ആലപ്പുഴ തൃക്കുന്നപുഴ പല്ലനയിൽ പേരക്കുട്ടികളെ കളിക്കാന്‍ ഒപ്പംകൂട്ടിയത് സഹിക്കാനായില്ല പതിനാലുകാരന്റെ കണ്ണ് അയല്‍വാസി അടിച്ചു തകര്‍ത്തു... കുട്ടിയുടെ ഇടത് കണ്ണിന്റെ കൃഷ്ണമണിക്ക് പരിക്കേറ്റതിനാല്‍ കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്കയോടെ വീട്ടുകാർ

വളരെ ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. ആലപ്പുഴ തൃക്കുന്നപുഴ പല്ലനയിൽ പേരക്കുട്ടികളെ കളിക്കാന്‍ ഒപ്പംകൂട്ടിയത് സഹിക്കാനാകാതെ പതിനാലുകാരന്റെ കണ്ണ് അയല്‍വാസി അടിച്ചു തകര്‍ത്തു. പല്ലന സ്വദേശി അനില്‍കുമാറിന്റെ മകന്‍ അരുണ്‍ കുമാറിന്റെ കണ്ണിന് അയല്‍വാസിയുടെ മര്‍ദനത്തില്‍ സാരമായ പരിക്കേറ്റത്. തന്റെ പേരക്കുട്ടികളെ കളിക്കാന്‍ ഒപ്പം കൂട്ടിയെന്ന് ആരോപിച്ചാണ് അയല്‍വാസി ശാരങ്ധരന്‍ കുട്ടിയെ മര്‍ദിച്ചത്.
സംഭവ ദിവസം കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ശാരങ്ധരന്‍ ഇവിടേക്ക് എത്തി തന്റെ പേരക്കുട്ടികളെ വഴക്ക് പറഞ്ഞ ശേഷം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. തിരികെ എത്തിയ ശേഷം ശാരങ്ധരന്‍ കുട്ടികള്‍ കളിച്ചുകൊണ്ടിരുന്ന സാധനങ്ങള്‍ കൈക്കലാക്കി. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും കളിസാധനങ്ങള്‍ തിരികെ വേണമെന്നും ആവശ്യപ്പെട്ടപ്പോള്‍ അരുണ്‍കുമാറിനെ ഇയാള്‍ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി അവിടെ നിന്ന് ചാടി മാറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു മർദനം. ഇതിലാണ് കണ്ണിന് സാരമായി പരിക്കേറ്റത്.
അടി കിട്ടിയതിനെ തുടര്‍ന്ന് വീങ്ങിയ കണ്ണുമായി കുട്ടി വീട്ടിലേക്ക് ഓടുകയായിരുന്നു. കുട്ടിയുടെ കണ്ണിന്റെ അവസ്ഥ കണ്ട് അച്ഛന്‍ അനില്‍കുമാര്‍ കാര്യം തിരക്കിയപ്പോഴാണ് മര്‍ദനത്തിന്റെ കാര്യം അറിയുന്നത്. ഉടനെ തന്നെ കുട്ടിയെ അനില്‍കുമാര്‍ ഹരിപ്പാട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി. കുട്ടിയുടെ ഇടത് കണ്ണിന്റെ കൃഷ്ണമണിക്ക് പരിക്കേറ്റതിനാല്‍ കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് വീട്ടുകാര്‍.
https://www.facebook.com/Malayalivartha
























