Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

വിപണിയില്‍ അഞ്ച് കോടി വില; തൃശൂരില്‍ വീണ്ടും ആംബര്‍ഗ്രീസ് പിടികൂടി, കോടികൾ വിലമതിക്കുന്ന ആംബര്‍ഗ്രീസ് പിടികൂടുന്നത് വർധിക്കുന്നു, 30 കോടി വിലമതിക്കുന്ന തിമിംഗല വിസര്‍ജ്യം പിടികൂടിയത് ഇക്കഴിഞ്ഞ ജൂലായിൽ

06 NOVEMBER 2021 10:29 AM IST
മലയാളി വാര്‍ത്ത

സ്പേം തിമിംഗിലങ്ങളുടെ ദഹനേന്ദ്രിയവ്യവസ്ഥയിൽ മെഴുകുപോലെ രൂപപ്പെടുന്ന ഒരു ഖരവസ്തുവാണ് ആംബർഗ്രീസ്. തീപിടിക്കുന്നതും ചാരനിറമുള്ളതുമായ അത്, മുൻകാലങ്ങളിൽ, സുഗന്ധദ്രവ്യങ്ങളുടെ നിർമ്മാണത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. കോടികൾ വിലമതിക്കുന്ന ആംബര്‍ഗ്രീസിന് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. മറ്റുപല രാഷ്ട്രങ്ങളിലും ഇത് വിൽക്കാൻ അനുമതി നൽകിയിട്ടുണ്ട് എങ്കിലും ഇന്ത്യയിൽ ഇത് അനുവദനീയമല്ല.

കേരളത്തിൽ പലയിടങ്ങളിലായി ആംബര്‍ഗ്രീസ് പിടികൂടുന്ന കേസുകൾ വർധിച്ചുവരികയാണ്. തൃശ്ശൂരിൽ നിന്നുമാത്രം ഈയടുത്ത കാലത്തായി രണ്ട് തവണയായി കോടികൾ വിലമതിക്കുന്ന തിമിംഗല വിസർജ്യം കണ്ടെത്തിയത്. ഇപ്പോഴിതാ വീണ്ടും ആംബര്‍ഗ്രീസ് പിടികൂടിയതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. വിപണിയില്‍ അഞ്ച് കോടി വില മതിക്കുന്ന 5.3 കിലോഗ്രാം തിമിംഗല വിസര്‍ജ്യം എന്നറിയപ്പെടുന്ന ആംബര്‍ ഗ്രീസ് സിറ്റി ഷാഡോ പൊലീസും തൃശൂര്‍ ഈസ്റ്റ് പൊലീസും ചേര്‍ന്നാണ് പിടികൂടിയത്.

രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് എത്തിച്ചേർന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. എറണാകുളം പള്ളുരുത്തി സ്വദേശി ബിനോജ്, തൃശ്ശൂര്‍ ചാവക്കാട് അഞ്ചങ്ങാടി സ്വദേശി റംഷിദ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി തൃശ്ശൂര്‍ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമുള്ള സ്വകാര്യ ഹോട്ടലിന് മുന്‍വശത്ത് വില്‍പ്പനയുറപ്പിച്ചവരെ കാത്ത് നില്‍ക്കുക്കയായിരുന്നു യുവാക്കള്‍. പോലീസ് സൂക്ഷമമായി നിരീക്ഷിച്ചുകൊണ്ടാണ് ഇവരെ പിടികൂടിയത്. തൃശൂര്‍ ഈസ്റ്റ് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ലാല്‍ കുമാറും സംഘവുമായിരുന്നു നടപടിയ്ക്ക് പിന്നില്‍ ഉണ്ടായിരുന്നത്. ഷാഡോ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. കിലോഗ്രാമിന് ഒരു കോടി നിരക്കിലായിരുന്നു പ്രതികള്‍ ആംബര്‍ ഗ്രീസ് വില്‍പ്പന ഉറപ്പിച്ചിരുന്നത്.

അതേസമയം ഇക്കഴിഞ്ഞ ജൂലായിലും സമാനമായി തൃശ്ശൂരില്‍ നിന്നും ആംബര്‍ഗ്രീസ് പിടികൂടിയിരുന്നു. ചാവക്കാട് ചേറ്റുവയില്‍ നിന്നും വനം വിജിലന്‍സാണ് ഇവരെ പിടികൂടിയത്. വിപണിയില്‍ 30 കോടി വിലമതിക്കുന്ന ആംബര്‍ഗ്രീസുമായി മൂന്നുപേരായിരുന്നു അന്ന് പിടിയിലായത്. സുഗന്ധലേപന നിര്‍മ്മാണത്തിനാണ് ആംബര്‍ ഗ്രീസ് പ്രധാനമായും ഉപയോഗിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഷാരടി ജയിച്ചുകഴിഞ്ഞാല്‍ എന്റെ ഭാഗ്യമാണെന്ന് തുറന്നുപറഞ്ഞ് ടിനി ടോം  (2 hours ago)

ബേസില്‍ ജോസഫ് ടോളിവുഡിലേക്ക് : അല്ലു അര്‍ജുന്‍ ബേസില്‍ ചിത്രം അടുത്ത വര്‍ഷം  (2 hours ago)

ഒടിടിയില്‍ റിലീസ് ചെയ്ത ദൃശ്യം 2 തിയേറ്ററുകളിലേക്ക്  (2 hours ago)

അഖില്‍ മാരാരുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ഷിയാസ് കരീം പറഞ്ഞത്?  (2 hours ago)

പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍  (2 hours ago)

സ്ത്രീ വിരുദ്ധ പരാമര്‍ശം: ലീഗ് നേതാവ് ഇര്‍ഷാദ് ചക്കാലശേരിക്കെതിരെ നടപടി  (3 hours ago)

68 ശതമാനം റേറ്റിംഗോടെ മോദി ജനപ്രീതിയുള്ള ആഗോള നേതാവ്  (3 hours ago)

കാലാവധി തീര്‍ന്ന് സൗദിയില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് ആശ്വാസം  (3 hours ago)

ഇത്രയും കാലമായിട്ടും അല്പം പോലും പരിഗണന അവര്‍ക്ക് ലഭിച്ചില്ല എന്നത് ഖേദകരമാണ്  (3 hours ago)

രാജ്യത്ത് ഊര്‍ജ സുരക്ഷയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (3 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍  (3 hours ago)

ട്രംപിന്റെ 15 ഉപാധികള്‍ തള്ളി: യുദ്ധം അവസാനിപ്പിക്കുന്നതിന് 5 നിബന്ധനകള്‍ വച്ച് ഇറാന്‍  (3 hours ago)

സംസ്ഥാനത്ത് ഹെല്‍മറ്റ് ഇല്ലാത്തതിന് ഒരാഴ്ചയ്ക്കിടെ പിഴ ഈടാക്കിയത് രണ്ടുകോടിയിലധികം രൂപ  (4 hours ago)

തായ്‌ലന്‍ഡില്‍ രശ്മികയും വിജയ് ദേവരകൊണ്ടയും  (4 hours ago)

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (6 hours ago)

Malayali Vartha Recommends