Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

അമ്മായിയമ്മയെ ഉലക്ക കൊണ്ടടിച്ചു ; ദേഹമാകെ മണ്ണെണ്ണയൊഴിച്ച് തീ കത്തിച്ച് കൊന്നു; ആത്മഹത്യ ചെയ്തതാണെന്ന് പോലീസിനോട് പറഞ്ഞു; എന്നാൽ 'ആ തെളിവ്' നിർണ്ണായകമായി; മരുമകളെ തൂക്കിയെടുത്ത് പോലീസ്

06 NOVEMBER 2021 05:42 PM IST
മലയാളി വാര്‍ത്ത

ഭർതൃമാതാവിനോട് കൊടുംക്രൂരത കാണിച്ച് മരുമകൾ. വയോധികയുടെ ദേഹമാകെ ഉലക്ക കൊണ്ടടിച്ച ശേഷം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഈ മനഃസാക്ഷി ഇല്ലാത്ത ക്രൂരത ചെയ്ത മരുമകളെ പോലീസ് അറസ്റ്റ് ചെയ്തു. കുലശേഖരപുരം കോട്ടയ്ക്കുപുറം ചാപ്രായില്‍ വീട്ടില്‍ രാധാമണിയാണ് (60) അറസ്റ്റിലായിരിക്കുന്നത്.

രാധാമണിയുടെ ഭര്‍ത്താവിന്റെ അമ്മ നളിനാക്ഷിയെ (86) കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 29ആം തീയതി രാത്രി ഒരു മണിക്കായിരുന്നു സംഭവങ്ങൾ നടന്നത് . നളിനാക്ഷി പൊള്ളലേറ്റ് വീട്ടില്‍ കിടക്കുന്നതായി അറിഞ്ഞ പൊലീസ് ഇവരെ ആംബുലന്‍സില്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയുണ്ടായി . പ്രാഥമിക ശുശ്രൂഷ കൊടുത്തിട്ട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കായിരുന്നു മരിച്ചത് .

നളിനാക്ഷി തീ കൊളുത്തി ആത്മഹത്യ ചെയ്തതാണെന്ന മൊഴിയാണ് ബന്ധുക്കളടക്കം കൊടുത്തത് .ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കരുനാഗപ്പള്ളി പോലീസ് കേസെടുത്തത്. എന്നാൽ രഹസ്യമായും ശാസ്ത്രീയമായും പുരോഗമിച്ച അന്വേഷണത്തിൽ അതൊരു കൊലപാതകമായിരുന്നുവെന്നു കണ്ടെത്തുകയായിരുന്നു. കിടപ്പുമുറിയില്‍വച്ച് ദേഹമാസകലം മണ്ണെണ്ണ ഒഴിച്ചു . എന്നിട്ട് ഉലക്ക കൊണ്ട് തലയ്ക്കടിച്ച് ബോധരഹിതയാക്കി.

ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയെന്നാണ് ചാർജ്ജ് ചെയ്തിരിക്കുന്ന കേസ്. ഇന്‍ക്വസ്റ്റ് നടത്തിയ സമയത്ത് നളിനാക്ഷിയുടെ തലയിലെ മുറിവില്‍ പൊലീസിന് സംശയം തോന്നുകയായിരുന്നു. കൊല്ലപ്പെട്ട നളിനാക്ഷിയും മരുമകള്‍ രാധാമണിയും തമ്മില്‍ സ്ഥിരമായി വഴക്കിടാറുണ്ട് . വഴക്കിനിടയിൽ ദേഹോപദ്രവം എല്‍പ്പിക്കാറുണ്ടെന്ന് നാട്ടുകാർ പോലീസിനോട് പറഞ്ഞു. നളിനാക്ഷിയുടെ തലയ്ക്കേറ്റ മുറിവ് മണ്ണെണ്ണ ഒഴിച്ച് കത്തിയ സമയത്ത് തല ഭിത്തിയില്‍ ഇടിച്ച് ഉണ്ടായതായിരിക്കുമെന്നാണു പൊലീസിനോട് പറഞ്ഞിരിക്കുന്നത് .

പക്ഷേ ആ മുറിവ് ആയുധം ഉപയോഗിച്ച് ഉണ്ടാക്കിയ മുറിവാണെന്നു മനസ്സിലാക്കിയ പൊലീസ് കഴിഞ്ഞ ഒരാഴ്ചയായി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയുണ്ടായി . അങ്ങനെയാണ് ആത്മഹത്യ എന്ന് തള്ളപ്പെടേണ്ട കേസ് കൊലപാതകമാണെന്ന് തെളിഞ്ഞത് .  മാനസിക വെല്ലുവിളിയുള്ളയാളാണ് നളിനാക്ഷി. തന്റെ സ്വൈര്യജീവിതത്തിനു ഇവർ ഒരു തടസ്സമായി മാറി. അതുകൊണ്ടാണ് ഇവരെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ രാധാമണി കൊലപാതകം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ചാരായം വാറ്റിയ കേസിൽ രാധാമണി നേരത്തേ അറസ്റ്റിലായിട്ടുണ്ട് . കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിക്കുകയുണ്ടായി.ജില്ലാ പൊലീസ് മേധാവി ടി.നാരായണന്‍ കൊടുത്ത നിര്‍ദേശങ്ങളനുസരിച്ച് എസിപി ഷൈനു തോമസിന്റെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ ജി.ഗോപകുമാര്‍, എസ്ഐമാരായ വിനോദ്കുമാര്‍, ധന്യ, ഗ്രേഡ് എസ്ഐമാരായ സിദ്ദിഖ്, കലാധരന്‍, എസ്‍സിപിഒ സീമ, സിപിഒ ശ്രീജിത് എന്നിവരടങ്ങിയ സംഘമായിരുന്നു അന്വേഷണം നടത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (4 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (4 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (5 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (10 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (10 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (10 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (10 hours ago)

Malayali Vartha Recommends