Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

സംസ്ഥാനത്ത് എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടി വരുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണം! അവരവര്‍ തന്നെ അല്‍പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാവുന്നതാണ്;എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണ്; യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്

06 NOVEMBER 2021 08:21 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടി വരുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണം. അവരവര്‍ തന്നെ അല്‍പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാവുന്നതാണ്. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്.

ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. എലിപ്പനി വരുന്നതെങ്ങനെ?

എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു.

രോഗ ലക്ഷണങ്ങള്‍

പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. കാല്‍വണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം. ശക്തമായ പനിയോടൊപ്പം മഞ്ഞപ്പിത്തം ഉണ്ടാവുന്നുവെങ്കില്‍ എലിപ്പനി ആണോയെന്ന് സംശയിക്കണം.

എലിപ്പനി തടയാന്‍ പ്രതിരോധം പ്രധാനം

·മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ വ്യക്തി സുരക്ഷാ ഉപാധികളായ കയ്യുറ, മുട്ട് വരെയുള്ള കാലുറ, മാസ്‌ക് എന്നിവ ഉപയോഗിക്കുക.

·വെള്ളത്തിലിറങ്ങിയാല്‍ കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകേണ്ടതാണ്.

·കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കാനോ കുളിക്കാനോ പാടില്ല

·എലിപ്പനി പ്രതിരോധത്തിനായി മലിനജലവുമായി സമ്പര്‍ക്കം വരുന്ന കാലയളവില്‍ പരമാവധി ആറാഴ്ചത്തേക്ക് ആഴ്ചയിലൊരിക്കല്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക 200 മില്ലീഗ്രാം (100 മില്ലീഗ്രാമിന്റെ രണ്ട് ഗുളിക) കഴിച്ചിരിക്കേണ്ടതാണ്.

·എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ, ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണ്.

·യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഷാരടി ജയിച്ചുകഴിഞ്ഞാല്‍ എന്റെ ഭാഗ്യമാണെന്ന് തുറന്നുപറഞ്ഞ് ടിനി ടോം  (25 minutes ago)

ബേസില്‍ ജോസഫ് ടോളിവുഡിലേക്ക് : അല്ലു അര്‍ജുന്‍ ബേസില്‍ ചിത്രം അടുത്ത വര്‍ഷം  (38 minutes ago)

ഒടിടിയില്‍ റിലീസ് ചെയ്ത ദൃശ്യം 2 തിയേറ്ററുകളിലേക്ക്  (49 minutes ago)

അഖില്‍ മാരാരുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ഷിയാസ് കരീം പറഞ്ഞത്?  (55 minutes ago)

പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

സ്ത്രീ വിരുദ്ധ പരാമര്‍ശം: ലീഗ് നേതാവ് ഇര്‍ഷാദ് ചക്കാലശേരിക്കെതിരെ നടപടി  (1 hour ago)

68 ശതമാനം റേറ്റിംഗോടെ മോദി ജനപ്രീതിയുള്ള ആഗോള നേതാവ്  (1 hour ago)

കാലാവധി തീര്‍ന്ന് സൗദിയില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് ആശ്വാസം  (1 hour ago)

ഇത്രയും കാലമായിട്ടും അല്പം പോലും പരിഗണന അവര്‍ക്ക് ലഭിച്ചില്ല എന്നത് ഖേദകരമാണ്  (1 hour ago)

രാജ്യത്ത് ഊര്‍ജ സുരക്ഷയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍  (1 hour ago)

ട്രംപിന്റെ 15 ഉപാധികള്‍ തള്ളി: യുദ്ധം അവസാനിപ്പിക്കുന്നതിന് 5 നിബന്ധനകള്‍ വച്ച് ഇറാന്‍  (2 hours ago)

സംസ്ഥാനത്ത് ഹെല്‍മറ്റ് ഇല്ലാത്തതിന് ഒരാഴ്ചയ്ക്കിടെ പിഴ ഈടാക്കിയത് രണ്ടുകോടിയിലധികം രൂപ  (2 hours ago)

തായ്‌ലന്‍ഡില്‍ രശ്മികയും വിജയ് ദേവരകൊണ്ടയും  (2 hours ago)

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (4 hours ago)

Malayali Vartha Recommends