Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

10.5 കോടിയുടെ മണ്ണന്തല ഹാഷിഷ് കള്ളക്കടത്ത് കേസ്: കോടതിയെ കബളിപ്പിച്ച് ജാമ്യം: ലഹരി മാഫിയ തലവൻ മൂർഖൻ ഷാജിയുടെ ജാമ്യ ബോണ്ട് മണ്ണന്തല ഹാഷിഷ് കേസിലും റദ്ദാക്കി: അറസ്റ്റുവാറണ്ട് എക്സൈസ് കമ്മീഷണർ നടപ്പാക്കാൻ ജില്ലാ കോടതി ഉത്തരവ്

06 NOVEMBER 2021 07:08 AM IST
മലയാളി വാര്‍ത്ത

സർക്കാർ അഭിഭാഷകൻ പ്രതിയുമായി ഒത്തു കളിച്ച് കോടതിയെ കബളിപ്പിച്ച് പ്രതിക്ക് ജാമ്യം നേടിക്കൊടുത്ത 10.5 കോടി രൂപയുടെ മണ്ണന്തല ഹാഷിഷ് ഓയിൽ കള്ളക്കടത്ത് കേസിൽ പ്രധാന പ്രതിയായ അന്തർ സംസ്ഥാന ലഹരി മാഫിയ തലവൻ അടിമാലിക്കാരൻ കുഞ്ഞുമോൻ എന്ന മൂർഖൻ ഷാജിയുടെ ജാമ്യ ബോണ്ട് തിരുവനന്തപുരം രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി റദ്ദാക്കി.

 

പ്രതിയെ അറസ്റ്റ് ചെയ്യാൻ എക്സൈസ് കമ്മീഷണർക്ക് ജഡ്ജി എ.എസ്. മല്ലിക ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. നവംബർ 18 നകം ഷാജിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനാണുത്തരവ്.

 

 

കഴിഞ്ഞ ദിവസം ഒന്നേ മുക്കാൽ കോടി രൂപയുടെ 1.8 കിലോ തിരുവനന്തപുരം സിറ്റി ഹാഷിഷ് കടത്ത് കേസിൽ കോടതിയെ കബളിപ്പിച്ച് സർക്കാർ അഭിഭാഷകൻ്റെ ഒത്തുകളിയിൽ നേടിയ ഷാജിയുടെ ജാമ്യ ബോണ്ട് തിരുവനന്തപുരം നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. ലില്ലി റദ്ദാക്കി അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും ഉത്തരവിട്ടിരുന്നു. ഗവ.സംസ്കൃത കോളേജിന് സമീപത്തു വച്ച് ഷാജിയടക്കമുള്ള മൂന്നംഗ കടത്തു സംഘം 1.8 കിലോ ഹാഷിഷ് തൊണ്ടി സഹിതം എക്സൈസ് പിടിയിലായ കേസിലാണ് നാലാം അഡീ. ജില്ലാ കോടതി ഷാജിയുടെ ജാമ്യം റദ്ദാക്കിയത്.

 

 

 

അതിൻ്റെ തുടർച്ചയായാണ് മണ്ണന്തല ഹാഷിഷ് കേസിലും ഷാജിയുടെ ജാമ്യം രണ്ടാം അഡീഷണൽ ജില്ലാ കോടതി റദ്ദാക്കിയത്. കോവിഡ് വ്യാപന പശ്ചാത്തലത്തലത്തിൽ ജയിൽ മോചിതനായ ഷാജി ഒളിവിൽ പോയി മുങ്ങുകയായിരുന്നു.

 

കുപ്രസിദ്ധ കഞ്ചാവ് , ഹാഷിഷ് നിർമ്മാണ സംഘത്തലവൻ കമ്പിളിക്കണ്ടം തോമാച്ചൻ്റെ വലം കൈയായി ഷാജി സമ്പാദിച്ചത് കോടികളാണ്. തോമാച്ചൻ്റെ ദുരൂഹ മരണത്തിന് ശേഷം ആന്ധ്രാ ഒഡീഷ നക്സൽ , മാവോയിസ്റ്റ് മേഖലകളിലെ ഹാഷിഷ് നിർമ്മാണ ബോട്ടിലിംഗ് ഫാക്ടറി ഭരണം ഏറ്റെടുത്ത ഷാജി സംസ്ഥാനാന്തര ലഹരി മാഫിയാ തലവനായി അഭിഷിക്തനാവുകയായിരുന്നു.

 

 

2018 ലാണ് കേസിനാസ്പദമായ വൻ ലഹരിമരുന്ന് കടത്ത് നടന്നത്. മുൻ നിശ്ചയപ്രകാരം മണ്ണന്തല അക്വാറോക്ക് ഹോട്ടൽ പാർക്കിംഗ് ഏരിയയിൽ വച്ച് കൈമാറാൻ കൊണ്ടു വന്ന ഹാഷിഷ് വാങ്ങാൻ 13.5 ലക്ഷം രൂപ അഡ്വാൻസ് തുകയുമായെത്തിയ കവടിയാർ സ്റ്റാർ ഹോട്ടലുടമ വഞ്ചിയൂർ തമ്പുരാൻമുക്ക് ഹീര അർക്കേഡിൽ ഖാലിദ് മകൻ റെനീസ് (39) , ഇടുക്കിയിൽ നിന്ന് ഹാഷിഷ് ഓയിൽ തലസ്ഥാനത്തെത്തിച്ച തൃശൂർ പീച്ചി സ്വദേശി വിനീഷ് കുമാർ (39) , കാട്ടാക്കട വീരണകാവ് എസ്.എൻ. നഗർ അനൂപ് ഭവനിൽ അനൂപ് (35) , ലഹരി മാഫിയ ബന്ധത്തിന്റെ പേരിൽ സേനയിൽ നിന്നും പിരിച്ചു വിട്ട പോലീസ്കാരനും മണ്ണന്തല ലഹരിക്കടത്തിന് വ്യാജരേഖകൾ തയ്യാറാക്കി നൽകിയയാളുമായ രാജാക്കാട് കല്ലോലിക്കൽ വീട്ടിൽ വിൻസെന്റ് (57) , മൊത്ത വിതരണക്കാരനായ അന്തർ സംസ്ഥാന ലഹരി മാഫിയ തലവൻ അടിമാലി ചാറ്റുപാറ സ്വദേശി മൂർഖൻ ഷാജി എന്ന ഷാജിമോൻ (49) , സഹായി സനീഷ് (39) എന്നിവരാണ് മണ്ണന്തല ഹാഷിഷ് കടത്തു കേസിലെ ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾ.

സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയ ഉത്തരവുമായി മൂർഖൻ ഷാജി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് അറസ്റ്റിലായി 180 ദിവസങ്ങൾക്കുള്ളിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെങ്കിൽ ജാമ്യത്തിനർഹതയില്ല.

 

180 ദിവസത്തിനകം വെച്ച് കുറ്റപത്രം സമർപ്പിച്ച വിവരം സർക്കാർ അഭിഭാഷകൻ ബോധിപ്പിക്കാത്തതിനാൽ ഹൈക്കോടതി മെയ് 10 ന് ഷാജിക്ക് ജാമ്യം നൽകി. കാലാവധി തീരും മുമ്പേ കുറ്റപത്രം വിചാരണ കോടതിയിൽ സമർപ്പിച്ചെന്ന കാര്യം എക്സൈസ് ആസ്ഥാനത്ത് നിന്ന് രേഖാമൂലം സർക്കാർ അഭിഭാഷകനെ അറിയിച്ചിരുന്നു. ഇത് കോടതിയിൽ ബോധിപ്പിക്കുന്നതിൽ സർക്കാർ അഭിഭാഷകന് വീഴ്ച സംഭവിച്ചു. പ്രതി ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങുകയും ചെയ്തു.

 

 

ഹൈക്കോടതിയിൽ തന്നെ എക്സൈസ് റിവ്യൂ (പുന:പരിശോധന) ഹർജി സമർപ്പിച്ചെങ്കിലും ജാമ്യം നൽകിയ അതേ കോടതിക്ക് ജാമ്യം റദ്ദാക്കാൻ പരിമിതിയുണ്ടെന്ന നിഗമനത്തിൽ റിവ്യൂ ഹർജി തള്ളി ഉത്തരവായി. ഈ ഉത്തരവ് ചോദ്യം ചെയ്ത് ക്രിമിനൽ അപ്പീൽ 15461/ 2020 നമ്പരായി എക്സൈസ് സുപ്രീം കോടതിയിൽ അപ്പീൽ ഹർജി സമർപ്പിച്ചു.


ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി ഷാജിയുടെ ജാമ്യ ബോണ്ട് റദാക്കാൻ ഉത്തരവിട്ടു. കൽ തുറുങ്കിലിട്ട് പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിചാരണ ചെയ്യാനും വിചാരണ കോടതിയോട് ഉത്തരവിട്ടു. അതിൻ്റെ അടിസ്ഥാനത്തിലാണ് വിചാരണ കോടതിയുടെ ഉത്തരവ്.

 

 


ഹാഷിഷ്കടത്തിലൂടെ സമ്പാദിച്ച മൂർഖൻ ഷാജിയുടെ നാലു കോടി രൂപ വിലയുള്ള അടിമാലിയിലുള്ള കൊട്ടാര തുല്യ ആഡംബര വീടും വാണിജ്യ സമുച്ചയവും കണ്ടു കെട്ടിയിട്ടുണ്ട്. ചെന്നൈയിലെ എൻ.ഡി.പി.എസ് പ്രത്യേക അധികാര സമിതിയുടെ അനുമതിയോടെയാണ് എക്സൈസ് റവന്യൂ റിക്കവറി യിലൂടെ കണ്ടു കെട്ടിയത്. എൻ ഡി പിഎസ് നിയമപ്രകാരം കുറ്റകൃത്യത്തിലൂടെ നാലു വർഷത്തിനിടെ സമ്പാദിച്ച വസ്തുവകകൾ കണ്ടു കൊട്ടാൻ വ്യവസ്ഥയുണ്ട്.


2018 മെയ് മാസത്തിലാണ് കേസിനാസ്പദമായ മണ്ണന്തല ഹാഷിഷ് കടത്ത് നടന്നത്. തലസ്ഥാന നഗരമദ്ധ്യത്തിലെ മണ്ണന്തല ഹോട്ടൽ അക്വാറോക്കിലെ പാർക്കിംഗ് ഏരിയയിൽ വച്ച് അന്താരാഷ്ട്ര വിപണിയിൽ 10.5 കോടി രൂപ വിലവരുന്ന 10.5 കിലോഗ്രാം ഹാഷിഷ് ഓയിലും വിലയർത്ഥത്തിലെ അഡ്വാൻസ് തുകയായ 13.5 ലക്ഷം രൂപയും കൈമാറുന്നതിനിടയിൽ എക്സൈസ് സംഘം പിടികൂടുകയായിരുന്നു. ഹാഷിഷ് കോടികൾ ലാഭം കൊയ്യുന്ന വിദേശ വിപണിയിലേക്ക് അന്താരാഷ്ട്ര കപ്പൽ ചാലിലെത്തിച്ച് കൈമാറാനായാണ് ഹോട്ടലുടമ റെനീസ് ഹാഷിഷ് വാങ്ങാനെത്തിയത്. വിദേശികളുമായാണ് പ്രതികൾക്ക് ഇടപാടുണ്ടായിരുന്നതെന്ന് അന്വേഷണത്തിൽ എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.

 

 


ആന്ധ്രാപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിലെ മാവോവാദി മേഖലകളിൽ സ്വാധീനമുള്ളയാളാണ് അടിമാലി സ്വദേശി ഷാജി. മയക്കുമരുന്ന് കടത്തുസംഘത്തിലെ പ്രധാന കണ്ണിയും തലവനുമായ ഇയാൾക്ക് ആന്ധ്രയിലും ഒഡീഷയിലും നക്സൽ മേഖലയിൽ സ്വന്തമായി കഞ്ചാവ് സംസ്ക്കരിച്ചെടുക്കുന്ന ഹാഷിഷ് നിർമ്മാണ യൂണിറ്റുകളുണ്ട്. രാജാക്കാട് സ്വദേശികളായ അൻപതോളം പേർ ഷാജിയുടെ ഹാഷിഷ് നിർമ്മാണ ഫാക്ടറിയിലുണ്ട്. മാവോവാദികൾക്ക് നിശ്ചിത കമ്മീഷൻ തുക നൽകിയാണ് ഹാഷിഷ് യൂണിറ്റ് പ്രവർത്തിപ്പിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends