സംശയാസ്പദമായി ചുറ്റിത്തിരിഞ്ഞു... പോലീസ് വളഞ്ഞിട്ട് പിടികൂടിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച്ച! പിടിയിലായവരുടെ ബാഗ് പരിശോധിച്ചപ്പോൾ പോലീസ് പോലും ഞെട്ടി... പിടിച്ചെടുത്തത് ഒന്നരകോടിയോളം വിലവരുന്ന മൊബൈല്‍ ഫോണുകള്‍

മധുരയിൽ നിന്നുമാണ് വളരെ ഞെട്ടിക്കുന്ന വാർത്തകൾ പുറത്ത് വരുന്നത്. ഒന്നരകോടിയോളം വിലവരുന്ന മൊബൈല്‍ ഫോണുകളാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലാണ് അഞ്ച് പേരില്‍ നിന്നായി മോഷ്ടിക്കപ്പെട്ട 1589 മൊബൈല്‍ ഫോണുകള്‍ പൊലീസ് കണ്ടെത്തിയത്.മോഷ്ടിച്ച ഫോണുകള്‍ ഉപേക്ഷിക്കാന്‍ ആഗ്രയിലേയ്ക്ക് പോകുന്നതിനിടെ റായ്പുര ജട്ട് അണ്ടര്‍പാസില്‍ വച്ചാണ് ഇവര്‍ പിടിയിലാകുന്നത്. ഫറാഹ് പൊലീസ്, നിരീക്ഷണ ഉദ്യോഗസ്ഥര്‍, സ്വാട്ട്, സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്, സ്പെഷ്യല്‍ ടാസ്ക്ക് ഫോഴ്സ് എന്നിവര്‍ സംയുക്തമായി മോഷ്ടാക്കളെ പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha
























