പോക്‌സോ കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ ട്രൈബല്‍ കോളനിയില്‍ നിന്നും പിടികൂടി

പോക്‌സോ കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന പ്രതിയെ മാനന്തവാടി ട്രൈബല്‍ കോളനിയില്‍ നിന്നും പിടികൂടി. കാടാമ്ബുഴ മരുതന്‍ചിറ അമ്ബത്തൊടി സ്വദേശി പാലപ്പറമ്ബില്‍ സുമേഷ് ആണ് വയനാട്ടിലെ മാനന്തവാടി മുരുക്കിന്‍ തേരി ട്രൈബല്‍ കോളനിയില്‍ നിന്നും പിടിയിലായത്. അവിടെനിന്നും വിവാഹം കഴിച്ച് അവിടെ ഒളിവില്‍ കഴിയുകയായിരുന്നു. പ്രതിയുടെ ഫോണ്‍ കോളുകളും ടവര്‍ ലൊക്കേഷനും പിന്തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നിര്‍ദ്ദേശപ്രകാരം പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ ഹണി കെ ദാസ്, കല്‍പകഞ്ചേരി ഇന്‍സ്‌പെക്ടര്‍ പി കെ ദാസ്, താനൂര്‍ ഡാന്‍സഫ് അംഗങ്ങളായ അഭിമന്യു, വിപിന്‍, സബറുദ്ധീന്‍, സലേഷ്, ജിനേഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് കോളനിയിലെത്തി പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha
























