കാറില്‍ ഫാന്‍സി നമ്പര്‍പ്ലേറ്റ് സ്ഥാപിച്ചു; നടന് ജോജു ജോര്‍ജിനെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

കാറില്‍ ഫാന്‍സി നമ്പര്‍പ്ലേറ്റ് സ്ഥാപിച്ചതിന് നടന് ജോജു ജോര്‍ജിനെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. പിഴയടച്ച് അതിസുരക്ഷ നമ്ബര്‍പ്ലേറ്റ് സ്ഥാപിച്ച് വാഹനം ഹാജരാക്കണമെന്ന് എറണാകുളം ആര്.ടി.ഒ ആവശ്യപ്പെട്ടു. ഇന്ധന വിലവര്‍ധനക്കെതിരായ കോണ്‍ഗ്രസ് ഉപരോധത്തിനിടെ പ്രതിഷേധിച്ചതോടെ ഉടലെടുത്ത വിവാദത്തെത്തുടര്‍ന്നാണ് ജോജുവിനെതിരെയും പരാതി ഉയര്‍ന്നത്. ഫാന്‍സി നമ്ബര്‍ പ്ലേറ്റ് ഘടിപ്പിച്ചതുവഴി ജോജു നിയമലംഘനം നടത്തിയെന്ന് കാണിച്ച് കളമശ്ശേരി സ്വദേശി മനാഫ് പുതുവായിലാണ് പരാതി നല്‍കിയത്.
ജോജുവിെന്റ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറിെനതിരെയാണ് നടപടി. ഇതിെന്റ അടിസ്ഥാനത്തില്‍ നമ്ബര്‍പ്ലേറ്റ് മാറ്റി പിഴയടച്ച് കേസ് അവസാനിപ്പിക്കാം. അല്ലാത്തപക്ഷം നടപടിക്രമം പൂര്‍ത്തീകരിക്കുന്നതുവരെ മോട്ടോര്‍ വാഹന വകുപ്പിന് കാറിെന്റ രജിസ്ട്രേഷന് റദ്ദാക്കാം. പിന്‍ഭാഗത്തെ ചില്ല് തകര്‍ന്ന കാര്‍ അറ്റകുറ്റപ്പണിക്ക് കയറ്റിയിരിക്കുകയാണ്.
ജോജുവിെന്റ ഉടമസ്ഥതയിലെ മറ്റൊരു കാര്‍ ഹരിയാന രജിസ്ട്രേഷനുള്ളതാണെന്നും കേരളത്തില്‍ അനധികൃതമായി ഉപയോഗിക്കുന്നെന്നും ചൂണ്ടിക്കാട്ടി എറണാകുളം ആര്.ടി.ഒക്ക് പരാതി ലഭിച്ചിരുന്നു. ഇതിെന്റ തുടര്‍നടപടി ചാലക്കുടിയിലെ മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























