മദ്യലഹരിയിലായിരുന്ന മകൻ അച്ഛനുമായി വാക്കുതർക്കം! ഒടുവിൽ കയ്യാങ്കളിയിലേക്ക്... മദ്യലഹരിയിൽ മകന്റെ അടിയേറ്റ് അച്‌ഛന് ദാരുണാന്ത്യം! പോസ്റ്റ്മോർട്ടം റിപ്പോർട്ടത്തിനായി അന്വേഷണസംഘം

മദ്യലഹരിയിൽ മകന്റെ അടിയേറ്റ് അച്‌ഛൻ മരിച്ചു. നേമം സ്വദേശി ഏലിയാസാണ് (80) മരിച്ചത്. ഇന്നലെ രാത്രി നേമം പഴയ കാരയ്‌ക്കാമണ്ഡപം സെന്റ് ആന്റണീസ് ചർച്ചിനടുത്താണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന ക്ലീറ്റസ് പിതാവ് ഏലിയാസുമായി വാക്കുതർക്കത്തിലേർപ്പെടുകയും മർദ്ദിക്കുകയുമായിരുന്നു. മകൻ ക്ലീറ്റസ് (52) സ്ഥിരം മദ്യപാനിയാണെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























