Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... കോണ്‍ഗ്രസും ജോജുവുമായുള്ള ഒത്തുതീര്‍പ്പ് എങ്ങുമെങ്ങും എത്താതായതോടെ നേതാക്കള്‍ മുങ്ങി; ജോസഫിന് ജാമ്യം കിട്ടാതായതോടെ മറ്റ് നേതാക്കളും അങ്കലാപ്പില്‍; പൊക്കാന്‍ പ്രത്യേക പൊലീസ് സംഘം

06 NOVEMBER 2021 09:48 AM IST
മലയാളി വാര്‍ത്ത

നവംബര്‍ ഒന്ന് കേരള പിറവി ദിവസം കോണ്‍ഗ്രസുകാര്‍ ഒരിക്കലും മറക്കില്ല. വൈറ്റില മേല്‍പ്പാലത്തിന് സമീപം ദേശീയപാത തടസപ്പെടുത്തിയതിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസ് കോമ്പ്രമൈസ് ആകുമെന്ന് എല്ലാവരും വിചാരിച്ചതാണ്. എന്നാല്‍ കോണ്‍ഗ്രസുകാര്‍ മാപ്പ് പറയണമെന്ന് ജോജു പറഞ്ഞതോടെ കാര്യങ്ങള്‍ കൈവിട്ടു. മാത്രമല്ല ജോജു പറഞ്ഞ് ആഭാസമാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയതോടെ ഉടനെയൊന്നും കോമ്പ്രമൈസ് ഇല്ലാതെയായി.

ഇതോടെ മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെ പ്രതികളെല്ലാം ഒളിവിലായി. അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വൈറ്റില സ്വദേശി പി ജി ജോസഫിന് ഇതുവരേയും ജാമ്യം കിട്ടിയതുമില്ല. കേസില്‍ ടോണി ചമ്മണിയും കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രനും ഉള്‍പ്പെടെ എട്ട് പ്രതികളുണ്ട്.

 



മരട് പൊലീസ് കേസെടുത്തതിനുപിന്നാലെ പ്രതികള്‍ മൊബൈല്‍ഫോണ്‍ ഓഫാക്കി മുങ്ങുകയായിരുന്നു. എറണാകുളം അസിസ്റ്റന്റ് കമീഷണര്‍ നിസാമുദ്ദീന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫായതിനാല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനായില്ല. മുന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കുകയാണ് പ്രതികള്‍. ഇതിനിടെ കോമ്പമൈസാകുമെന്ന് കരുതിയതാണ്.

ജോജു പൊലീസില്‍ നല്‍കിയ പരാതിയില്‍ ടോണി ചമ്മണിയെ എടുത്തുപറഞ്ഞിട്ടുണ്ട്. ഒന്നാംപ്രതിയായ ടോണി ചമ്മണിയും സജീന്ദ്രനും പ്രവര്‍ത്തകരെയും കൂട്ടി ജോജുവിനോട് തട്ടിക്കയറുന്നതും കാറില്‍ അടിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിനിടയിലാണ് പി ജി ജോസഫ് കല്ല് ഉപയോഗിച്ച് കാറിന്റെ ചില്ല് ഇടിച്ചു തകര്‍ത്തത്. ജോസഫ് കുറ്റസമ്മതം നടത്തിയതായി അസി. കമീഷണര്‍ പറഞ്ഞു.

 

ചില്ല് തകര്‍ത്തപ്പോള്‍ ജോസഫിന്റെ വലതുകൈക്ക് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. വാഹനത്തില്‍ വീണ രക്തസാമ്പിള്‍ പരിശോധനയ്ക്ക് നല്‍കി. സ്വകാര്യസ്വത്തിന് നാശനഷ്ടമുണ്ടാക്കുന്നതിനെതിരായ നിയമത്തിലെ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കാറിന് ആറുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കിയിട്ടുള്ളത്.

ഇതോടെയാണ് കോമ്പ്രമൈസിനായി ശ്രമിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി മാപ്പു പറയണമെന്നതുള്‍പ്പെടെ നടന്‍ ജോജു ജോര്‍ജ് വ്യവസ്ഥകള്‍ വച്ചതോടെ ഒത്തുതീര്‍പ്പ് ശ്രമം പാളി. ഒത്തുതീര്‍പ്പിനില്ലെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസും വ്യക്തമാക്കിയതോടെ നിയമനടപടികള്‍ ശക്തമാകും.

 



വൈറ്റിലയില്‍ വഴിതടയല്‍ സമരത്തിനിടെ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ ഒത്തുതീര്‍പ്പിന് രണ്ടു ദിവസമായി ശ്രമം നടന്നിരുന്നു. മുന്‍ മേയര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത സാഹചര്യത്തിലായിരുന്നു ഇത്. തനിക്കെതിരെ വ്യക്തിപരമായി നേതാക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ പരസ്യമായി പിന്‍വലിച്ച് മാപ്പുപറയണമെന്നാണ് ജോജുവിന്റെ പ്രധാന ആവശ്യം. സ്ത്രീകള്‍ക്കെതിരെ ജോജു അസഭ്യം പറഞ്ഞതായാണ് ആരോപണം.

പൊതുസമൂഹത്തിന് മുന്നില്‍ ഗുരുതരമായ ആരോപണങ്ങള്‍ നിലവിലുള്ളതിനാല്‍ മാപ്പു പറയണമെന്നാണ് നിലപാടെന്ന് ജോജുവിന്റെ അഭിഭാഷകന്‍ രഞ്ജിത്ത് മാരാര്‍ പറഞ്ഞു. അതോടെ കോണ്‍ഗ്രസ് വെട്ടിലായി. ഒത്തുതീര്‍പ്പില്‍ നിന്ന് പിന്മാറിയെന്നും, നിയമനടപടി തുടരുമെന്നും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.

 



സമരസ്ഥലത്ത് തെറ്റിദ്ധാരണ പരത്തിയത് ജോജുവാണ്. ആംബുലന്‍സിലും ഓട്ടോയിലും രോഗിയുണ്ടെന്നാണ് ജോജു പറഞ്ഞത്. അങ്ങനെയാരെയും അവിടെ കണ്ടില്ല. പണിയെടുത്ത് വന്‍ പ്രതിഫലം ജോജു വാങ്ങുന്നുണ്ട്. 150 രൂപയ്ക്ക് പെട്രോളടിക്കാന്‍ ജോജുവിന് കഴിയും. സാധാരണക്കാര്‍ക്ക് കഴിയില്ല. ജോജുവിനെ മഹത്വവത്കരിക്കുന്നത് ശരിയല്ലെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. ഇതോടെ എല്ലാം ഓക്കെയായി.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends