Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

സൈദാർപള്ളിയിലെ എൻ.ഡി. എഫ് പ്രവർത്തകൻ ഫസൽ വധക്കേസിൽ ജാമ്യ വ്യവസ്ഥയിലെ ഇളവിനെ തുടർന്ന് ഒൻപത് വർഷത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ പ്രതികളും സി.പി.എം. നേതാക്കളുമായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ആ ദിവസം തന്നെ തിരിച്ചടി! സി.ബി.ഐ. പുനരന്വേഷണ റിപ്പോർട്ട് പാർട്ടിയ്ക്കും ക്ഷീണം...കേസ് മുക്കിയ വലിയ നേതാക്കളും കുടുങ്ങും..

06 NOVEMBER 2021 09:40 AM IST
മലയാളി വാര്‍ത്ത

സൈദാർപള്ളിയിലെ എൻ.ഡി. എഫ് പ്രവർത്തകൻ ഫസൽ വധക്കേസിൽ ജാമ്യ വ്യവസ്ഥയിലെ ഇളവിനെ തുടർന്ന് ഒൻപത് വർഷത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ പ്രതികളും സി.പി.എം. നേതാക്കളുമായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ആ ദിവസം തന്നെ തിരിച്ചടി.

ആദ്യ കുറ്റപത്രം ശരിവെച്ച് സി.ബി.ഐ. പുനരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതോടെ അത് പാർട്ടിക്കും തിരിച്ചടിയായി. ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി ഇളവ് നൽകിയതിനെത്തുടർന്ന് ജന്മനാട്ടിലെത്തിയ കാരായിമാർക്ക് വലിയ വരവേൽപ്പാണ് പ്രവർത്തകർ നൽകിയത്. പാർട്ടിസമ്മേളനങ്ങൾ നടക്കുന്ന വേളയിൽ നേതാക്കൾക്ക് നാട്ടിലെത്തിയതിന്റെ സന്തോഷം നേതൃത്വത്തിനുണ്ട്. അതേസമയം കുറ്റപത്രത്തിൽ സി.ബി.ഐ. ഉറച്ചുനിൽക്കുന്നത് തിരിച്ചടിയാകുമോയെന്ന ആശങ്കയുമുണ്ട്.

എന്നാൽ ഈ സംഭവത്തെകുറിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ തുറന്നടിച്ചത് ഇങ്ങനെയായിരുന്നു. മറ്റൊരു കേസില്‍ പിടികൂടിയ കുപ്പി സുബീഷ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആര്‍എസ്എസ്സാണ് കൊലപാതകത്തിന് പിന്നിലെന്ന് തുറന്നുപറഞ്ഞിട്ടും വേണ്ട രീതിയില്‍ അന്വേഷണം നടത്താന്‍ സിബിഐ തയ്യാറാവുന്നില്ല. സുബീഷ് മൊഴി നല്‍കിയത് മറ്റൊരു കേസ് അന്വേഷിക്കുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കാണ്.അത് കെട്ടിച്ചമച്ചതാണെന്ന് ഒരിക്കലും പറയാനാവില്ല. മാത്രമല്ല, അതിന്റെ ദൃശ്യങ്ങള്‍ ചാനലുകളിലൂടെ പ്രചരിച്ചതാണ്.

യാതൊരു തെളിവുമില്ലാത്ത കള്ളക്കേസില്‍ കുടുക്കി അന്നത്തെ സിപിഎം തലശേരി ഏരിയാ സെക്രട്ടറി കാരായി രാജനെയും തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി രാജനെയും എട്ടുവര്‍ഷം ജയിലില്‍ കിടത്തുകയാണ് ചെയ്തതെന്നും കൂട്ടിച്ചേർത്തിരുന്നു. ഫസല്‍ വധക്കേസിന്റെ ജാമ്യവ്യവസ്ഥയില്‍ എറണാകുളം ജില്ല വിട്ട് പോകരുതെന്ന ഉപാധിയെത്തുടര്‍ന്ന് ഇരുവരും ഇരുമ്പനത്തായിരുന്നു താമസം. ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഓഗസ്റ്റ് അഞ്ചിനാണ് ഇളവ് അനുവദിച്ചത്. ഇതോടെയാണ് തിരിച്ചുവരവിന് വഴിയൊരുങ്ങിയത്.

അക്ഷരാർഥത്തിൽ മറ്റൊരു കേസിൽ പിടിയിലായ ആർ.എസ്.എസ്. പ്രവർത്തകൻ പാറാൽ ചെമ്പ്ര സ്വദേശി കുപ്പി സുബീഷ്‌ ഫസലിനെ കൊന്നത് സി.പി.എമ്മുകാരല്ലെന്നും ആർ.എസ്.എസുകാരാണെന്നും മൊഴിനൽകിയതാണ് കേസിൽ വഴിത്തിരിവായത്. മൊഴിയുടെ ഓഡിയോ, വീഡിയോ ക്ലിപ്പിങ്ങുകൾ പോലീസ് സി.ബി.ഐ.ക്ക് നൽകിയെങ്കിലും നടപടിയെടുത്തിരുന്നില്ല. കുപ്പി സുബീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഫസലിന്റെ സഹോദരൻ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടത് ഹൈക്കോടതി അനുവദിക്കുകയായിരുന്നു. തുടർന്ന് പുനരന്വേഷണം നടത്തിയ സി.ബി.ഐ. നേരത്തേയുള്ള കണ്ടെത്തലിൽ ഉറച്ചുനിൽക്കുകയാണ്.

കുപ്പി സുബീഷിന്റെ മൊഴികൾ സി.ബി.ഐ. വാദത്തിന്റെ മുനയൊടിക്കുമെന്ന് പാർട്ടി കരുതിയിരുന്നു. എന്നാൽ പോലീസ് ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണ് മൊഴിയെന്ന് സി.ബി.ഐ. പുനരന്വേഷണറിപ്പോർട്ടിൽ ആരോപിച്ചത് തിരിച്ചടിയായി. ഫസൽ വധക്കേസുമായി ബന്ധമില്ലെന്നാണ് കാരായി രാജനും ചന്ദ്രശേഖരനും പറയുന്നത്. ഫസലിന്റെ കൊലയ്ക്ക് കാരണക്കാർ സി.പി.എമ്മാണെന്ന് ഭാര്യ മറിയം ഉറച്ചുവിശ്വസിക്കുമ്പോൾ ആർ.എസ്.എസാണെന്ന് അദ്ദേഹത്തിന്റെ സഹോദരൻ അബ്ദുൽഖാദർ പറയുന്നു.

എന്നാൽ ഫസല്‍ വധക്കേസില്‍ പ്രതികളായ ഇരുവര്‍ക്കുമെതിരേ ഗൂഢാലോചനക്കുറ്റമാണ് സി.ബി.ഐ. ചുമത്തിയത്. കേസില്‍ പ്രതികളായ ഇരുവരും 2012 ജൂണ്‍ 22-ന് എറണാകുളം മജിസ്‌ട്രേട്ട് കോടതിമുമ്പാകെ കീഴടങ്ങുകയായിരുന്നു. ഒന്നരവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം 2013 നവംബര്‍ എട്ടിന് ജാമ്യം ലഭിച്ചു. ജാമ്യവ്യവസ്ഥപ്രകാരം എറണാകുളത്തായിരുന്നു താമസം. ഇതിനിടയില്‍ രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭാ ചെയര്‍മാനുമായി. നാട്ടിലേക്ക് വരാന്‍ കഴിയാതെ വന്നതോടെ ഇരുവര്‍ക്കും സ്ഥാനം രാജിവെക്കേണ്ടി വന്നു.

പിന്നീട് മറ്റൊരു കേസില്‍ അറസ്റ്റിലായ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സുബീഷ് താനടക്കമുള്ളവരാണ് കൊല നടത്തിയതെന്ന് പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പുനരന്വേഷണ ആവശ്യം ഉയര്‍ന്നു. ഇതിനനുകൂലമായ കോടതി വിധിയെ തുടര്‍ന്നായിരുന്നു സി.ബി.ഐ.യുടെ പ്രത്യേകസംഘം ഇപ്പോള്‍ പുനരന്വേഷണം നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends