Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

അതേടാ എനിക്ക് പണമുണ്ട്... ജോജു ജോര്‍ജ് കോമ്പ്രമൈസിന് ഇനി പോയിട്ട് കാര്യമില്ല; കോണ്‍ഗ്രസ് നല്‍കിയ പരാതിയിന്‍മേല്‍ ജോജു ജോര്‍ജിനെതിരെ മോട്ടര്‍ വാഹന വകുപ്പ് കേസെടുത്തു; ഇനി കോണ്‍ഗ്രസുകാരോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന് സുഹൃത്തുക്കള്‍

06 NOVEMBER 2021 01:38 PM IST
മലയാളി വാര്‍ത്ത

നടന്‍ ജോജു ജോര്‍ജും കോണ്‍ഗ്രസുകാരും തമ്മിലുള്ള വൈറ്റില കേസില്‍ ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണ്. കോണ്‍ഗ്രസുകാര്‍ വാഹനം തല്ലിപ്പൊളിച്ച കേസില്‍ ജാമ്യം കിട്ടാതെ അലയുമ്പോള്‍ കോണ്‍ഗ്രസിന്റെ മറുപണിയും ഏറ്റു. കോണ്‍ഗ്രസുകാര്‍ നല്‍കിയ കേസില്‍ ജോജുവിന് കുരുക്ക് ആകുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കളമശേരി സ്വദേശി മനാഫ് പുതുവായില്‍ നല്‍കിയ പരാതിയില്‍ മോട്ടര്‍ വാഹന വകുപ്പ് കേസെടുത്തു.

കാറിന്റെ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റി ഫാന്‍സി നമ്പര്‍ പ്ലേറ്റ് പിടിപ്പിച്ചതിനാണ് ജോജു ജോര്‍ജിനെതിരെ മോട്ടര്‍ വാഹന വകുപ്പ് കേസെടുത്തത്. പിഴയടച്ചു അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് പിടിപ്പിച്ചു വാഹനം ഹാജരാക്കാനാണ് എറണാകുളം ആര്‍ടിഒ പി.എം.ഷെബീറിന്റെ ഉത്തരവ്. അത് സാരമില്ല. പിഴയല്ലേയുള്ളൂ. അതേടാ എനിക്ക് പൂത്ത പണമുണ്ട്. കഷ്ടപ്പെട്ടിട്ടാ പണമുണ്ടാക്കിയത് എന്നാണ് ജോജു പരസ്യമായി പറഞ്ഞത്. അതിനാല്‍ തന്നെ ജോജു പിഴയടയ്ക്കും.

 



എന്നാല്‍ കോണ്‍ഗ്രസുകാരുടെ അവസ്ഥ അങ്ങനെയല്ല. ജാമ്യം പോലും കിട്ടില്ല. പിടിയിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോസഫിന്റെ അവസ്ഥ നമ്മള്‍ കണ്ടതാണ്.

കോണ്‍ഗ്രസ് സമരത്തിനിടെ ഈ കാറിലാണു ജോജു വൈറ്റിലയിലെത്തിയത്. കേടു സംഭവിച്ച വാഹനം കുണ്ടന്നൂരിലെ ഷോറൂമില്‍ അറ്റകുറ്റപ്പണിക്കു നല്‍കിയിരിക്കുകയാണ്. അസി.മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. ചന്തുവിന്റെ നേതൃത്വത്തില്‍ അവിടെയെത്തി കാര്‍ പരിശോധിച്ച് ആര്‍ടിഒക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ജോജുവിന്റെ മറ്റൊരു കാര്‍ ഹരിയാന റജിസ്‌ട്രേഷനുള്ളതാണെന്നും ഇവിടെ അനധികൃതമായി ഉപയോഗിക്കുന്നുവെന്ന പരാതി എറണാകുളം ആര്‍ടിഒക്കു ലഭിച്ചതു ചാലക്കുടി ആര്‍ടിഒക്കു കൈമാറിയിട്ടുണ്ട്.

 



അതേസമയം കോണ്‍ഗ്രസുകാരുടെ ദേശീയ പാത ഉപരോധത്തിനെതിരെ രംഗത്തെത്തിയതിന്റെ പേരില്‍ വ്യക്തിപരമായ അധിക്ഷേപം തുടരുന്നെന്ന പരാതിയുമായി ജോജു ജോര്‍ജ് കോടതിയിലെത്തിയതോടെയാണ് കോമ്പ്രമൈസ് പൊളിഞ്ഞത്. ജോജുവിന്റെ വാഹനം തകര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തൈക്കൂടം സ്വദേശി പി.ജി. ജോസഫിന്റെ ജാമ്യ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണം എന്നാവശ്യപ്പെട്ട് നടന്‍ കോടതിയില്‍ അപേക്ഷ നല്‍കി. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. തനിക്കെതിരായ അധിക്ഷേപം അവസാനിപ്പിക്കാന്‍ കോടതി ഇടപെടണം എന്നാണ് ജോജുവിന്റെ ആവശ്യം.

അതേസമയം, സംഭവത്തില്‍ ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഉള്‍പ്പെടെ ജാമ്യമില്ലാത്ത വകുപ്പുകളില്‍ കേസെടുത്തിട്ടുള്ള സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒത്തു തീര്‍പ്പു ചര്‍ച്ചയ്ക്കു ശ്രമം നടത്തിയിരുന്നു. ജോജുവിന്റെ സഹപ്രവര്‍ത്തകര്‍ വഴിയുള്ള ഒത്തുതീര്‍പ്പിനായിരുന്നു ശ്രമം. ജോജു കേസില്‍ കക്ഷി ചേരാന്‍ എത്തിയ സാഹചര്യത്തില്‍ ഒത്തുതീര്‍പ്പു സാധ്യത വിദൂരമായി.

 



ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിവിധ പരാതികളുമായി ജോജുവിനെതിരെ രംഗത്തെത്തിയിരുന്നു. നടന്‍ മാസ്‌ക് ഉപയോഗിക്കാതെ നിരത്തിലിറങ്ങിയതിനാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കേസെടുക്കണം എന്ന ആവശ്യവുമായി സിറ്റി പൊലീസ് കമ്മിഷണറെ സമീപിച്ചിരുന്നു. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചതിലും നിയമലംഘനം നടത്തിയെന്നും പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേസില്‍ കക്ഷി ചേര്‍ക്കണം എന്ന ആവശ്യവുമായി ജോജു കോടതിയിലെത്തിയിരിക്കുന്നത്.

ഈ ആവശ്യം തള്ളിയ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജോജു ആദ്യം ഖേദം പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനു ശേഷം പ്രസ്താവന പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിക്കാം. ജോജു പറഞ്ഞതെല്ലാം പച്ചക്കള്ളവും ആഭാസവുമാണ്. ജനങ്ങളോടുള്ള വെല്ലുവിളിയാണ് ജോജുവിന്റെ നടപടിയെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. എന്തായാലും ജോജുവിനെ കൊണ്ട് ഫൈന്‍ അടപ്പിക്കുന്നതോടെ കേസില്‍ നിന്നും ജോജു അണുകിട മാറില്ല. കാത്തിരുന്ന് കാണാം."

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (4 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (5 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (5 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (10 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (10 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (10 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (10 hours ago)

Malayali Vartha Recommends