പാലക്കാട് വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാര്‍ ബൈക്കിലും ടാങ്കര്‍ ലോറിയിലുമിടിച്ചു... ടയര്‍ പൊട്ടി നിന്ന കാറില്‍ നിന്നും നാല് ചാക്ക് കഞ്ചാവ് പിടികൂടി , ഓടിയ പ്രതികളെ കസ്റ്റഡിലെടുത്ത് എക്‌സൈസ്

പാലക്കാട് വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാര്‍ ബൈക്കിലും ടാങ്കര്‍ ലോറിയിലുമിടിച്ചു... ടയര്‍ പൊട്ടി നിന്ന കാറില്‍ നിന്നും നാല് ചാക്ക് കഞ്ചാവ് പിടികൂടി , ഓടിയ പ്രതികളെ കസ്റ്റഡിലെടുത്ത് എക്‌സൈസ്.
പാലക്കാട് കഞ്ചിക്കോട്ടാണ് സംഭവം നടന്നത്. മഞ്ചേരി സ്വദേശികളായ രാജേഷ്, ശിഹാബ് എന്നിവരാണ് പിടിയിലായത്. എക്സൈസ് സംഘം നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവര്‍ കാര്‍ നിര്‍ത്താതെ പോയത്. ഏകദേശം നൂറ് കിലോയോളം കഞ്ചാവ് ഇവരില്‍ നിന്നും പിടികൂടിയെന്നാണ് സൂചന.
അമിത വേഗതയില്‍ പോയ കാര്‍ ബൈക്കിലും ടാങ്കര്‍ ലോറിയിലുമിടിച്ച് ടയര്‍ പോട്ടിയതോടെയാണ് കാര്‍ നിന്നത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ഉടന്‍ തന്നെ എക്സൈസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha
























