലേക്ക്.... വമ്പൻ പദ്ധതികളാണ് അവിടെയും അദ്ദേഹം ഉദ്ഘാടനം ചെയ്യാൻ പോകുന്നത്... അവിടെ എത്തിയ ശേഷം പ്രധാനമന്ത്രിയുടെ പ്രതികരണങ്ങൾക്കായി കാതോർത്തിരിക്കുകയാണ് രാജ്യം....ആദി ശങ്കരാചാര്യരുടെ സമാധിസ്ഥലത്ത് സ്ഥാപിച്ച പ്രതിമ അനാച്ഛാദനം ചെയ്യാനായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേദാർനാഥിലെത്തുന്നത് .

പ്രധാനമന്ത്രി കാലത്ത് ആറര മണിക്ക് ക്ഷേത്രത്തിലെത്തുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിക്കുകയുണ്ടായി . 2013ലെ പ്രളയത്തിൽ ശങ്കരാചാര്യരുടെ സമാധിസ്ഥലം ഉൾപ്പടെയുള്ളവയെല്ലാം പൂർണമായി തകർന്നുപോയി . ഈ പ്രതിമയാണ് പുനർനിർമിച്ചിരിക്കുന്നത്.പ്രതിമാ അനാച്ഛാദനത്തിനുശേഷം പ്രധാനമന്ത്രി ക്ഷേത്രത്തിൽ നടക്കുന്ന മഹാരുദ്രാഭിഷേകത്തിലും പങ്കെടുക്കും.

ഈ ചടങ്ങുകൾ കാലടയിലെ ജന്മസ്ഥലത്തും ശങ്കരാചാര്യർ സ്ഥാപിച്ച നാല് മഠങ്ങളിലും നടക്കുന്ന ചടങ്ങുകളിൽ തത്സമയം സംപ്രേഷണം ചെയ്യും.വാനുംപദ്ദതിയുണ്ട് മൊത്തം 130 കോടി രൂപ ചെലവിട്ടാണ് കേദാർനാഥിലെ പുനർനിർമാണ പ്രവൃത്തികൾപൂർത്തിയാക്കിയിരിക്കുന്നത്. പ്രതിമയുടെ പുനർനിർമാണത്തിന് പുറമെ പുരോഹിതരുടെ താമസസ്ഥലങ്ങൾ, വിവിധ സ്നാനഘട്ടങ്ങൾ, നദിയുടെ പാർശ്വഭിത്തികൾ, പോലീസ് സ്റ്റേഷൻ, ആശുപത്രി, ഗസ്റ്റ് ഹൗസുകൾ എന്നിവയും പുനർനിർമിച്ചവയിൽ ഉൾപ്പെടും.

മന്ദാകിനി നദിക്ക് കുറുകെ നിർമിച്ച പാലവും പുനർനിർമിച്ചിട്ടുണ്ട്. ഇതിന് പുറമെ 400 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കേദാർപുരി പുനർനിർമാണ പ്രവൃത്തിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.മൈസൂരുവിൽ നിന്നുള്ള ശിൽപികളാണ് പന്ത്രണ്ടടി ഉയരവും 35 ടൺ ഭാരവുമുള്ള ശങ്കരാചാര്യരുടെ പ്രതിമ തയ്യാറാക്കിയരിക്കുന്നത്.

പ്രളയം ഉൾപ്പടെയുള്ള പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ കഴിയുന്ന തരത്തിലാണ് ഇതിന്റെ നിർമിതി.അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു എന്നതിനാൽ ഏറെ രാഷ്ട്രീയ പ്രധാന്യം കൂടിയുണ്ട് പ്രധാനമന്ത്രിയുടെ ഉത്തരാഖണ്ഡ് സന്ദർശനത്തിന്.

ഉത്തരാഖണ്ഡിലെ കേദാർനാഥിൽ 2013ലെ മിന്നൽപ്രളയത്തിൽ ഒലിച്ചുപോയ ശങ്കരാചാര്യസമാധിയുടെ പുനരുദ്ധാരണ ശ്രമങ്ങൾക്ക് മുന്നിട്ടിറങ്ങിയത് കാഞ്ഞങ്ങാട് സ്വദേശിയായ റിട്ട. കേണൽ അശോക് കിനിയാണ് . ഉത്തരാഖണ്ഡ് സർക്കാരിലും കേന്ദ്ര സർക്കാരിലും അദ്ദേഹം നിരന്തരം സമ്മർദം ചെലുത്തിയതിനെത്തുടർന്നായിരുന്നു സമാധി പുനർനിർമിക്കാനുള്ള തീരുമാനമെടുത്തത് .

കിനി രൂപം നൽകിയ സംഘടനയായ ഫെയ്ത്ത് ഫൗണ്ടേഷൻ 2014 ൽ ‘മിഷൻ കാലടി ടു കേദാർ’ എന്ന യാത്ര സംഘടിപ്പിക്കുകയും ചെയ്തു . ആദ്യ പിടി മണ്ണ് കാഞ്ചീപുരത്തുനിന്നു സ്വീകരിച്ച് കഴിഞ്ഞിട്ട് ശങ്കരാചാര്യരുടെ പാദസ്പർശമേറ്റ സ്ഥാലങ്ങളിൽനിന്നെല്ലാം മണ്ണു ശേഖരിക്കുകയായിരുന്നു . കേരളത്തിൽ ഗുരുവായൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മഞ്ചേശ്വരം എന്നിവിടങ്ങളിലെത്തിയിരിക്കുകയായിരുന്നു ഡോ.എ.പി.ജെ. അബ്ദുൽ കലാം രാഷ്ട്രപതിയായിരുന്നു. കാലത്തു രാഷ്ട്രപതിഭവന്റെ കൺട്രോളർ ആയിരുന്ന അശോക് കിനി 2005 ലാണു വിരമിച്ചത്.

കാലടിയിൽ ശങ്കരാചാര്യരുടെ അമ്മയുടെ സമാധിസ്ഥലത്തുനിന്നും കുലദൈവ ക്ഷേത്രത്തിൽനിന്നും മണ്ണു ശേഖരിക്കുകയുണ്ടായി . കൂടെയുണ്ടായിരുന്നത് ഉജ്ജയിനിൽനിന്നുള്ള 3 പുരോഹിതരടക്കം 25 അംഗ സംഘമായിരുന്നു . പാക്ക് അധിനിവേശ കശ്മീരിലെ ശാരദാപീഠത്തിൽ നിന്നും നേപ്പാളിലെ പശുപതിനാഥ് ക്ഷേത്രത്തിൽനിന്നുമടക്കമുള്ള മണ്ണുമായി പ്രളയദുരന്തത്തിന്റെ ഒന്നാം വാർഷികദിനമായ 2014 ജൂൺ 16നു സമാധിസ്ഥലത്തെത്തുകയും ചെയ്തു .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 minutes ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (14 minutes ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (26 minutes ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (38 minutes ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (1 hour ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (1 hour ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (2 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (2 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (4 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (5 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (6 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (6 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (6 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (6 hours ago)

Malayali Vartha Recommends