Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഒത്തുതീർപ്പ് ശ്രമങ്ങൾ പാളി;നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെരീഫ് അറസ്റ്റിൽ; കേസിൽ രണ്ടുപേരാണ് അറസ്റ്റിലായി

06 NOVEMBER 2021 09:12 AM IST
മലയാളി വാര്‍ത്ത

ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് വൈറ്റില മേല്‍പ്പാലത്തിന് സമീപം ദേശീയപാത തടസപ്പെടുത്തിയതിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെരീഫ് അറസ്റ്റിലായതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് ഷെരീഫ് അറസ്റ്റിലായത്. ഇതോടെ കേസിൽ രണ്ടുപേരാണ് അറസ്റ്റിലായിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോസഫ് നേരത്തേ തന്നെ അറസ്റ്റിലായിരുന്നു.

വൈറ്റില ദേശീയപാത ഉപരോധത്തിനിടെയുണ്ടായ സംഭവത്തിൽ രണ്ടു കേസുകളാണ് പൊലീസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. വാഹനം തല്ലിതകർത്ത് ആക്രമിക്കാൻ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയിൽ എട്ട് പേർക്കെതിരെയും വഴി തടയൽ സമരവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് പോലീസ് കേസെടുത്തിരിക്കുന്നത്. വഴിതടയൽ സമരത്തിനെതിരായ കേസിൽ ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. രണ്ടാം പ്രതി വി.ജെ.പൗലോസും, മൂന്നാം പ്രതി കൊടിക്കുന്നിൽ സുരേഷ് എംപിയുമാണ്.

അതേസമയം എറണാകുളം ഡിസിസിയും നടന്‍ ജോജു ജോര്‍ജുവും തമ്മിലുള്ള ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ പൊളിഞ്ഞു. തനിക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ പരസ്യമായി പിന്‍വലിക്കണമെന്ന ജോജുവിന്‍റെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വം നിരസിക്കുകയായിരുന്നു. കോണ്‍ഗ്രസുകാര്‍ മാപ്പ് പറയണമെന്ന് ജോജു പറഞ്ഞതോടെ കാര്യങ്ങള്‍ കൈവിട്ടു. മാത്രമല്ല ജോജു പറഞ്ഞത് ആഭാസമാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയതോടെ ഉടനെയൊന്നും കോമ്പ്രമൈസ് ഉണ്ടാകില്ലെന്ന് കാണുവാൻ സാധിക്കും.

ഇതോടെ മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെ പ്രതികളെല്ലാം ഒളിവിലായി. അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വൈറ്റില സ്വദേശി പി ജി ജോസഫിന് ഇതുവരേയും ജാമ്യം കിട്ടിയതുമില്ല. കേസില്‍ ടോണി ചമ്മണിയും കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രനും ഉള്‍പ്പെടെ എട്ട് പ്രതികളുണ്ട്.

മരട് പൊലീസ് കേസെടുത്തതിനുപിന്നാലെ പ്രതികള്‍ മൊബൈല്‍ഫോണ്‍ ഓഫാക്കി മുങ്ങുകയായിരുന്നു. എറണാകുളം അസിസ്റ്റന്റ് കമീഷണര്‍ നിസാമുദ്ദീന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫായതിനാല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനായില്ല. മുന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കുകയാണ് പ്രതികള്‍. ഇതിനിടെ കോമ്പമൈസാകുമെന്ന് കരുതിയതാണ്.

തനിക്കെതിരായ പ്രസ്താവനകള്‍ നേതാക്കള്‍ പരസ്യമായി പിന്‍വലിച്ചാല്‍ ഒത്തുതീര്‍പ്പ് ആകാമെന്നാണ് ജോജുവിന്‍റെ നിലപാട്. എന്നാൽ ഈ ആവശ്യം തള്ളിയ ഡിസിസി പ്രസിഡന്‍റ്, ജോജു ആദ്യം ഖേദം പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ഇതിനു ശേഷം പ്രസ്താവന പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിക്കാം എന്നും അവർ വ്യക്തമാക്കി. ജോജു പറഞ്ഞതെല്ലാം പച്ചക്കള്ളവും ആഭാസവുമാണെന്ന് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ആരോപിക്കുകയും ചെയ്തു. ജനങ്ങളോടുള്ള വെല്ലുവിളിയാണ് ജോജുവിന്‍റെ നടപടി.

 

കൂടാതെ ജോജു ജോര്‍ജിന്‍റെ വാഹനം അടിച്ചു തകര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ ജാമ്യാപേക്ഷ സിജെഎം കോടതി തള്ളി. അക്രമം പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ നിന്നാണെന്നു കരുതാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സമരത്തിനെതിരെ പ്രതിഷേധിച്ചവരെ ആക്രമിച്ച രാഷ്ട്രീയ ശൈലി അംഗീകരിക്കാനാകില്ലെന്നും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (3 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (9 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends