Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കട്ടക്കലിപ്പിന് കാരണങ്ങള്‍... എല്ലാ തെറ്റും കോണ്‍ഗ്രസുകാര്‍ ഏറ്റ് പറഞ്ഞിട്ടും ജോജു ജോര്‍ജ് ഒരിഞ്ചും പുറകോട്ട് പോകാത്തതിന് കാരണങ്ങള്‍ പലത്; ഏറെ കൊതിച്ച് വാങ്ങിയ വണ്ടി അടിച്ചു പൊട്ടിച്ചു; വീട്ടിലിരുന്ന അപ്പനേയും അമ്മയേയും വിളിച്ചു; ചില്ല് പൊട്ടിയപ്പോള്‍ പൊടിഞ്ഞത് ആറ് ലക്ഷം മാത്രമല്ല

06 NOVEMBER 2021 06:09 PM IST
മലയാളി വാര്‍ത്ത

കൊച്ചി വൈറ്റിലയില്‍ കോണ്‍ഗ്രസ് സമരത്തിനിടെ ഉണ്ടായ പ്രശ്‌നങ്ങള്‍ക്ക് നല്ലവനായ നടന്‍ ജോജു ജോര്‍ജ് മാപ്പ് കൊടുക്കുമെന്ന് എഐസിസി അംഗം ബിന്ദു കൃഷ്ണയുടെ ശിഷ്യര്‍ മോഹിച്ചത് വെറുതേ. ജോജുവിനെ കളിയാക്കി ബിന്ദു കൃഷ്ണ ഇട്ട പോസ്റ്ററിന് കയ്യും കണക്കുമില്ല. മാത്രമല്ല പെട്രോള്‍ വില കുറഞ്ഞപ്പോള്‍ അതും ജോജുവിന്റെ തലയില്‍ ചാര്‍ത്തി.

എല്ലാം കഴിഞ്ഞിട്ട് ക്ഷമിക്കണമെന്ന് പറഞ്ഞാല്‍ ജോജോയുടെ പൂച്ച പോലും ക്ഷമിക്കില്ല. ഒത്തുതീര്‍ക്കുന്ന പ്രശ്‌നമില്ല. ആദ്യം തനിക്കുണ്ടായ മാനഹാനി പരിഹരിക്കണം. തനിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ പരസ്യമായി പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണം എന്നതാണ് ജോജു ജോര്‍ജിന്റെ നിലപാട്. മാത്രമല്ല തന്റെ മാതാപിതാക്കളെ തെറിവിളിച്ചതിന് പരിഹാരം വേണം. വളരെ ആഗ്രഹിച്ച് വാങ്ങിയ വണ്ടിയുടെ ചില്ല് തകര്‍ത്തപ്പോള്‍ പൊടിഞ്ഞത് ഇടനെഞ്ചാണ്, അതിന് പരിഹാരം വേണം.

ഏറെ പ്രിയപ്പെട്ടതാണ് റോജുവിന്റെ വാഹനമായ ലാന്‍ഡ്‌റോവര്‍ ഡിഫന്റര്‍ എസ്.യു.വി. ഇതിലാണ് നടന്റെ വാക്കുകളില്‍ പ്രകോപിതരായ പ്രതിഷേധക്കാര്‍ തല്ലിപ്പൊളിച്ചതും ഇതേ വാഹനമാണ്. പിന്‍ചില്ലുകള്‍ പൊട്ടുകയും ചില്ലറ പരിക്കുകള്‍ ഏല്‍ക്കുകയും ചെയ്ത വാഹനത്തിനുണ്ടായ നഷ്ടം ആറ് ലക്ഷമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്ര ചെറിയ കുഴപ്പങ്ങള്‍ക്ക് ആറ് ലക്ഷമൊക്കെ ചിലവാകുമോ എന്ന് സംശയിക്കുന്നവരുണ്ടാകാം.


ലാന്‍ഡ്‌റോവര്‍ ഡിഫന്‍ഡര്‍ എന്ന ഈ അസാധ്യ എസ്.യു.വി ഒരു സംഭവം തന്നെയാണ്. ലോകത്തെ ഏറ്റവും മികച്ച ഓഫ്‌റോഡര്‍ എന്ന് ഏറെ ദശാബ്ദങ്ങളായി പുകള്‍പെറ്റ വാഹനമാണ് ഡിഫന്‍ഡര്‍. ജോജുവിനെക്കൂടാതെ നടന്‍ ദുല്‍ഖര്‍ സല്‍മാനും ഡിഫന്‍ഡര്‍ സ്വന്തമായുണ്ട്. അടുത്തിടെ ജോജുവും സുഹൃത്തുക്കളും ചേര്‍ന്ന് ഡിഫന്‍ഡറില്‍ നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളൊക്കെ സന്ദര്‍ശിച്ചിരുന്നു.

റോഡുകളേക്കാള്‍ കാടുകളെ സ്‌നേഹിക്കുന്ന വാഹനമാണ് ഡിഫന്‍ഡര്‍ എന്ന് പറയാം. 2020 ഒക്‌ടോബര്‍ 15നാണ് ഡിഫന്‍ഡറിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. സെപ്റ്റംബറില്‍ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയിലാണ് പുതിയ എസ്‌യുവി ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചത്. 69.99 ലക്ഷം ആണ് കുറഞ്ഞ വേരിയന്റിന്റെ വില. ഉയര്‍ന്ന വകഭേദത്തിന് ഒരു കോടിയിലധികം വിലവരും. ഐതിഹാസികമായ പാരമ്പര്യമുള്ള വാഹനമാണ് ഡിഫന്‍ഡര്‍. പുതിയ തലമുറ വാഹനം ഒറിജിനലിന്റെ കഴിവുകള്‍ നിലനിര്‍ത്തിയും ആധുനികത കൂട്ടിച്ചേര്‍ത്തുമാണ് നിര്‍മിച്ചിരിക്കുന്നത്.

ഡിഫന്‍ഡറിന്റെ ചരിത്രത്തിലാദ്യമായി അതൊരു മോണോകോക് വാഹനമായി മാറിയിട്ടുണ്ട്. ഡി 7 എക്‌സ് എന്ന് വിളിക്കുന്ന പ്ലാറ്റ്‌ഫോമിലാണ് നിര്‍മാണം. ഓഫ്‌റോഡ് വാഹനങ്ങള്‍ ലാഡര്‍ഫ്രെയിം ഷാസിയിലായിരിക്കണം എന്ന പരമ്പരാഗത സങ്കല്‍പ്പത്തെ അട്ടിമറിക്കുകയാണ് ലാന്‍ഡ്‌റോവര്‍ എഞ്ചിനീയര്‍മാരുടെ പുതിയ നീക്കത്തിന് പിന്നില്‍. ഡിഫെന്‍ഡര്‍ 90 (3ഡോര്‍), ഡിഫെന്‍ഡര്‍ 110 (5ഡോര്‍) എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് വാഹനം വരുന്നത്. ബേസ്, എസ്, എസ്ഇ, എച്ച്എസ്ഇ, ഫസ്റ്റ് എഡിഷന്‍ എന്നിങ്ങനെ അഞ്ച് വേരിയന്റുകള്‍ വാഹനത്തിനുണ്ട്.

2.0 ലിറ്റര്‍, നാല് സിലിണ്ടര്‍, ബിഎസ് 6 പെട്രോള്‍ എഞ്ചിന്‍ മാത്രമാണ് ഇന്ത്യയിലെ ഡിഫന്‍ഡറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 292 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമാണ് വാഹനം ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മാത്രമാണ് വാഹനത്തിനുള്ളത്. നമ്മുടെ ഇഷ്ടമനുസരിച്ച് മാറ്റം വരുത്താവുന്ന ലാന്‍ഡ് റോവറിന്റെ ടെറൈന്‍ റെസ്‌പോണ്‍സ് 2 സിസ്റ്റവും ഓഫ്‌റോഡര്‍ നല്‍കുന്നു. ഓഫ്‌റോഡുകളില്‍ സ്വന്തമായി 145 മില്ലീമീറ്റര്‍വരെ സസ്‌പെന്‍ഷന്‍ ഉയര്‍ത്താനും കഴിയും. തുടര്‍ച്ചയായി വേരിയബിള്‍ ഡാംപറുകള്‍ ക്രമീകരിച്ച് ഡ്രൈവിങ് ആസ്വാദ്യകരമാക്കുകയും ചെയ്യും. ഇത്രയും കേമനായ കുട്ടിക്കൊമ്പനെ തൊട്ടതിനാലാണ് ജോജോയുടെ ഇടനെഞ്ച് തകര്‍ന്നത്. അത്തരക്കാരോട് ജോജു ക്ഷമിക്കുന്ന പ്രശ്‌നമില്ല.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (4 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (4 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (5 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (10 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (10 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (10 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (10 hours ago)

Malayali Vartha Recommends