Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കേരളത്തിൽ ഇന്ധനവില കുറച്ച ദേശാഭിമാനിക്ക് അഭിനന്ദനത്തിന്റെ പരിപ്പുവടകൾ!കേന്ദ്രം ഇന്ധനവില കുറച്ചതിന് ആനുപാതികമായി കേരളവും വില കുറച്ചെന്നാണ് ദേശാഭിമാനി പറയുന്നത്;ആനുപാതിക നികുതിവർധന കേരളം വേണ്ടെന്നു വച്ചത്രേ;എന്താണ് വാസ്തവം? അടപടലം പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

06 NOVEMBER 2021 07:14 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ ഇന്ധനവില കുറച്ച ദേശാഭിമാനിക്ക് അഭിനന്ദനത്തിന്റെ പരിപ്പുവടകൾ! കേന്ദ്രം ഇന്ധനവില കുറച്ചതിന് ആനുപാതികമായി കേരളവും വില കുറച്ചെന്നാണ് ദേശാഭിമാനി പറയുന്നത്. ആനുപാതിക നികുതിവർധന കേരളം വേണ്ടെന്നു വച്ചത്രേ.പരിഹാസ കുറിപ്പ് പങ്കു വച്ച് ശ്രീജിത്ത് പണിക്കർ;അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; കേരളത്തിൽ ഇന്ധനവില കുറച്ച ദേശാഭിമാനിക്ക് അഭിനന്ദനത്തിന്റെ പരിപ്പുവടകൾ!

കേന്ദ്രം ഇന്ധനവില കുറച്ചതിന് ആനുപാതികമായി കേരളവും വില കുറച്ചെന്നാണ് ദേശാഭിമാനി പറയുന്നത്. ആനുപാതിക നികുതിവർധന കേരളം വേണ്ടെന്നു വച്ചത്രേ. എന്താണ് വാസ്തവം?കേന്ദ്രം കുറച്ചത് എക്സൈസ് തീരുവയാണ്. അതിന്റെ ഒരു വിഹിതം സംസ്ഥാനങ്ങൾക്കും ലഭിക്കുന്നതാണ്.

അതുകൊണ്ട് എക്സൈസ് തീരുവ കുറയുമ്പോൾ സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട വിഹിതത്തിലും സ്വാഭാവികമായ കുറവുണ്ടാകും. അത് കേരളത്തിന്റെ ഔദാര്യമല്ല; മറിച്ച് വിഹിതം കണക്കാക്കുന്ന ഫോർമുല അങ്ങനെ ആയതുകൊണ്ടാണ്. എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഒരു ഉദാഹരണം ദേശാഭിമാനിക്ക് പറഞ്ഞുതരാം. നമ്മുടെ പ്രധാന ഭക്ഷണമായ പരിപ്പുവടയ്ക്ക് കേന്ദ്രം എക്സൈസ് തീരുവ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കരുതുക. അതിന്റെ 20% കേരളത്തിനു നൽകുന്നെന്നും കരുതുക.

കേന്ദ്രം ആ തീരുവയിൽ 10 രൂപയുടെ കുറവ് വരുത്തിയാൽ എന്തു സംഭവിക്കും? കേരളത്തിനുള്ള വിഹിതത്തിലെ 20% സ്വാഭാവികമായും കുറയും. അപ്പോൾ കേരളത്തിലെ പരിപ്പുവടയുടെ വില ഫലത്തിൽ 12 രൂപ കുറയും. ശതമാനത്തിലെ ഏറ്റക്കുറച്ചിലുകൾ പ്രകാരം സമാനമായ വ്യത്യാസം ഇന്ധനവിലയിൽ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടായിട്ടുണ്ട്. അതിൽ സംസ്ഥാനങ്ങൾക്ക് ഒരു പങ്കുമില്ല.

ഉദാഹരണത്തിന് സംസ്ഥാന നികുതി കുറച്ചിട്ടില്ലാത്ത രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിൽ പോലും പെട്രോളിന് 6.35 രൂപയും ഡീസലിന് 12.68 രൂപയും കുറഞ്ഞിട്ടുണ്ട്. ആനുപാതിക നികുതിവർധന കേരളം വേണ്ടെന്നുവച്ചു എന്നതാണ് അടുത്ത വാദം. അതെങ്ങനെ ശരിയാകും? കേന്ദ്രം തീരുവ കുറയ്ക്കുകയാണല്ലോ ചെയ്തത്. അപ്പോൾ പിന്നെ എങ്ങനെയാണ് ആനുപാതിക നികുതിവർധന ഉണ്ടാകുന്നതും അത് സംസ്ഥാനം വേണ്ടെന്ന് വക്കുന്നതും?

വീണ്ടും പരിപ്പുവട എടുക്കൂ. ഇന്നുമുതൽ പരിപ്പുവടയ്ക്ക് 10 രൂപ കുറയുമെന്ന് കേന്ദ്രം പറഞ്ഞാൽ എവിടെ നിന്നാണ് കേരളത്തിന് നികുതിവർധന ഉണ്ടാകുന്നതും അത് വേണ്ടെന്ന് വക്കുന്നതും?പരിപ്പുവടയുടെ ഉദാഹരണം മനസ്സിലായില്ലെങ്കിൽ ഹോട്ട്ഡോഗിന്റെ ഉദാഹരണം പറഞ്ഞുതരാം. പതിവുപോലെ ഇന്നും തീയതിയും ദിവസവും പത്രത്തിൽ കൃത്യമായി അച്ചടിച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (4 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (4 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (5 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (10 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (10 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (10 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (10 hours ago)

Malayali Vartha Recommends