ഓര്‍ഡര്‍ചെയ്ത സാധനങ്ങള്‍ മാറി സോപ്പും കല്ലും വരെ കിട്ടി; പാസ്സ്‌പോർട്ട് കവറിനൊപ്പം പാസ്സ്പോര്ട്ടും! തൃശ്ശൂരിലെ ഉടമസ്ഥനെ തേടിയപ്പോൾ അരിഞ്ഞത് ഞെട്ടിക്കുന്ന കാര്യം

ഓൺലൈൻ വഴി ഓര്‍ഡര്‍ചെയ്യുന്ന സാധനങ്ങള്‍ പലപ്പോഴും മാറിപ്പോകുന്ന സാധാരണ വിഷയമാണ്. അത്തരത്തിൽ സാധനങ്ങൾ മാറി സോപ്പും കല്ലും വരെ കിട്ടിയ സംഭവങ്ങള്‍ നാം വാർത്തകളിലൂടെ കണ്ടിട്ടുണ്ട്. എന്നാൽ പാസ്സ്‌പോർട്ട് കവറിനൊപ്പം പാസ്സ്പോര്ട്ടും കിട്ടിയാൽ എന്താകും അവസ്ഥ. അങ്ങനെ പാസ്പോര്‍ട്ട് കവര് ഓര്‍ഡര്‍ ചെയ്ത് അതില്‍ ഒറിജിനല്‍ പാസ്പോര്‍ട്ട് കൂടി വരുന്നത് ആദ്യമായി നിങ്ങൾ കേള്‍ക്കുകയാകും.
വയനാട് കണിയാമ്പറ്റ സ്വദേശി മിഥുന് ബാബുവിനാണ് ഇത്തരത്തിൽ വ്യത്യസ്തമായ അനുഭവം ഉണ്ടായിരിക്കുന്നത്. ആമസോണിൽ നിന്ന് ഒരു പാസ്പോര്ട്ട് കവര് ഓര്ഡര് ചെയ്തതായിരുന്നു മിഥുന്. ഒക്ടോബര് 30ന് ഓര്ഡര് ചെയ്ത് നവംബര് ഒന്നിന് തന്നെ സാധനം കിട്ടുകയും ചെയ്തിരുന്നു.
എന്നാൽ തുറന്നുനോക്കിയപ്പോഴാണ് പാസ്പോര്ട്ട് കവറിനൊപ്പം ഒരു പാസ്പോര്ട്ട് കൂടി കാണാൻ ഇടയായത്. തൃശൂര് സ്വദേശിയായ മുഹമ്മദ് സാലിഹ് എന്നയാളുടെ പാസ്പോര്ട്ടാണ് കവറിനൊപ്പം ഉണ്ടായിരുന്നത്. ഇതേതുടർന്ന് ആമസോൺ അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഇനി ഇങ്ങനെ ആവർത്തിക്കില്ലെന്നായിരുന്നു ഇവർ മറുപടി നൽകിയത്.
പിന്നാലെ പാസ്പോര്‍ട്ടിന്റെ ഉടമയെ വിളിച്ച് സംസാരിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. മുമ്പ് സാലിഹും ആമസോണില് നിന്നും പാസ്പോര്ട്ട് കവര് ഓര്ഡര് ചെയ്തിരുന്നു. ഇത് ആമസോണിലേക്ക് തന്നെ മടക്കി അയക്കേണ്ട സാഹചര്യം ഉണ്ടായി. ഈ സമയം അബദ്ധത്തില് പാസ്സ്പോര്ട്ടും കവറിനകത്തായി പോയിരുന്നു. അങ്ങനെ മിഥുന് മീനങ്ങാടിയിലെത്തി യഥാര്ത്ഥ ഉടമയ്ക്ക് പാസ്പോര്ട്ട് അയച്ചു നല്കുകയാണ് ചെയ്തത്.
https://www.facebook.com/Malayalivartha
























