Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം സിനിമയിലേക്ക്; എന്തായാലും കേരള നിയമസഭ നടീനടന്‍മാരെക്കൊണ്ടു നിറയുകയാണ്, മുകേഷും ഗണേഷ്‌കുമാറും ഉള്‍പ്പെടെ ഒരു നിര നടന്‍മാര്‍ ഇടതുപക്ഷത്ത് കളം വാഴുന്നതിനിടെയിൽ സിപിഐക്കാരന്‍ ചിറ്റയം ഗോപകുമാര്‍ അഭ്രപാളിയില്‍ തകര്‍ക്കാന്‍ പോകുന്നു

06 NOVEMBER 2021 04:38 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന്‍ വില്ലന്‍ റോളില്‍ സിനിമയില്‍ അഭിനയിക്കുന്ന കാലം എന്നുവരും എന്നേ അറിയേണ്ടതുള്ളു. എന്തായാലും കേരള നിയമസഭ നടീനടന്‍മാരെക്കൊണ്ടു നിറയുകയാണ്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് അടുത്തതായി അഭിനയരംഗത്തേക്ക് കടക്കുന്നത്. നിലവില്‍ മുകേഷും ഗണേഷ്‌കുമാറും ഉള്‍പ്പെടെ ഒരു നിര നടന്‍മാര്‍ ഇടതുപക്ഷത്ത് കളം വാഴുന്നതിനിടെയിലാണ് സിപിഐക്കാരന്‍ ചിറ്റയം ഗോപകുമാര്‍ അഭ്രപാളിയില്‍ തകര്‍ക്കാന്‍ പോകുന്നത്.

പ്രേംനസീര്‍ സുഹൃത്ത് സമിതി നിര്‍മിക്കുന്ന ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 'സമാന്തരപ്പക്ഷികള്‍' എന്ന ഷോര്‍ട്ട് മൂവിയില്‍ കളക്ടറുടെ വേഷമാണ് ചിറ്റയയത്തിന് ലഭിക്കുന്നത്. കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് നടന്‍ കൊല്ലം തുളസിയാണ്.

സംവിധാനം ജഹാംഗീര്‍ ഉമ്മര്‍.കൊല്ലം തുളസി, എം.ആര്‍.ഗോപകുമാര്‍, വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍, റിയാസ് നെടുമങ്ങാട്, മോഹന്‍ കുമാര്‍, സുനില്‍ നാരായണന്‍, വിങ്കി, ആരോമല്‍, ശ്രീപദ്മം, കാലടി ഓമന, ശുഭ തലശ്ശേരി, സൂര്യകിരണ്‍, മഞ്ചു, റുക്‌സാന എന്നിവരാണ് ചിറ്റയത്തിനൊപ്പമുള്ള മറ്റ് നടീനടന്‍മാര്‍. പ്രഭാവര്‍മയുടെ ഗാനത്തിന് ഡോ. വാഴമുട്ടം ചന്ദ്രബാബു സംഗീതം നല്‍കിയിരിക്കെ പടം ആകെ ഇടതുമയമാണെന്ന് പറയേണ്ടതില്ല. ഇന്ത്യന്‍ പാര്‍ലമെന്റിലും നിയമസഭകളിലും നടീനടന്‍മാര്‍ ഒരു പാടുവാഴുമ്പോള്‍ ചിറ്റയത്തിനും ഒരു വട്ടം പരീക്ഷിക്കാവുന്നതേയുള്ളു. പ്രേം നസീറില്‍ തുടങ്ങി കേരള രാഷ്ട്രീയം ഇത്തരത്തില്‍ സിനിമാ പരീക്ഷണത്തിലൂടെ കടന്നുപോവുകയാണ്.

നിലവിലെ മന്ത്രിമാരില്‍ വിഎന്‍ വാസവന്‍വരെ ഒന്നു രണ്ടു പടങ്ങളില്‍ തലകാണിച്ചവരാണ്. മുരളി, കെപിഎസി ലളിത, സുരേഷ് ഗോപി, കൊല്ലം തുളസി, ഭീമന്‍ രഘു, പന്തളം സുധാകരന്‍, ജഗദീഷ് തുടങ്ങി ഏറെ പേരെ സിനിമയിലും രാഷ്ട്രീയത്തിലും മലയാളികള്‍ കണ്ടതാണ്. തമിഴ് നാടും ആന്ധ്രയുമൊക്കെ ഏറെക്കാലും സിനിമക്കാര്‍ ഭരക്കുകയും ചെയ്താണ്. ജയലളിതയും എന്‍ടി രാമറാവുവും കരുണാനിധിയുമൊക്കെ രാഷ്ട്രീയത്തില്‍ കാലങ്ങളോളം പയറ്റിത്തെളിഞ്ഞവരാണ്. അമിതാബ് ബച്ചന്‍ മുതല്‍ ഖുശ്ബു വരെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പയറ്റിയവരുമാണ്.

സാഹിത്യത്തില്‍ നിന്നും ഒഎന്‍വിയും എംകെ സാനുവും എസ് കെ പൊറ്റക്കാടും സുകുമാര്‍ അഴീക്കോടുമൊക്കെ രാഷ്ട്രീയത്തിലും പയറ്റിനോക്കി. ദലീമയെപ്പോലുള്ള ഗായികമാരും പിജെ ജോസഫിനെപ്പോലുള്ള ഗായകരും നിയമഭയില്‍ ഇടംപിടിച്ചിട്ടുണ്ട്. കേരള നിയമസഭയില്‍ നിന്നും ഇനിയും ഒരു നിര പേര്‍ കൂടി അഭിനയത്തിലേക്ക് കടന്നുവരാന്‍ നീക്കം നടക്കുന്നതായാണ് സൂചന.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (4 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (4 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (5 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (10 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (10 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (10 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (10 hours ago)

Malayali Vartha Recommends