മലപ്പുറത്ത് ഭർത്താവ് ഭാര്യയെ വെട്ടികൊന്നു! ക്രൂരമായ കൊലപാതകത്തിന് ശേഷം പൊലിസ് സ്റ്റേഷനിൽ കീഴടങ്ങി പ്രതി; കൊലപാതകത്തിന് കാരണം കുടുംബ വഴക്കും സ്വത്ത് തര്‍ക്കവുമെന്ന് സംശയം, തടയാൻ ശ്രമിച്ച മകനെയും ആക്രമിച്ചു

പുഴക്കാട്ടിരിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു.കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് കുഞ്ഞിമായ്തീന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മരണപ്പെട്ടത് സുരൈഖ എന്ന അൻപത്തിരണ്ടുകാരിയാണ്. വൈകിട്ട് മൂന്നു മണിയോടെയാണ് സുലൈഖയെ ഭര്‍ത്താവ് കുഞ്ഞിമൊയ്തീന്‍ വെട്ടി പരിക്കേല്‍പ്പിച്ചത്.
ഭാര്യയെ വെട്ടിയതിന് ശേഷംകുഞ്ഞിമൊയ്തീന്‍ പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഗുരുതരമായി പരിക്കേറ്റ സുലൈഖയെ മലാപ്പറമ്പ് എംഇഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കുടുംബ വഴക്കും സ്വത്ത് തര്‍ക്കവുമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു.
സുലൈഖ ഉച്ചയ്ക്ക് വീട്ടിൽ കിടന്നുറങ്ങുമ്പോഴായിരുന്നു കുഞ്ഞിമൊയ്തീന്‍ വെട്ടുകത്തികൊണ്ട് പല തവണ വെട്ടിയത്. ശുചിമുറിയിലായിരുന്ന മകന്‍ സവാദ് ബഹളം കേട്ട് ഓടിയെത്തി തടയാന്‍ ശ്രമിച്ചപ്പോള്‍ കുഞ്ഞിമൊയ്തീന്‍ സവാദിനേയും ആക്രമിച്ചു. പരിക്കേറ്റ സവാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























