Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം ലഭിച്ച സ്വപ്ന സുരേഷ് അമ്മയുടെ കൈപിടിച്ച് ജയിലില്‍ നിന്ന് പുറത്തേക്ക്.... അറസ്റ്റിലായി ഒരു വര്‍ഷവും മൂന്ന് മാസവും പിന്നിട്ട ശേഷമാണ് ജയില്‍മോചനം, മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പിന്നെപ്പറയാമെന്ന് സ്വപ്‌ന സുരേഷ്

06 NOVEMBER 2021 12:27 PM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം ലഭിച്ച സ്വപ്ന സുരേഷ് പുറത്തിറങ്ങി, ഒരു വര്‍ഷത്തിനു ശേഷം ജയിലിനു പുറത്തേക്ക്, മോചനം ആറു കേസുകളിലും ജാമ്യം കിട്ടിയതോടെ, അമ്മയുടെ കൈപിടിച്ചാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. കാത്തു നിന്ന മാധ്യമ പടയ്ക്ക് മുന്നിലൂടെ ഒന്നും മിണ്ടാതെ നടന്ന് കാറിലേക്ക് കയറി;

ഇന്ന് രാവിലെ 11.30-ഓടെയാണ് അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന് സ്വപ്ന പുറത്തിറങ്ങിയത്. ജയിലിന് മുന്നില്‍ തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകര്‍ എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചെങ്കിലും സ്വപ്ന ഒന്നും പ്രതികരിച്ചില്ല.

 



ഇന്ന് രാവിലെ അമ്മ പ്രഭ സുരേഷ് ജയിലിലെത്തിയാണ് ജാമ്യനടപടികള്‍ പൂര്‍ത്തീകരിച്ചത്. ജയില്‍ മോചിതയായാല്‍ മകള്‍ മാധ്യമങ്ങളെ കാണുമെന്ന് പ്രഭ സുരേഷ് രാവിലെ പ്രതികരിച്ചിരുന്നു. തുടര്‍ന്ന് ഒരുമണിക്കൂറോളം കഴിഞ്ഞ് പ്രഭ സുരേഷിനൊപ്പം സ്വപ്ന ജയിലിന് പുറത്തേക്ക് വന്നെങ്കിലും ഒന്നും പ്രതികരിക്കാന്‍ തയ്യാറായില്ല.

അമ്മയുടെ കൈപിടിച്ചാണ് സ്വപ്ന ജയില്‍ വളപ്പിന് പുറത്തേക്ക് വന്നത്. ഇരുവരും ബാലരാമപുരത്തുള്ള വീട്ടിലേക്കാണ് പോകുന്നതെന്നാണ് സൂചന. ഒരുപക്ഷേ, വീട്ടിലെത്തിയാല്‍ സ്വപ്ന മാധ്യമങ്ങളെ കാണാനുള്ള സാധ്യതയുണ്ട്.



ജാമ്യം ലഭിച്ച നാല് ദിവസം കഴിഞ്ഞെങ്കിലും ജാമ്യ നടപടികള്‍ പൂര്‍ത്തിയാകാത്തതായിരുന്നു മോചനം വൈകിയത്. ഇന്നലെ വൈകിട്ടോടെ കോടതി നടപടികളെല്ലാം പൂര്‍ത്തിയായി. അറസ്റ്റിലായി ഒരു വര്‍ഷവും മൂന്ന് മാസവും പിന്നിടുമ്പോഴാണ് സ്വപ്നയ്ക്ക് ജാമ്യം ലഭിക്കുന്നത്.


അതേസമയം സ്വപ്നയുടെ ജാമ്യ ഉപാധികള്‍ വെള്ളിയാഴ്ച വൈകിട്ടോടെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള ആറ് കേസുകളിലും സ്വപ്ന സുരേഷിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഈ മാസം രണ്ടിനാണ് നയതന്ത്ര സ്വര്‍ണക്കടത്തിലെ എന്‍ ഐ എ കേസില്‍ ഹൈക്കോടതി സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചത്.

 



25 ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും അടക്കമുള്ള രേഖകളാണ് ഹാജരാക്കേണ്ടിയിരുന്നത്. അതേസമയം സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി 6 കേസുകളിലും കോടതി ഇവര്‍ക്കു ജാമ്യം അനുവദിച്ചിരുന്നു. ഹൈക്കോടതി കര്‍ശന വ്യവസ്ഥകളോടെയാണ് എന്‍ഐഎ കേസില്‍ ജാമ്യം നല്‍കിയത്.

അട്ടക്കുളങ്ങര വനിതാ ജയിലിലാണ് സ്വപ്നയെ പാര്‍പ്പിച്ചിരുന്നത്. 2020 ജൂലൈ 11നാണ് അറസ്റ്റിലായത്. അറസ്റ്റിലായി ഒരു വര്‍ഷവും മൂന്ന് മാസവും പിന്നിടുമ്പോഴാണ് സ്വപ്ന ജയില്‍ മോചിതയായത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഷാരടി ജയിച്ചുകഴിഞ്ഞാല്‍ എന്റെ ഭാഗ്യമാണെന്ന് തുറന്നുപറഞ്ഞ് ടിനി ടോം  (2 hours ago)

ബേസില്‍ ജോസഫ് ടോളിവുഡിലേക്ക് : അല്ലു അര്‍ജുന്‍ ബേസില്‍ ചിത്രം അടുത്ത വര്‍ഷം  (2 hours ago)

ഒടിടിയില്‍ റിലീസ് ചെയ്ത ദൃശ്യം 2 തിയേറ്ററുകളിലേക്ക്  (2 hours ago)

അഖില്‍ മാരാരുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ഷിയാസ് കരീം പറഞ്ഞത്?  (2 hours ago)

പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍  (2 hours ago)

സ്ത്രീ വിരുദ്ധ പരാമര്‍ശം: ലീഗ് നേതാവ് ഇര്‍ഷാദ് ചക്കാലശേരിക്കെതിരെ നടപടി  (3 hours ago)

68 ശതമാനം റേറ്റിംഗോടെ മോദി ജനപ്രീതിയുള്ള ആഗോള നേതാവ്  (3 hours ago)

കാലാവധി തീര്‍ന്ന് സൗദിയില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് ആശ്വാസം  (3 hours ago)

ഇത്രയും കാലമായിട്ടും അല്പം പോലും പരിഗണന അവര്‍ക്ക് ലഭിച്ചില്ല എന്നത് ഖേദകരമാണ്  (3 hours ago)

രാജ്യത്ത് ഊര്‍ജ സുരക്ഷയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (3 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍  (3 hours ago)

ട്രംപിന്റെ 15 ഉപാധികള്‍ തള്ളി: യുദ്ധം അവസാനിപ്പിക്കുന്നതിന് 5 നിബന്ധനകള്‍ വച്ച് ഇറാന്‍  (3 hours ago)

സംസ്ഥാനത്ത് ഹെല്‍മറ്റ് ഇല്ലാത്തതിന് ഒരാഴ്ചയ്ക്കിടെ പിഴ ഈടാക്കിയത് രണ്ടുകോടിയിലധികം രൂപ  (4 hours ago)

തായ്‌ലന്‍ഡില്‍ രശ്മികയും വിജയ് ദേവരകൊണ്ടയും  (4 hours ago)

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (6 hours ago)

Malayali Vartha Recommends