Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാനുള്ള തന്ത്രപരമായ നീക്കങ്ങളുമായി തമിഴ്‌നാട് ഡല്‍ഹിയില്‍ കളികള്‍ മുറുക്കി... എല്ലാ കീഴ് വഴക്കങ്ങളും ലംഘിച്ച് തമിഴ്‌നാട്ടിലെ മന്ത്രിമാര്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചത് ഈ നീക്കങ്ങളുടെ ഭാഗമായാണെന്ന് വിലയിരുത്തല്‍

06 NOVEMBER 2021 09:43 AM IST
മലയാളി വാര്‍ത്ത

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാനുള്ള തന്ത്രപരമായ നീക്കങ്ങളുമായി തമിഴ്‌നാട് ഡല്‍ഹിയില്‍ കളികള്‍ മുറുക്കി.

എല്ലാ കീഴ് വഴക്കങ്ങളും ലംഘിച്ച് തമിഴ്‌നാട്ടിലെ മന്ത്രിമാര്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചത് ഈ നീക്കങ്ങളുടെ ഭാഗമായാണെന്ന് വിലയിരുത്തപ്പെടുന്നു. ഡല്‍ഹിയിലെ കളികള്‍ മുറുക്കുന്നതിന് മുമ്പ് മുല്ലപ്പെരിയാര്‍ നേരിട്ട് സന്ദര്‍ശിക്കാനെത്തിയതാണ് മന്ത്രിതല സംഘമെന്ന് മനസിലാക്കുന്നു.

 


ബേബി ഡാം ശക്തിപ്പെടുത്തിയാല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി എസ്.ദുരൈമുരുകന്‍ പറഞ്ഞു.. ഇതിനു തടസമാകുന്നതു കേരളത്തിന്റെ നിസഹകരണമാണ്. ബേബി ഡാമിനു സമീപമുള്ള മരങ്ങള്‍ മുറിക്കാന്‍ കേരളം ഇതുവരെ തയാറായിട്ടില്ല.

മരങ്ങള്‍ മുറിക്കുന്നതു സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളും ഇതുവരെയും ഒരു ചര്‍ച്ചയും നടന്നിട്ടില്ല. മരങ്ങള്‍ മുറിക്കുന്നതും ബേബി ഡാം ശക്തിപ്പെടുത്തുന്നതുമല്ല കേരളം മുന്നോട്ടു വയ്ക്കുന്ന പോംവഴി . അത് മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണം എന്നതാണ്. കേരളത്തിന്റെ റവന്യുമന്ത്രിയും ജലവിഭവ മന്ത്രിയും ഇക്കാര്യം അര്‍ത്ഥശങ്കക്ക് ഇടയില്ലാത്ത വിധം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും അതൊന്നും അറിഞ്ഞില്ലെന്ന മട്ടാണ് തമിഴ്‌നാട്ടിലെ മന്ത്രിമാര്‍ കാണിക്കുന്നത്.

 



മരങ്ങള്‍ മുറിക്കാന്‍ വനം വകുപ്പ് അനുമതി നല്‍കുന്നില്ലെന്നാണു അയല്‍ സംസ്ഥാനത്തിന്റെ വിശദീകരണം. റിസര്‍വ് വനമായതിനാല്‍ മരം മുറിക്കാന്‍ പറ്റില്ലെന്നാണു വനം വകുപ്പിന്റെയും നിലപാട്. ഇക്കാര്യത്തിലെ നടപടികള്‍ നീളുന്നതിനാലാണു ബേബി ഡാം ബലപ്പെടുത്തല്‍ വൈകുന്നതെന്നും റൂള്‍ കര്‍വ് പാലിച്ചാണു നിലവില്‍ വെള്ളം തുറന്നു വിടുന്നതെന്നും ദുരൈമുരുഗന്‍ പറഞ്ഞു.

കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ഉദ്യോഗസ്ഥ സംഘവും അണക്കെട്ട് സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് തമിഴ്‌നാട് മന്ത്രിമാരുടെ സംഘം മുല്ലപ്പെരിയാറിലെത്തിയത്. അണക്കെട്ടിന്റെ ഉടമസ്ഥതയെ സംബന്ധിച്ചു തര്‍ക്കത്തിനു പ്രസക്തിയില്ലെന്നു ദുരൈമുരുഗന്‍ ആവര്‍ത്തിച്ചു. അണക്കെട്ട് സന്ദര്‍ശനത്തിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം

 

.

കേരള ജലവിഭവ മന്ത്രിയുടെ മുല്ലപ്പെരിയാര്‍ സന്ദര്‍ശനം തമിഴ്‌നാടിനെ പ്രകോപിപ്പിച്ചിരുന്നു.മുല്ലപെരിയാറിന്റെ കാര്യത്തില്‍ കേരളം അധീശത്വം കാണിക്കുന്നു എന്ന അഭിപ്രായം തമിഴ്‌നാട്ടിലെ മന്ത്രിമാര്‍ക്കുണ്ട്. ഈ പ്രകോപനമാണ് സന്ദര്‍ശനത്തിന് കാരണമായതെന്ന് മനസിലാക്കുന്നു.

തമിഴകത്തെ മാധ്യമങ്ങളുടെ വന്‍ പടയാണ് മന്ത്രിമാര്‍ക്കൊപ്പമെത്തിയത്. മന്ത്രിമാരുടെ സന്ദര്‍ശനത്തിന് തമിഴ്‌നാട് വലിയ പ്രാധാന്യമാണ് നല്‍കിയത്.ഇതില്‍ നിന്നും വിഷയം എത്രത്തോളം സങ്കീര്‍ണ്ണമാണെന്ന് മനസിലാക്കാവുന്നതേയുള്ളു.



അതേ സമയം കേരളം ഇക്കാര്യത്തില്‍ കുറ്റകരമായ മൗനം തുടരുകയാണ്. തമിഴ്‌നാട്ടിലെ മന്ത്രിമാരുടെ സന്ദര്‍ശനം കഴിഞ്ഞിട്ടും കേരളം യാതൊരു അഭിപ്രായവും പറഞ്ഞിട്ടില്ല. എന്നാല്‍ തമിഴ്‌നാട് സന്ദര്‍ശനം കേരളം ഗൗരവത്തോടയാണ് എടുത്തിരിക്കുന്നത്. ചാടി കയറി അഭിപ്രായം പറയാതെ ക്യത്യമായി മനസിലാക്കി പ്രതികരിക്കാനാണ് കേരളത്തിന്റെ നീക്കം.

എന്നാല്‍ തമിഴ്‌നാടിനെ വിശ്വാസത്തിലെടുത്ത് നീങ്ങിയ കേരളത്തിന് വലിയ തിരിച്ചടിയാണ് മന്ത്രിതല സന്ദര്‍ശനത്തിന്റെ ബാക്കിയായി കിട്ടിയത്. മുഖ്യമന്ത്രിയും ജലവിഭവ മന്ത്രിയും വലിയ വിശ്വാസമാണ് തമിഴ് നാടിന്റെ കാര്യത്തില്‍ പ്രകടിപ്പിച്ചത്. തമിഴ്‌നാട് കേരളത്തിനെതിരെ നിലപാടെടുക്കില്ല എന്ന വിശ്വാസമാണ് കേരളത്തിന് ഉണ്ടായിരുന്നത്.

തമിഴ്‌നാട് മന്ത്രിമാര്‍ മുല്ലപ്പെരിയാറില്‍ എത്തിയതോടെ അത്തരം വിശ്വാസങ്ങളെല്ലാം ഇല്ലാതായി.ഇനി ജാഗരൂകരായില്ലെങ്കില്‍ തങ്ങളുടെ കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകുമെന്ന് കേരളം മനസിലാക്കി കഴിഞ്ഞു. മുല്ലപ്പെരിയാറിന്റെ ഉടമസ്ഥാവകാശം പോലും തങ്ങള്‍ക്കാണെന്ന മട്ടിലാണ് തമിഴ്‌നാട്ടിലെ മന്ത്രിമാര്‍ സംസാരിച്ചത്. തമിഴ് നാടിന്റെ പുതിയ നീക്കത്തില്‍ വല്ലാത്തൊരു പ്രതിസന്ധിയിലാണ് കേരളം ഇപ്പോള്‍.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends