സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം ലഭിച്ച സ്വപ്ന സുരേഷ് ഉടന്‍ ജയില്‍ മോചിതയാകും....സ്വപ്നയുടെ അമ്മ ജാമ്യ രേഖകളുമായി അട്ടക്കുളങ്ങര ജയിലിലെത്തി, ജാമ്യ ഉത്തരവും വ്യവസ്ഥകളുമടങ്ങിയ രേഖകള്‍ ജയില്‍ സൂപ്രണ്ടിന് കൈമാറി

സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം ലഭിച്ച സ്വപ്ന സുരേഷ് ഉടന്‍ ജയില്‍ മോചിതയാകും. സ്വപ്നയുടെ അമ്മ ജാമ്യ രേഖകളുമായി അട്ടക്കുളങ്ങര ജയിലിലെത്തി. ജാമ്യ ഉത്തരവും വ്യവസ്ഥകളുമടങ്ങിയ രേഖകള്‍ ജയില്‍ സൂപ്രണ്ടിന് കൈമാറി.
സ്വപ്നയുടെ ജാമ്യ ഉപാധികള്‍ വെള്ളിയാഴ്ച വൈകിട്ടോടെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള ആറ് കേസുകളിലും സ്വപ്ന സുരേഷിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഈ മാസം രണ്ടിനാണ് നയതന്ത്ര സ്വര്‍ണക്കടത്തിലെ എന്‍ ഐ എ കേസില്‍ ഹൈക്കോടതി സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചത്.
25 ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും അടക്കമുള്ള രേഖകളാണ് ഹാജരാക്കേണ്ടിയിരുന്നത്. അതേസമയം സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി 6 കേസുകളിലും കോടതി ഇവര്‍ക്കു ജാമ്യം അനുവദിച്ചിരുന്നു. ഹൈക്കോടതി കര്‍ശന വ്യവസ്ഥകളോടെയാണ് എന്‍ഐഎ കേസില്‍ ജാമ്യം നല്‍കിയത്.
അട്ടക്കുളങ്ങര വനിതാ ജയിലിലാണ് സ്വപ്നയെ പാര്‍പ്പിച്ചിരിക്കുന്നത്. 2020 ജൂലൈ 11നാണ് അറസ്റ്റിലായത്. അറസ്റ്റിലായി ഒരു വര്‍ഷവും മൂന്ന് മാസവും പിന്നിടുമ്പോഴാണ് സ്വപ്ന ജയില്‍ മോചിതയാകുന്നത് .
"
https://www.facebook.com/Malayalivartha
























