വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ ഒന്നരവയസ്സുകാരിയെ കാണാതായി, അന്വേഷണത്തിനൊടുവില്‍ കുഞ്ഞിനെ നെയ്യാറില്‍ നിന്ന് കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, ഏകമകളുടെ വേര്‍പാട് താങ്ങാനാവാതെ മാതാപിതാക്കളും ബന്ധുക്കളും

വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ ഒന്നരവയസ്സുകാരിയെ കാണാതായി, അന്വേഷണത്തിനൊടുവില്‍ കുഞ്ഞിനെ നെയ്യാറില്‍ നിന്ന് കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, ഏകമകളുടെ വേര്‍പാട് താങ്ങാനാവാതെ മാതാപിതാക്കളും ബന്ധുക്കളും.ആശ്വസിപ്പിക്കാനാവാതെ ഉറ്റവരും നാട്ടുകാരും .
നെയ്യാറ്റിന്‍കര, പാലക്കടവ് തോട്ടത്തുവിളയില്‍ തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലെ സി.പി.ഒ സജിന്റെയും ആതിരയുടെയും ഏക മകള്‍ അനാമികയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11നായിരുന്നു സംഭവം നടന്നത് . വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് അനാമികയെ കാണാതായത്.
ഈ സമയം ആതിരയും അച്ഛനുമാണ് വീട്ടിലുണ്ടായിരുന്നത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ സമീപത്തെ ആതിരയുടെ കുടുബവീട്ടിലും പരിസരത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
പിന്നീട് നെയ്യാറ്റിന്‍കര പൊലീസിന്റെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഉച്ചയ്ക്ക് 12.30ന് നെയ്യാറില്‍ നിന്ന് കുഞ്ഞിനെ കണ്ടെത്തി ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുഞ്ഞ് കാലു തെറ്റി കളിക്കുന്നതിനിടെ ആറ്റില്‍ വീണതാകാമെന്നാണ് നിഗമനം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറി. വീട്ടുവളപ്പില്‍ സംസ്‌കാരചടങ്ങുകള്‍ നടന്നു. ആ കാഴ്ച എല്ലാപേര്‍ക്കും കണ്ണീര്‍ക്കാഴ്ചയായി.
"
https://www.facebook.com/Malayalivartha

























