ശനിയാഴ്ച പരമാവധി സര്‍വീസ് നടത്താനൊരുങ്ങി കെഎസ്ആര്‍ടിസി; സമരത്തില്‍ പങ്കെടുക്കാതെ ഹാജരാകുന്ന ജീവനക്കാരെ സർവീസുകൾക് അയക്കും

പണിമുടക്കില്‍ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് ശനിയാഴ്ച സര്‍വീസ് നടത്താനൊരുങ്ങി കെഎസ്ആര്‍ടിസി. ഇതിനായി പരമാവധി സൗകര്യം ചെയ്യാന്‍ യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് സിഎംഡി നിര്‍ദേശം നല്കി.
സമരത്തില്‍ പങ്കെടുക്കാതെ ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് സര്‍വീസുകള്‍ അയയ്ക്കണമെന്നും അതിനായി ജീവനക്കാരെ മുന്‍കൂട്ടി നിയോഗിക്കണമെന്നും സിഎംഡി നിര്‍ദ്ദേശം നല്കി.
ഡബിള്‍ ഡ്യൂട്ടി ഉള്‍പ്പടെ നല്കി പരമാവധി ട്രിപ്പുകള്‍ ഓടിക്കും. ആവശ്യ റൂട്ടുകള്‍ക്ക് പ്രാധാന്യം നല്കി സര്‍വീസുകള്‍ നടത്താനാണ് കെഎസ്ആര്‍ടിസി പദ്ധതി.
https://www.facebook.com/Malayalivartha

























