Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പരസ്യമായി കോൺഗ്രസിനൊപ്പം നില്ക്കാൻ ഭയക്കുന്ന കാലത്ത് ഇയാളെ സമ്മതിക്കണം; പിഷാരടിയെപ്പോലൊരാള്‍ കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കുന്നത് ധൈര്യമാണ്: ഡോ: എസ്.എസ്. ലാല്‍

06 NOVEMBER 2021 09:16 PM IST
മലയാളി വാര്‍ത്ത

രമേഷ്‌പിഷാരടിയെ കുറിച്ച് ഡോ: എസ്.എസ്. ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. ഇടത് ചേര്‍ന്ന് നില്‍ക്കുന്നതാണ് അംഗീകാരത്തിനും അവാര്‍ഡിനും ആരോഗ്യത്തിനും നല്ലതെന്ന വാശ്വാസം കലാ - സാംസ്കാരിക പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമാണ്. പരസ്യമായി കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ ഭയക്കുന്ന കാലത്ത് ഇത്തരത്തിലൊരു തീരുമാനം എടുത്തതിൽ അഭിമാനിക്കുക തന്നെ വേണം.

പലര്‍ക്കും പരസ്യമായി കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ ഭയമാണെന്നും പിഷാരടിയെപ്പോലൊരാള്‍ കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കുന്നത് ധൈര്യമാണെന്നും എസ് എസ് ലാല്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

ഇടതഭിനയമില്ലാതെ .. ഈ ചിത്രം വല്ലാതെ ഇഷ്ടപ്പെട്ടു. കോണ്‍ഗ്രസുകാരനായതുകൊണ്ടോ പ്രശസ്തനായ പിഷാരടി കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്തതുകൊണ്ടോ മാത്രമല്ല. പിഷാരടിയെപ്പോലൊരാള്‍ ഇങ്ങനെ ധൈര്യം കാണിച്ചതുകൊണ്ട് മാത്രം.

സത്യമാണ്, ഇങ്ങനെ ചെയ്യാന്‍ നല്ല ധൈര്യം വേണം. ഇടത് ചേര്‍ന്ന് നില്‍ക്കുന്നതാണ് അംഗീകാരത്തിനും അവാര്‍ഡിനും ആരോഗ്യത്തിനും നല്ലതെന്ന വാശ്വാസം കലാ - സാംസ്കാരിക പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമാണ്. പരസ്യമായി കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ ഭയമാണ്. തെറ്റ് ചെയ്യുമ്ബോള്‍ പോലും സി.പി.എം - നെതിരെ വായ തുറക്കാന്‍ ഭയമാണ് മനുഷ്യര്‍ക്ക്.

വിദ്യാര്‍ത്ഥി കാലത്ത് കെ.എസ്.യു ഒക്കെ ആയിരുന്ന, ഇപ്പോഴും ഉള്ളില്‍ കോണ്‍ഗ്രസായിരിക്കുന്ന, ഒരുപാട് പേര്‍ സി.പി.എം സംഘടനകളെ ഭയന്ന് നിശബ്ദരാണ്. കൂടുതല്‍ ഭയമുള്ള ചിലര്‍ നിഷ്പക്ഷരാണ്. അതിലും ഭയമുള്ള ചിലര്‍ ഇടതഭിനയം നടത്തി സ്വന്തം തടി കേടാക്കാതെ നില്‍ക്കുകയാണ്.

 

കോളേജുകളില്‍ പഠിക്കുന്ന കാലത്തേ കാണുന്നതാണിത്. കോണ്‍ഗ്രസ് കുടുംബങ്ങളില്‍ നിന്ന് വരുന്ന ചിലര്‍, കെ.എസ്.യുവില്‍ തുടങ്ങിയവര്‍, സ്വന്തം നാട്ടില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നവര്‍ - അങ്ങനെ പലരും കോളേജില്‍ എസ്.എഫ്.ഐ ആണ്. സ്വന്തം തീരുമാന പ്രകാരം വ്യത്യസ്ത രാഷ്ട്രീയം തെരഞ്ഞെടുത്തവരുണ്ടാകാം. അവരോട് എതിര്‍പ്പില്ല. എന്നാല്‍ അവരുടെ കാര്യമല്ല ഇവിടെ പറഞ്ഞത്. തല്ല് പേടിച്ച്‌ തല്‍ക്കാലം ഇടതായി നില്‍ക്കുന്നവരുടെ കാര്യം മാത്രം.

പഠിക്കുന്ന കാലത്ത് യൂണിവേഴ്സിറ്റി കോളേജില്‍ വ്യാപകമായും മെഡിക്കല്‍ കോളജില്‍ പോലും അപൂര്‍വ്വമായും ഇത് കണ്ടിട്ടുണ്ട്. തല്ലു കിട്ടുമെന്ന പേടി മാത്രമായിരുന്നു കമ്മ്യൂണിസ്റ്റായി അഭിനയിക്കാന്‍ കാരണം. വിദ്യാഭ്യാസം കഴിയുമ്ബോള്‍ പലരും വീണ്ടും കോണ്‍ഗ്രസാകും. യൂണിവേഴ്സിറ്റി കോളേജില്‍ ഞാന്‍ ചെയര്‍മാനായിരുന്ന യൂണിയനില്‍ എസ്.എഫ്.ഐ പാനലില്‍ ജയിച്ച സുഹൃത്ത് കോളേജ് കഴിഞ്ഞപ്പോള്‍ നാട്ടില്‍ കോണ്‍ഗ്രസ് ഭാരവാഹിയായി. നാട്ടില്‍ അയാളുടെ സമൂഹം കോണ്‍ഗ്രസായിരുന്നു.

സര്‍ക്കാര്‍ ഓഫീസുകളിലും ഇത് കാണാറുണ്ട്. ഭയം മൂലം എന്‍.ജി.ഒ യൂണിയനില്‍ നില്‍ക്കുന്ന കോണ്‍ഗ്രസുകാരെ അറിയാം. സുഹൃത്തുക്കളും ബന്ധുക്കളുമായ ചിലര്‍ അങ്ങനെയുണ്ട്. ഇത് വായിക്കുന്ന ചിലര്‍ ഊറിച്ചിരിക്കുമെന്നും എനിക്കറിയാം. അടുപ്പമുള്ള ചില എന്‍.ജി.ഒ യൂണിയന്‍ നേതാക്കള്‍ തന്നെ ഇക്കാര്യം തമാശയായി പറയാറുമുണ്ട്.

അടുത്തിടെ സെക്രട്ടേറിയറ്റില്‍ നിന്നും വിരമിച്ച ഒരു സുഹൃത്ത്. യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുമ്ബോള്‍ ഞങ്ങള്‍ക്കൊപ്പം വലിയ കെ.എസ്.യുക്കാരി. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഫോണില്‍ സംസാരിച്ചതാണ്.
'ലാലേ, ലാലിനായി ഇലക്ഷന്‍ പ്രചരണത്തിന് വരണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ഞാന്‍ സെക്രട്ടേറിയറ്റില്‍ ഇടത് യൂണിയനിലായിരുന്നു. ലാലിനായി പ്രവര്‍ത്തനത്തിന് ഇറങ്ങിയാല്‍ പ്രശ്നമാകും'
'അതെങ്ങനെ സംഭിവിച്ചു?' ഞാന്‍ അതിശയത്തോടെ ചോദിച്ചു.
'ഞാന്‍ ആദ്യമായി ചെന്ന ദിവസം തന്നെ അവര്‍ അംഗത്വം തന്നു. ഇടത് യൂണിയനാണെന്ന് എനിക്കറിയില്ലായിരുന്നു. പിന്നെ മാറിയാല്‍ പ്രശ്നമാകുമെന്ന് കൂടെയുള്ളവര്‍ പറഞ്ഞു. പേടിച്ച്‌ മാറിയില്ല. പക്ഷേ, വോട്ട് അന്നും ഇന്നും കോണ്‍ഗ്രസിനാണ്.'

റിട്ടയര്‍ ചെയ്തിട്ടും ഭയമുള്ള ആ സുഹൃത്ത് പറഞ്ഞു. സി.പി.എം ആയിരുന്നിട്ടും വ്യക്തിബന്ധത്തിന്റെ പേരില്‍ എന്നെ സഹായിച്ച സുഹൃത്തുക്കളെ മറക്കുന്നില്ല. അത് തിരിച്ചും സംഭവിച്ചത് എനിക്കറിയാം. എല്ലാ പാര്‍ട്ടിയിലും അത് സംഭവിക്കും. അതിനെപ്പറ്റിയുമല്ല പറയുന്നത്. ഭയന്ന് പരസ്യമായി പാര്‍ട്ടി മാറിയതായി അഭിനയിക്കുന്നതിനെപ്പറ്റിയാണ്.

കോണ്‍ഗ്രസാണോ സി.പി.എം ആണോ രാഷ്ട്രീയത്തില്‍ യഥാര്‍ത്ഥ ശരി എന്ന തര്‍ക്കമാക്കെ എവിടെയും ആകാം. എന്നാല്‍ കോണ്‍ഗ്രസെന്ന് പറയാന്‍ ഭയമുണ്ടാകുന്നത് സി.പി.എം ഭീകരത മൂലമാണ്. ഈ ഭീകരതയാണ് പലയിടത്തും ബി.ജെ.പി-യെ വളര്‍ത്തിയത്.

പല കോളേജുകളിലും എ.ബി.വി.പി ഉണ്ടാകാന്‍ കാരണം ഇടത് ഭീകരതയാണ്. എസ്.എഫ്.ഐ - യെ രാഷ്ടീയമായി എതിര്‍ക്കാന്‍ കെ.എസ്.യു ക്കാരില്ലാഞ്ഞിട്ടല്ല. എന്നാല്‍ അടിക്കാനോ തിരിച്ചടിക്കാനോ ഉള്ള സംവിധാനമോ പരിശീലനമോ കെ.എസ്.യു - വില്‍ ഇല്ല. അങ്ങനെ എസ്.എഫ്.ഐ യോട് എതിര്‍പ്പുള്ള ചിലരെങ്കിലും വഴിതെറ്റി എ.ബി.വി.പി - യി ല്‍ എത്തും. ഇടതിന്റെ ഭാഗമായ എ.ഐ.എസ്.എഫ് - ല്‍ ചേര്‍ന്നാല്‍ പോലും തല്ല് കിട്ടുന്ന കാര്യം എല്ലാ ആഴ്ചയും നമ്മള്‍ പത്രത്തിലും ടെലിവിഷനിലും കാണുന്നുണ്ട്. ഇത്തരത്തില്‍ എസ്.എഫ്.ഐ കാരണം എ.ബി.വി.പി ഉണ്ടായ ചില കോളേജുകളില്‍ ഇന്ന് എസ്.എഫ്.ഐക്കാര്‍ സ്ഥിരം തല്ല് വാങ്ങുന്നുണ്ട്. ഏകപക്ഷീയമായി. ബി.ജെ.പി നന്ദിയോടെ സി.പി.എം - നെ സ്മരിക്കുന്ന പല കാര്യങ്ങളില്‍ ഒന്ന്.

മനുഷ്യര്‍ കോണ്‍ഗ്രസോ സി.പി.എമ്മോ ആയിക്കൊള്ളട്ടെ. അവര്‍ക്ക് സ്വന്തം വിശ്വാസം തുറന്നു പറയാനും ഇഷ്ടമുള്ള പക്ഷം ചേര്‍ന്നു നില്‍ക്കാനും കഴിയണം. അപ്പോഴാണ് യഥാര്‍ത്ഥ ജനാധിപത്യം പ്രയോഗത്തില്‍ വരുന്നത്. അതുവരെയുള്ള ഇടത് ആധിപത്യം ഭയമുള്ളവരുടെ സംഭാവന മാത്രം.

വാലറ്റം: കോണ്‍ഗ്രസ് ഭരണം വരുമ്ബോള്‍ പഴയ കോണ്‍ഗ്രസ് പാരമ്ബര്യവും ബന്ധുബലവും കുടുംബ ചരിത്രവുമൊക്കെ പൊടി തട്ടിയെടുത്ത് കോര്‍പറേഷനുകളിലും അക്കാഡമികളിലും കയറിപ്പറ്റാന്‍ മടിയില്ലാത്ത 'ഇടവിട്ട്' ഇടത് സഹയാത്ര നടത്തുന്നവര്‍ ധാരാളമുണ്ട്. കോണ്‍ഗ്രസ് മുഖ്യമന്തിമാരുടെയും മന്ത്രിമാരുടെയും ഓഫീസുകളില്‍ പുതിയ ഖദറുമിട്ട് കയറിയിറങ്ങുന്ന ഇത്തരം പഞ്ചവത്സര ഇടതന്മാരെ ഒരുപാട് കണ്ടിട്ടുണ്ട്. കോണ്‍ഗ്രസായിട്ടും ഒരു കമ്മിറ്റിയും ചോദിച്ചു വാങ്ങിയിട്ടില്ലാത്തതിനാലും തരാന്‍ ശ്രമിച്ചത് സ്നേഹത്തോടെ നിരസിക്കാന്‍ കഴിഞ്ഞതിനാലുമാണ് ഇങ്ങനെ ധൈര്യമായി പറയാന്‍ കഴിയുന്നത്.
ഡോ: എസ്.എസ്. ലാല്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (5 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (6 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (6 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (6 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (7 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (7 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (8 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (8 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (10 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (11 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (11 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (12 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (12 hours ago)

Malayali Vartha Recommends