Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കണ്ടിപ്പാ അകത്തിടും... ജോജുവിനെ നിയമപരമായി നേരിടുമെന്നും വേണ്ടിവന്നാല്‍ ജയിലില്‍ പോകുമെന്നും വീമ്പിളക്കിയ സെമീ കേഡര്‍ പാര്‍ട്ടി കോമ്പ്രമൈസിനായി ശ്രമം; ജോജു ശക്തമായ നിലപാടെടുത്തതോടെ വീണ്ടും സെമീ കേഡര്‍ മുഖവുമായി കോണ്‍ഗ്രസ്; ജോജു പറഞ്ഞതെല്ലാം ആഭാസം, മാപ്പില്ല; ആദ്യം താരം മാപ്പ് പറയട്ടെ

06 NOVEMBER 2021 08:16 AM IST
മലയാളി വാര്‍ത്ത

നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസ് ഒത്തുതീര്‍ക്കാന്‍ നെട്ടോട്ടമോടിയ കോണ്‍ഗ്രസുകാരെ കാണുമ്പോള്‍ ഇതാണോ സെമി കേഡര്‍ എന്ന് ചോദിച്ചു പോകും. തനിക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ കേസുകള്‍ പിന്‍വലിച്ചാലും പരസ്യമായി ഖേദപ്രകടനം നടത്താതെ പ്രശ്‌നം തീരില്ലെന്ന നിലപാടില്‍ ജോജു ഉറച്ചുനിന്നതാണ് നേതാക്കളെ പ്രതിസന്ധിയിലാക്കിയത്.

ജോജുവിനെ നിയമപരമായി നേരിടുമെന്നും വേണ്ടിവന്നാല്‍ ജയിലില്‍ പോകുമെന്നുമൊക്കെയാണ് തുടക്കത്തില്‍ കോണ്‍ഗ്രസുകാര്‍ പറഞ്ഞത്. ജോജു മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നും സ്ത്രീകളെ അപമാനിച്ചെന്നുമുള്ള ആരോപണം കോണ്‍ഗ്രസ് ശക്തമാക്കി. ജോജുവിന്റെ മറ്റൊരു കാറിന്റെ രജിസ്‌ട്രേഷന്‍ ഹരിയാനയിലാണെന്നും അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് മാറ്റിയെന്നും പറഞ്ഞ് മറ്റുചില കേസുകളും കോണ്‍ഗ്രസ് ഇതിനിടെ നല്‍കി. ഉപരോധസമരത്തിനിടെ പ്രതിഷേധിച്ചപ്പോള്‍ ജോജു മാസ്‌ക് വച്ചില്ലെന്ന മറ്റൊരു പരാതിയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസ് നല്‍കി സമ്മര്‍ദത്തിലാക്കലായിരുന്നു ലക്ഷ്യം.

 



എന്നാല്‍ ജോജു നല്‍കിയ പരാതിയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഗൗരവം തിരിച്ചറിഞ്ഞതോടെ കോണ്‍ഗ്രസ് നേതൃത്വം ചുവടുമാറ്റി. ജോജുവിന്റെ അഭിഭാഷകനുമായും സുഹൃത്തുക്കളുമായി ഒത്തുതീര്‍പ്പിന് ഡിസിസി മുന്നിട്ടിറങ്ങി.

എന്നാല്‍ എറണാകുളം ഡിസിസിയും നടന്‍ ജോജു ജോര്‍ജുവും തമ്മിലുള്ള ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ പൊളിഞ്ഞു. വൈറ്റില സംഘര്‍ഷത്തിനിടയില്‍ വാഹനത്തിന്റെ ചില്ല് തകര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ജാമ്യാപേക്ഷയില്‍ കക്ഷി ചേരാന്‍ ജോജു കോടതിയെ സമീപിച്ചതോടെയാണ് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ വഴിമുട്ടിയത്. തനിക്കെതിരായ പ്രസ്താവനകള്‍ നേതാക്കള്‍ പരസ്യമായി പിന്‍വലിച്ചാല്‍ ഒത്തുതീര്‍പ്പ് ആകാമെന്നാണ് ജോജുവിന്റെ നിലപാട്.

 



അതേസമയം തനിക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ പരസ്യമായി പിന്‍വലിക്കണമെന്ന ജോജുവിന്റെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വം നിരസിച്ചു. ഈ ആവശ്യം തള്ളിയ ഡിസിസി പ്രസിഡന്റ്, ജോജു ആദ്യം ഖേദം പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനു ശേഷം പ്രസ്താവന പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിക്കാം. ജോജു പറഞ്ഞതെല്ലാം പച്ചക്കള്ളവും ആഭാസവുമാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. ജനങ്ങളോടുള്ള വെല്ലുവിളിയാണ് ജോജുവിന്റെ നടപടി.

അതേസമയം ജോജു ജോര്‍ജിന്റെ വാഹനം അടിച്ചു തകര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ജാമ്യാപേക്ഷ സിജെഎം കോടതി തള്ളി. അക്രമം പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ നിന്നാണെന്നു കരുതാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സമരത്തിനെതിരെ പ്രതിഷേധിച്ചവരെ ആക്രമിച്ച രാഷ്ട്രീയ ശൈലി അംഗീകരിക്കാനാകില്ലെന്നും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കി.

 



കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പി.ജെ ജോസഫിന്റെ ജാമ്യഹര്‍ജിയില്‍ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ കക്ഷി ചേരാന്‍ ജോജു അപേക്ഷ നല്‍കി. കാര്‍ തകര്‍ത്തത് അടക്കമുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനുള്ള എറണാകുളം ഡി.സി.സിയുടെ സമവായ ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് കേസില്‍ കക്ഷി ചേരാനുള്ള ജോജുവിന്റെ തീരുമാനം വരുന്നത്.

തന്റെ മാതാപിതാക്കളെ അസഭ്യം പറയുകയും സ്ത്രീകളോട് മോശമായി പെരുമാറി എന്ന് ആരോപിക്കുകയുമാണ് കോണ്‍ഗ്രസ് ചെയ്തത്. ഈ പ്രസ്താവനകള്‍ പിന്‍വലിക്കണമെന്നാണ് ജോജു സമവായ ശ്രമങ്ങളുടെ ഭാഗമായി ആവശ്യപ്പെട്ടത്. നാണക്കേട് ഒഴിവാക്കാന്‍ കോണ്‍ഗ്രസും രംഗത്തെത്തിയതോടെ അകത്താകാന്‍ പോകുന്നത് മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കലാണ്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends