കൈക്കൂലി : ചീമേനിയില്‍ വില്ലേജ് ഓഫീസറും അസിസ്റ്റന്റും അറസ്റ്റില്‍

കൈക്കൂലിയായി വാങ്ങിയ പതിനായിരം രൂപയുമായി കാസര്‍ഗോഡ് ചീമേനി വില്ലേജ് ഓഫീസറെയും വില്ലേജ് അസിസ്റ്റന്റിനെയും വിജിലന്‍സ് അറസ്റ്റ് ചെയ്തു.
വില്ലേജ് ഓഫിസര്‍ കെ.വി.സന്തോഷ്,വില്ലേജ് അസിസ്റ്റന്റ് കെ.സി.മഹേഷ് എന്നിവരാണ് പിടിയിലായത്. പട്ടയ ആവശ്യത്തിന് വില്ലേജ് ഓഫിസില്‍ എത്തിയപ്പോള്‍ വില്ലേജ് ഓഫിസര്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയും അവര്‍ നല്‍കിയ പണവുമായി വില്ലേജ് ഓഫിസില്‍ എത്തുകയുമായിരുന്നു. പണം കൈമാറുന്നതിനിടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കാസര്‍ഗോഡ് വിജിലന്‍സ് DySP കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു വിജിലന്‍സ് നടപടി.
https://www.facebook.com/Malayalivartha

























