തീപൊള്ളലേറ്റ് അവശനിലയിൽ കണ്ടെത്തിയ പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു; തീപൊള്ളലേറ്റത് എങ്ങനെയാണെന്ന് വ്യക്തമായിട്ടില്ല

തിരൂര്‍ പറവണ്ണയില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു. ജുമാന ഫര്‍ഹിയാണ് (17) മരിച്ചത്. തീപ്പൊള്ളലേറ്റ് അവശ നിലയില്‍ കണ്ട ജുമാന ഫര്‍ഹിയയെ വീട്ടുകാരും പ്രദേശവാസികളും ചേര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എങ്ങനെയാണ് തീപൊള്ളലേറ്റതെന്ന് വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha

























