Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഫസൽ വധക്കേസിന് പിന്നിൽ സിപിഎം നേതാക്കൾ തന്നെയെന്ന ആദ്യ നിഗമനത്തിൽ ഉറച്ച് സിബിഐ: ജയത്തിനായി കൊടും ക്രൂരത

06 NOVEMBER 2021 08:58 AM IST
മലയാളി വാര്‍ത്ത

തലശ്ശേരി ഫസൽ വധക്കേസിന് പിന്നിൽ സിപിഎം നേതാക്കൾ തന്നെയെന്ന ആദ്യ നിഗമനത്തിൽ ഉറച്ച് സിബിഐ. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന വാദം തള്ളിയാണ് സിബിഐയുടെ തുടരന്വേഷണ റിപ്പോർട്ട്. എറണാകുളം സിബിഐ കോടതിയിൽ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ടിലാണ് സിബിഐ ഇക്കാര്യങ്ങൾ പരാമർശിച്ചിട്ടുള്ളത്.

കൊലയ്‌ക്ക് പിന്നിൽ താനുൾപ്പെട്ട ആർ.എസ്.എസ് പ്രവർത്തകരാണെന്ന ആർ.എസ്. എസ് പ്രവർത്തകൻ മാഹി ചെമ്പ്ര സ്വദേശി സുബീഷിന്റെ വെളിപ്പെടുത്തൽ തള്ളുന്ന സിബിഐ ഇത് കസ്റ്റഡിയിൽ വച്ച് പറയിച്ചതാണെന്നും ചൂണ്ടിക്കാട്ടുന്നു.

2006 ൽ തലശ്ശേരി മണ്ഡലത്തിൽ ഇടത് മുന്നണി സ്‌ഥാനാർഥി കോടിയേരി ബാലകൃഷ്ണന്റെ വിജയം ഉറപ്പിക്കാൻ എൻഡിഎഫിന്റെ പിന്തുണ തേടേണ്ടി വന്ന സാഹചര്യം ജില്ലയിലെ സിപിഎം നേതാക്കളെ നടുക്കിയതാണ് ഫസൽ വധക്കേസിന് വഴിയൊരുക്കിയതെന്ന് സിബിഐ ചൂണ്ടിക്കാട്ടുന്നു.

കാരായി രാജനും, കാരായി ചന്ദ്രശേഖരനും ഉൾപ്പെട്ട സിപിഎം നേതാക്കളാണ് കൊലപാതകത്തിന് പിന്നിലെന്നും, ഫസലിനെ വധിച്ചത് കൊടി സുനി ഉൾപ്പെട്ട സംഘമാണെന്നും സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ കുറ്റപത്രത്തിലെ കണ്ടെത്തലുകൾ ശരിയാണെന്നാണ് സിബിഐ ചൂണ്ടിക്കാണിക്കുന്നത്.

 

 

 

തലശ്ശേരിയിലെ സാമുദായിക സൗഹാർദം തകർത്ത് വർഗീയ സംഘർഷത്തിന് വഴിയൊരുക്കിയാൽ ന്യൂനപക്ഷ സമുദായ സംരക്ഷകരായി രംഗത്തു വരാൻ കഴിയുമെന്ന് സിപിഎം നേതൃത്വം കണക്കുകൂട്ടിയിരുന്നുവെന്നും, സംഘർഷങ്ങളുണ്ടാക്കാൻ ഫസൽ വധത്തിനു മുൻപുതന്നെ പാർട്ടിയുടെ പ്രാദേശിക നേതാക്കളായ കാരായി ചന്ദ്രശേഖരൻ, കാരായി രാജൻ എന്നിവരുടെ നിർദേശപ്രകാരം എൻഡിഎഫ് പ്രവർത്തകരുടെ വീടുകളും വാഹനങ്ങളും തീവച്ചു നശിപ്പിച്ചതായും സിബിഐ വ്യക്തമാക്കുന്നു.

കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യവീട്ടുകാരുടെ അയൽവാസിയായ സി.എച്ച്. മറിയുവിനെയാണു ഫസൽ വിവാഹം ചെയ്‌തത്. ഗോപാലപേട്ട സിപിഎം ബ്രാഞ്ച് അംഗവും സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള അച്യുതൻ സ്മാരക വായനശാലയുടെ സെക്രട്ടറിയുമായിരുന്ന ഫസൽ പിന്നീട് എൻഡിഎഫിൽ ചേരുകയായിരുന്നു. മറിയുവിന്റെ വീട്ടിൽ താമസമാക്കിയ ശേഷമാണ് സിപിഎം വിടുന്നതും, കൂടുതൽ മതപരമായ കാര്യങ്ങളിൽ ഫസൽ മുഴുകിയതും. ഖുർആൻ ക്ലാസുകളും നിർധന വിദ്യാർഥികൾക്കു സൗജന്യ ട്യൂഷനും ഫസൽ നൽകിയിരുന്നു. ഫസലിന്റെ നേതൃത്വത്തിൽ എൻഡിഎഫിലേക്ക് ആകർഷിക്കപ്പെട്ട കുടുംബങ്ങളെല്ലാം ന്യൂനപക്ഷ സമുദായത്തിലെ സിപിഎം അനുഭാവികളായിരുന്നു. സിപിഎം വിട്ട് എൻഡിഎഫ് പ്രവർത്തകനായതോടെ ഈ മേഖലയിലെ ആയിരക്കണക്കിനു വിദ്യാർഥികളെ എൻഡിഎഫിലേക്കു ഫസൽ ആകർഷിച്ചതു സിപിഎം നേതാക്കളെ ചൊടിപ്പിക്കുകയായിരുന്നു.

ഫസലിന്റെ പ്രവർത്തനങ്ങൾ തലശ്ശേരിയിൽ പാർട്ടിയെ ദുർബലപ്പെടുത്തുമെന്ന് നേതാക്കൾ തിരിച്ചറിഞ്ഞതായി സിബിഐയുടെ കുറ്റപത്രത്തിലുണ്ട്. വിജയം ഉറപ്പാക്കാൻ എൻഡിഎഫിന്റെ പിന്തുണ തേടേണ്ട സാഹചര്യമുണ്ടായത് കണ്ണൂരിലെ സിപിഎം നേതൃത്വത്തെ ഞെട്ടിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ആർഎസ്‌എസ് മേൽക്കൈയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ന്യൂനപക്ഷ സമുദായാംഗങ്ങൾക്കു നേരെയാണു അതിക്രമങ്ങൾ അഴിച്ചുവിട്ടതെന്നതും നിഗമനങ്ങൾക്ക് അടിവരയിട്ടു സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends