Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ശബ്ദപരിശോധന: തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ജെ.ആര്‍.പി. അധ്യക്ഷ സി.കെ. ജാനു സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് എന്നിവരുടെ ശബ്ദപരിശോധന നടത്തിയതിന്റെ ഫലം വന്നപ്പോള്‍ 35 ലക്ഷം രൂപയുടെ കോഴയിടപാട് ശരിയാണെന്ന് ഏറെക്കുറെ വ്യക്തം, കോഴക്കേസില്‍ കെ സുരേന്ദ്രന്‍ എന്തു പറഞ്ഞു തലയൂരും, ബിജെപി നേതൃത്വം ഒന്നാകെ വെട്ടില്‍

06 NOVEMBER 2021 12:40 PM IST
മലയാളി വാര്‍ത്ത

ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് കോഴക്കേസില്‍ പുലിവാലു പിടിക്കുമെന്ന് തീര്‍ച്ചയായി. ശബ്ദപരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ശബ്ദം സുരേന്ദ്രന്റേതും ജാനുവിന്റേതുമാണെന്ന് സ്ഥിരീകരിക്കുകയും കോഴ കൈമാറിയതിന്റെ തെളിവ് ലഭിക്കുകയും ചെയ്തിരുന്നു.


ഇതോടെ ബിജെപി നേതൃത്വം ഒന്നാകെ വെട്ടിലായി. ഇത്രകാലം പറഞ്ഞ നുണയൊക്കെ ശുദ്ധ നുണയായിരുന്നതായി ശബ്ദപരിശോധനയില്‍ സാങ്കേതമായി തെളിഞ്ഞിരിക്കുകയാണ്.




തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ജെ.ആര്‍.പി. അധ്യക്ഷ സി.കെ. ജാനു സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് എന്നിവരുടെ ശബ്ദപരിശോധന നടത്തിയതിന്റെ ഫലം വന്നപ്പോള്‍ 35 ലക്ഷം രൂപയുടെ കോഴയിടപാട് ശരിയാണെന്ന് ഏറെക്കുറെ വ്യക്തമായിരിക്കുന്നു. കോഴക്കേസില്‍ കെ സുരേന്ദ്രന്‍ എന്തു പറഞ്ഞു തലയൂരുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.


കാക്കനാട് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സ് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നടത്തിയ ശബ്ദ പരിശോധനയിലാണ് ശബ്ദം ഇവരുടേതുതന്നെയാണെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.കെ. ജനുവിനെ എന്‍.ഡി.എ. സ്ഥാനാര്‍ഥിയാക്കാന്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ 35 ലക്ഷം രൂപ കൈമാറിയെന്ന കേസില്‍ ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരമാണ് ശാസ്ത്രീയരീതിയിലുള്ള ശബ്ദപരിശോധന നടത്തിയത്.




വയനാട് ക്രൈംബ്രാഞ്ചിന്റെ അപേക്ഷയില്‍ ബത്തേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ശബ്ദസാംപിള്‍ പരിശോധിക്കാന്‍ ഉത്തരവിട്ടത്.
തിരഞ്ഞെടുപ്പിനുശേഷം സുരേന്ദ്രന്റേയും സികെ ജാനുവിന്റെയും ഫോണ്‍സംഭാഷണം പുറത്തായിരുന്നു. ഈ സംഭാഷണത്തിലെ വാചകങ്ങള്‍ മൂന്നുപേരെ കൊണ്ടും സ്റ്റുഡിയോയില്‍വെച്ച് അഞ്ചുതവണ പറയിപ്പിച്ചു റെക്കോഡ് ചെയ്തായിരുന്നു പരിശോധന. ഇവ സി.ഡി.യിലാക്കി ഒരെണ്ണം പോലീസിനും മറ്റൊന്ന് കോടതിക്കും കൈമാറി.




വയനാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.യുടെ മേല്‍നോട്ടത്തിലായിരുന്നു നടപടി.കേസ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് സി.കെ. ജാനു ശബ്ദപരിശോധനയ്ക്കുശേഷംപറഞ്ഞെങ്കിലും നിലവില്‍ ജാനുവിനും പിടിച്ചുനില്‍ക്കാനാവാത്ത സ്ഥിതിയാണുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് സി.കെ. ജാനുവിനെ പണംകൊടുത്താണ് എന്‍.ഡി.എ.യിലേക്ക് തിരിച്ചെത്തിച്ചതെന്ന ആരോപണങ്ങളില്‍ ക്രൈംബ്രാഞ്ചിന്
കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് ശബ്ദപരിശോധനയുടെ ഫലം ബിജെപിക്കും ജാനുവിനും പാരയായി മാറിയിരിക്കുന്നത്.
.ലഭിച്ച പണം എങ്ങനെയൊക്കെ ചെലവഴിച്ചുവെന്ന് സികെ ജാനു, പ്രസീത അഴീക്കോടുമായി ഫോണില്‍ സംസാരിച്ചതിന്റെ കോള്‍ റെക്കോഡ് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. സി.കെ. ജാനുവിന്റെയും പ്രസീതയുടെയും ഫോണുകള്‍ കസ്റ്റഡിയിലെടുത്ത് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് കോള്‍ റെക്കോഡുകള്‍ ലഭിച്ചത്. ഈ കോള്‍ റെക്കോഡിന്റെ ശാസ്ത്രീയത ഉറപ്പാക്കുന്നതിനായിരുന്നു കാക്കനാട് ചിത്രാഞ്ജലിയില്‍ ശബ്ദ സാംപിളുകള്‍ ശേഖരിച്ചത്.


കെ.സുരേന്ദ്രന്‍, സി.കെ.ജാനു, പ്രധാന സാക്ഷിയായ പ്രസീത അഴീക്കോട്, ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലയവയല്‍ എന്നിവരുടെ ശബ്ദസാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കോഴപ്പണം കൈമാറിയതിന് തെളിവായി പ്രസീത അഴീക്കോട് പുറത്തുവിട്ട ഫോണ്‍സംഭാഷണങ്ങളുടെ ആധികാരികത ഉറപ്പുവരുത്താനായിരുന്നു ശബ്ദപരിശോധന. ശബ്ദ സാംപിളുകളുടെ പരിശോധന ഫലത്തോടൊപ്പം ഇതുവരെ ശേഖരിച്ച തെളിവുകളും മുന്‍നിര്‍ത്തിയാകും വരും ദിവസങ്ങളിലെ ചോദ്യംചെയ്യല്‍. ഇതിന്റെ ഭാഗമായി

കെ.സുരേന്ദ്രനും സി.കെ.ജാനുവിനും അന്വേഷണസംഘം ഉടന്‍ നോട്ടീസ് അയക്കും. ഒരു പക്ഷെ ഇവരുടെ അറസ്റ്റുമുണ്ടായേക്കും. സുരേന്ദ്രനും ജാനുവും പ്രതിസ്ഥാനത്തെത്തുമെന്ന് മാത്രമല്ല തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടാല്‍ ശിക്ഷ കനത്തതുമായിരിക്കും.

 


സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി.കെ.ജാനുവിന് വിവിധ സ്ഥലങ്ങളില്‍വെച്ച് മുപ്പത്തിയഞ്ച് ലക്ഷം രൂപ കെ.സുരേന്ദ്രന്‍ കോഴനല്‍കിയെന്നാണ് കേസിന്റെ അടിസ്ഥാനം.


കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പിനായി മൊബൈല്‍ ഫോണുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ഇരുവരും നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ സികെ ജാനുവിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് ഇന്ന് പരിശോധന നടത്തുകയും തുടര്‍ന്ന് സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. കെ സുരേന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം എം ഗണേഷിന്റെ അറിവോടെയാണ് സികെ ജാനു വിന് പണം നല്‍കിയതെന്ന് ജെ ആര്‍ പി നേതാവ് പ്രസിദ അഴിക്കോട് മൊഴി നല്‍കിയിരുന്നു. പ്രശാന്ത് മലവയല്‍ ബത്തേരിയിലെ റിസോര്‍ട്ടില്‍ വച്ച് പണം കൈമാറിയെന്നാണ് പ്രസീതയുടെ മൊഴി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (4 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (4 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (5 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (10 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (10 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (10 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (10 hours ago)

Malayali Vartha Recommends