റാഗിങ്: വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനം; മർദ്ദിച്ചത് പെണ്‍കുട്ടികളോട് സംസാരിച്ചതിന്റെ പേരിലും പണം ചോദിച്ചും... സംഭവത്തില്‍ ഇരുപതോളം സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലിസ്

കാഞ്ഞിരോട് നെഹര്‍ കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റ് ജൂനിയര്‍ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ ചക്കരക്കല്‍ പൊലീസ് കേസെടുത്തു. രണ്ടാംവര്‍ഷ വിദ്യാര്‍ഥി ചെക്കിക്കുളം തരിയേരി സ്വദേശി അന്‍ഷാദിനെയാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. വെള്ളിയാഴ്ച്ച ഉച്ചക്കാണ് സംഭവം.
രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ അന്‍ഷാദിനെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇപ്പോള്‍ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു. പെണ്‍കുട്ടികളോട് സംസാരിച്ചതിന്റെ പേരിലും പണം ചോദിച്ചുമാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതെന്നാണ് അന്‍ഷാദ് പറയുന്നത്.
മൊബൈല്‍ ഫോണ്‍ വാങ്ങി ബാങ്ക് അക്കൗണ്ട് ബാലന്‍സും പരിശോധിച്ചു. ഇതിനുശേഷം ആദ്യം ഒരുസംഘം വിളിച്ചിറക്കി കൊണ്ടുപോയി മര്‍ദിച്ചു. വിട്ടയച്ചശേഷം വീണ്ടും സീനിയര്‍ വിദ്യാര്‍ഥികള്‍ തിരിച്ചെത്തി ശൗചാലയത്തിലേക്ക് കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു.
തല ചുവരിലിടിപ്പിച്ചെന്നും നെഞ്ചിലും തലയിലും നിരന്തരം ചവിട്ടിയെന്നും അന്‍ഷാദ് പറഞ്ഞു. സംഭവത്തില്‍ ഇരുപതോളം സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോളജ് മാനേജ്മെന്റും പൊലീസും അറിയിച്ചു.
https://www.facebook.com/Malayalivartha
























