Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

അര ഏക്കർ ഭൂമിക്ക് പട്ടയം നല്‍കാന്‍ കെട്ടുതാലി വിറ്റ് കൈക്കൂലി നൽകാൻ ആവശ്യപ്പെട്ട വില്ലേജ് ഓഫീസറും ഫീൽഡ് അസിസ്റ്റന്റും വിജിലൻസ് പിടിയിലായി

06 NOVEMBER 2021 01:41 PM IST
മലയാളി വാര്‍ത്ത

എൻഡോസൾഫാൻ ബാധിതരുടെ കുടുംബത്തിന് 70 വർഷത്തിലേറെയായി കൈവശമുളള അരയേക്കർ ഭൂമിക്ക് പട്ടയം നല്‍കാന്‍ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറും ഫീൽഡ് അസിസ്റ്റന്റും വിജിലൻസ് പിടിയിലായി. പെരിയങ്ങാനം മണ്ണച്ചം വയല്‍ സ്വദേശിയായ നിഷ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് സംഘം ചീമേനി വില്ലേജ് ഓഫീസില്‍ പരിശോധനയ്ക്കെത്തിയതും, ഉദ്യോഗസ്ഥർ പിടിയിലായതും.

ചീമേനി വില്ലേജ് ഓഫീസർ കരിവെള്ളൂരിലെ കെ.വി.സന്തോഷ് (49), ഫീൽഡ് അസിസ്റ്റന്റ് മാതമംഗലത്തെ കെ.സി.മഹേഷ് (45) എന്നിവരെയാണ് വിജിലൻസ് ഡിവൈ.എസ്.പി. കെ.വി.വേണുഗോപാലും സംഘവും അറസ്റ്റ് ചെയ്തത്.

നിഷയുടെ മുത്തശ്ശി ലക്ഷ്മി നികുതിയടച്ചിരുന്ന മന്ദച്ചംവയലിലെ അരയേക്കർ സ്ഥലത്തിന് പട്ടയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് വില്ലേജ് ഓഫീസർ കൈക്കൂലി ആവശ്യപ്പെട്ടത്. പട്ടയം നൽകാൻ ഒന്നരലക്ഷം രൂപയാണ്‌ വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടത്‌. എന്നാൽ അത്രയും തുക നൽകാനില്ലെന്ന് നിഷ അറിയിച്ചതോടെ 50,000 രൂപ വേണമെന്നായി.

പിന്നീട് 25,000 രൂപ ആവശ്യപ്പെട്ടു. താലിമാല മാത്രമാണുള്ളതെന്നറിയിച്ചപ്പോൾ എങ്കിൽ അത്‌ വിറ്റ്‌ പണം കൊണ്ടു വരാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് നിഷ പറയുന്നു. 2019-ൽ പട്ടയത്തിന്‌ നിഷയുടെ അച്ഛൻ ടി.നാരായണൻ അപേക്ഷിച്ചിരുന്നു.

ഈ വർഷം ആദ്യം നാരായണൻ മരിച്ചു. പിന്നീട് അപേക്ഷയുമായി നിഷ വില്ലേജിലേയ്ക്ക് എത്തുകയായിരുന്നു. സ്വന്തം താലി മാല പണയം വെച്ചാണ് യുവതി കൈക്കൂലി നൽകാൻ പണം സ്വരൂപിച്ചത്. എന്നാൽ വില്ലേജിൽ പോകുന്നതിന് മുൻപ് വില്ലേജ് ഓഫീസർ കൈക്കൂലി ആവശ്യപ്പെട്ട കാര്യം വിജിലന്‍സിനെ യുവതി അറിയിച്ചിരുന്നു. വിജിലന്‍സ് സംഘം നല്‍കിയ പതിനായിരം രൂപയാണ് ഓഫീസിലെത്തി കൈമാറിയത്.

 

 

കേരള ലാൻഡ് അസൈൻമെന്റ് ആക്ട് അനുസരിച്ച്, 1971 ഓഗസ്റ്റിനു മുമ്പ് കൈവശപ്പെടുത്തിയതും ആക്ഷേപകരമെന്ന് കരുതാത്തതുമായ ഭൂമി കൈവശക്കാരന് പതിച്ചു നൽകാനുള്ള ഉത്തരവുണ്ട്. 1950 മുതൽ യുവതിയുടെ മുത്തശ്ശിയുടെ ഉടമസ്ഥതയിലുള്ള ഈ ഭൂമിയുടെ നികുതി അവർ 2019 അടച്ചിരുന്നു.

ഇതിന് ശേഷം നികുതി ഇടപാടുകൾ ഓൺലൈൻ മുഖേന ആക്കിയതിനാൽ വിലേജ് ഓഫീസുകാർ ഓൺലൈൻ അല്ലാതെയുള്ള നികുതി അടവ് സ്വീകരിച്ചിരുന്നില്ല.'വില്ലേജ് ഓഫീസർക്ക് ആകെ ചെയ്യാനുണ്ടായിരുന്നത് ഭൂമി സന്ദർശിച്ച് ഒരു റിപ്പോർട്ട് ഉണ്ടാക്കുക എന്നത് മാത്രമായിരുന്നു, എന്നാൽ ആ ചെറിയ റിപ്പോർട്ടിന് വേണ്ടിയാണ് ഒരു ലക്ഷം രൂപ മുതൽകൈക്കൂലി ആവശ്യപ്പെട്ടത്.

ഭൂമി അളന്ന് സ്കെച്ചടക്കം തയ്യാറാക്കിയെങ്കിലും അതിനിടെ വില്ലേജ് ഓഫീസർക്ക് സ്ഥലംമാറ്റ ഉത്തരവ് വന്നു. സ്ഥലം മാറി പോകുന്നതിന് മുമ്പ് പട്ടയം അനുവദിക്കാമെന്ന് സന്തോഷ് അറിയിച്ചതിനെതുടർന്നാണ് നിഷ വെള്ളിയാഴ്ച വൈകുന്നേരം ഓഫീസിൽ എത്തിയത്. ഇത് പോലുള്ള പരാതികൾ മറ്റ് പഞ്ചായത്തുകളിൽ നിന്നും ലഭിക്കാറുണ്ടെങ്കിലും അവരെ കുടുക്കാൻ ആരും തങ്ങളോടൊപ്പം സഹകരിക്കില്ലായിരുന്നു. എന്നാൽ ഈ യുവതി അതിന് തയാറായാതായി വിജിലൻസ് ഡിവൈ.എസ്.പി. കെ.വി.വേണുഗോപാൽ പറയുന്നു.

വില്ലേജ് ഓഫീസർ കെ വി സന്തോഷ്, സഹായിയായ കെ സി മഹേഷ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7 (എ) പ്രകാരമാണ് കൈക്കൂലി വാങ്ങിയതിന് കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ ആറ് മാസം മുതൽ അഞ്ച് വർഷം വരെ തടവും പിഴയും ലഭിക്കാം.

പ്രതികളെ കോഴിക്കോട് വിജിലൻസ് കോടതിയിലേക്ക് കൊണ്ടുപോയി. വിജിലൻസ് സംഘത്തിൽ ഇൻസ്പെക്ടർ സിബി മാത്യു, ശശിധരൻ പിള്ള, പി.പി.മധു, പി.വി.സതീശൻ, സുഭാഷ് ചന്ദ്രൻ, കെ.വി.സുരേശൻ, രഞ്ജിത് കുമാർ എന്നിവരുമുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (4 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (5 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (5 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (10 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (10 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (10 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (10 hours ago)

Malayali Vartha Recommends