Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കെ എസ് ആര്‍ ടിസിയെ സര്‍ക്കാര്‍ കൈവിടും.... പത്തു കോടിയില്‍ പരം രൂപയുടെ കടമുള്ള കെ എസ് ആര്‍ ടി സി യില്‍ ജീവനക്കാര്‍ സമരം തുടര്‍ന്നാല്‍ സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറും, ശമ്പള പരിഷ്‌കരണത്തിന് അനുകൂല നിലപാടെടുത്തിട്ടും, ചര്‍ച്ചയ്ക്കായി സമയംപോലും കൊടുക്കാതെ സിപിഐ, ബിജെപി, കോണ്‍ഗ്രസ് സംഘടനകള്‍ പണിമുടക്കിലേക്കു കടന്നതിനെ ശക്തമായി നേരിടാനൊരുങ്ങി സര്‍ക്കാര്‍

06 NOVEMBER 2021 11:03 AM IST
മലയാളി വാര്‍ത്ത

പത്തു കോടിയില്‍ പരം രൂപയുടെ കടമുള്ള കെ എസ് ആര്‍ ടി സി യില്‍ ജീവനക്കാര്‍ സമരം തുടര്‍ന്നാല്‍ സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറും.

കെഎസ്ആര്‍ടിസി വന്‍ നഷ്ടം നേരിടുന്നതിനിടെ ശമ്പള പരിഷ്‌കരണത്തിനായി ചില തൊഴിലാളി സംഘടനകള്‍ പണിമുടക്കി സമ്മര്‍ദം ചെലുത്തുന്നതിലാണ് സര്‍ക്കാരിന് സഹികെട്ടത്. ശമ്പള പരിഷ്‌കരണത്തിന് അനുകൂല നിലപാടെടുത്തിട്ടും, ചര്‍ച്ചയ്ക്കായി സമയംപോലും കൊടുക്കാതെ സിപിഐ, ബിജെപി, കോണ്‍ഗ്രസ് സംഘടനകള്‍ പണിമുടക്കിലേക്കു കടന്നതിനെ ശക്തമായി നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം.

 



ഇടതു മുന്നണിയുടെ ഭാഗമായ സി പി ഐ കൂടി സമരത്തിനിറങ്ങിയതാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്. സി പി ഐ കാണിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയമാണെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

കോണ്‍ഗ്രസിനും ബി ജെ പിക്കുമൊപ്പം സി പി ഐ സമരത്തിനിറങ്ങിയതില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അസ്വസ്ഥരാണ്. കെ എസ് ആര്‍ ടി  സി ജീവനക്കാരുടെ സംഘടനയുടെ തീരുമാനമാണെന്ന് പറയുന്നുണ്ടെങ്കിലും സമരത്തില്‍ നിന്നും ജീവനക്കാരെ സി പി ഐ വിലക്കാത്തതില്‍ സി പി എം അസ്വസ്ഥരാണ്.

 



കാനത്തെ പോലുള്ള നേതാക്കള്‍ സി പി ഐ സമരത്തിനെതിരെ സംസാരിക്കാത്തതിലും സി പി എമ്മിന് അമര്‍ഷമുണ്ട്.

കോവിഡ് കാലത്ത് ജോലിയില്ലാത്തപ്പോള്‍ പോലും കൃത്യമായി ശമ്പളം അനുവദിച്ചിട്ടും സ്ഥാപനത്തെ പ്രതിസന്ധിയിലാക്കുന്ന നിലപാട് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. കണ്‍സോര്‍ഷ്യം വായ്പയായി 3,163.63 കോടി രൂപയും ജീവനക്കാര്‍ക്കു നല്‍കാനുള്ള കുടിശികയായി 212.54 കോടി രൂപയും വിവിധ കമ്പനികള്‍, കരാറുകാര്‍, എണ്ണക്കമ്പനികള്‍ തുടങ്ങിയവയ്ക്ക് 639.96 കോടി രൂപയും സര്‍ക്കാര്‍ വായ്പയായി 6,496.13 കോടി രൂപയും ഉള്‍പ്പെടെ സ്ഥാപനത്തിന്റെ കടം 10,512.26 കോടി രൂപയാണ്.

 



കെഎസ്ആര്‍ടിസി ഭരണസമിതി അംഗീകരിച്ച 'ബസ് ജീവനക്കാര്‍ അനുപാതം' അനുസരിച്ച് 1483 കണ്ടക്ടര്‍മാരും 2024 ഡ്രൈവര്‍മാരും, 2410 മെക്കാനിക്കുകളും അധികമാണ്. 4250 ബസിന് 20,468 ജീവനക്കാര്‍ മതി. 26,000 ജീവനക്കാരാണ് ആകെയുള്ളത്. 2020 മാര്‍ച്ച് മുതല്‍ പൂര്‍ണമായും സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായത്തിലാണ് കെഎസ്ആര്‍ടിസി പ്രവര്‍ത്തിക്കുന്നത്. സര്‍വീസുകള്‍ ഇടയ്ക്കു പൂര്‍ണമായി മുടങ്ങിയിട്ടും പിന്നീടു സര്‍വീസുകള്‍ വെട്ടിക്കുറച്ചിട്ടും ശമ്പളം മുടങ്ങാന്‍ സര്‍ക്കാര്‍ അനുവദിച്ചില്ല..

ജീവനക്കാര്‍ക്ക് ഒരു മാസം ശമ്പളം നല്‍കാന്‍ 84 കോടി രൂപ വേണം. 1,500 രൂപ ഇടക്കാല ആശ്വാസവും ഇതില്‍പ്പെടുന്നു. ശമ്പളവും ഇടക്കാല ആശ്വാസവും കോവിഡിന്റെ ആദ്യ വ്യാപന ഘട്ടത്തില്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു പിടിച്ച തുകയും ഉള്‍പ്പെടെ 2020 മാര്‍ച്ച് മുതല്‍ 2021 സെപ്റ്റംബര്‍ വരെ 1,460.96 കോടി രൂപ സര്‍ക്കാര്‍ നല്‍കി. ശമ്പളവും പെന്‍ഷനും നല്‍കാന്‍ 5 വര്‍ഷം ചെലവഴിച്ചത് 4,630 കോടി രൂപയാണ്. എന്നിട്ടും ജീവനക്കാര്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞതാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്.

 



ഇത്തരം സന്ദര്‍ഭങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളാണ് നല്ലതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നത്. കെ എസ് ആര്‍ ടി  സിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാരിന്റെ സഞ്ചിത നിധിയില്‍ നിന്ന് തുക നല്‍കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാരിന്റെ പുതിയ നിലപാട്. ധന മന്ത്രി കെ എന്‍ .ബാലഗോപാല്‍ ഏറെ നാളായി ഇക്കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.

കെ എസ് ആര്‍ ടി സിയെ അവശ്യ സര്‍വീസാക്കുന്നത് ഇതിന്റെ ഭാഗമാണ്. രണ്ടു ദിവസത്തിനുള്ളില്‍ ഇതില്‍ തീരുമാനമെടുക്കുമെന്ന് തന്നെയാണ് റിപ്പോര്‍ട്ട്. അവശ്യ സര്‍വീസ് സംവിധാനം നിലവില്‍ വന്നാല്‍ സമരം ചെയ്യുന്ന ജീവനക്കാരുടെ പണി പോകുമെന്ന് ചുരുക്കം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends