Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഒന്നും പറയാനില്ല സഖാവേ... 75 വയസായിട്ടും അഴിമതിക്കറ പുരളാതെ കാത്തു; അഞ്ചര പതിറ്റാണ്ടിന്റെ പാര്‍ട്ടിത്തഴമ്പുമായി എകെജി സെന്ററില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ഓര്‍മ്മയില്‍ വിഎസ്; മാര്‍ച്ചിലെ സംസ്ഥാന സമ്മേളനത്തോടെ സംസ്ഥാന കമ്മിറ്റിയില്‍നിന്നും സുധാകരന്‍ ഒഴിവാക്കപ്പെടാന്‍ സാധ്യത

07 NOVEMBER 2021 07:55 AM IST
മലയാളി വാര്‍ത്ത

ഇന്നലെ ജി സുധാകരന്‍ പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററില്‍ നിന്നും പടിയിറങ്ങുമ്പോള്‍ വി.എസ്. അച്യുതാനന്ദനെയാണ് ഓര്‍ത്ത് പോകുന്നത്. പാര്‍ട്ടി നയങ്ങള്‍ക്കെതിരെ ശക്തമായി പടപൊരുതിയ നേതാവ് വിശ്രമത്തിലാണ്. അല്ലെങ്കില്‍ സുധാകരനായി ആഞ്ഞടിച്ചേനെ. ചങ്ക് പൊട്ടിയാണ് സുധാകരന്‍ ഇന്നലെ എകെജി സെന്റര്‍ പടിയിറങ്ങിയത്. ഒരാളും പിന്തുണയ്ക്കാനില്ലാതെ.

അഞ്ചര പതിറ്റാണ്ടിന്റെ പാര്‍ട്ടിത്തഴമ്പുമായി നിന്ന സഖാവിന്റെ അനുഭവം. സുധാകരനല്ലായിരുന്നെങ്കില്‍ കടുത്ത നടപടിയുണ്ടായേനെ. സുധാകരന്റ പ്രായവും കടുത്ത നടപടി സ്വീകരിക്കുന്നതില്‍നിന്നു നേതൃത്വത്തെ പിന്നോട്ടുവലിച്ചു. ഈ മാസം അദ്ദേഹത്തിന് 75 വയസു പൂര്‍ത്തിയായി.

 

സിപിഎമ്മിന്റെ പുതിയ തീരുമാനപ്രകാരം 75 വയസു പിന്നിടുന്നവരെ കേന്ദ്ര, സംസ്ഥാന കമ്മിറ്റികളില്‍നിന്ന് ഒഴിവാക്കേണ്ടി വരും. അതിനാല്‍ മാര്‍ച്ചിലെ സംസ്ഥാന സമ്മേളനത്തോടെ, സംസ്ഥാന കമ്മിറ്റിയില്‍നിന്നു സുധാകരന്‍ ഒഴിവാക്കപ്പെടാനാണു സാധ്യത. അതിനു മുന്‍പായി കടുത്ത നടപടി വേണ്ടെന്ന നിഗമനത്തില്‍ നേതൃത്വം എത്തി.

വിഎസിന് ശേഷം ജി. സുധാകരന്‍ എന്ന കേന്ദ്രബിന്ദുവിനു ചുറ്റുമായിരുന്നു 2 പതിറ്റാണ്ടായി ആലപ്പുഴയില്‍ സിപിഎമ്മിന്റെ ചലനം. ആലപ്പുഴയില്‍നിന്നു സംസ്ഥാന കമ്മിറ്റിയിലുള്ള ഏക രക്തസാക്ഷി കുടുംബാംഗം എന്നതു മാത്രമല്ല, അഴിമതിക്കറ പുരളാത്ത പ്രതിഛായയും സുധാകരനെ ജനകീയനാക്കി.

 



സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ജി.സുധാകരന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് അടുക്കുന്നത്. 1967 ല്‍, രണ്ടാം ഇഎംഎസ് മന്ത്രിസഭ അധികാരമേല്‍ക്കുന്ന കാലത്തു പാര്‍ട്ടി അംഗമായി. എസ്എഫ്‌ഐയുടെ പൂര്‍വ രൂപമായ കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷനില്‍ (കെഎസ്എഫ്) സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്ന അദ്ദേഹം എസ്എഫ്‌ഐ രൂപീകരിക്കപ്പെട്ടപ്പോള്‍ ആദ്യ സംസ്ഥാന പ്രസിഡന്റുമായി. അടിയന്തരാവസ്ഥയ്‌ക്കെതിരായ സമരങ്ങളില്‍ പങ്കെടുത്തു ജയിലില്‍ കഴിഞ്ഞു.

പന്തളം എന്‍എസ്എസ് കോളജിലുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടയില്‍ 1977 ഡിസംബര്‍ 7നു സുധാകരന്റെ സഹോദരന്‍ ഭുവനേശ്വരന്‍ രക്തസാക്ഷിയായി. പാര്‍ട്ടിക്കു വേണ്ടിയായി ജി. സുധാകരന്റെ പിന്നീടുള്ള ജീവിതം. സിഐടിയുവിലും സജീവമായി പ്രവര്‍ത്തിച്ചു. 1982 ല്‍ കുട്ടനാട്ടില്‍നിന്ന് ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട സുധാകരന്‍ പരാജയപ്പെട്ടെങ്കിലും 1990 ലെ ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് ആലപ്പുഴ ജില്ലാ കൗണ്‍സില്‍ പ്രസിഡന്റായി. 1996 ല്‍ കായംകുളത്തുനിന്നു നിയമസഭയിലെത്തി. 2001 ല്‍ കായംകുളത്തു പരാജയപ്പെട്ടു. 2006 മുതല്‍ 2021 വരെ അമ്പലപ്പുഴ എംഎല്‍എയായി.

 



2006 ല്‍ വിഎസ് മന്ത്രിസഭയില്‍ ദേവസ്വം, സഹകരണം, കയര്‍ വകുപ്പുകളുടെയും 2016 ല്‍ പിണറായി മന്ത്രിസഭയില്‍ പൊതുമരാമത്ത്, റജിസ്‌ട്രേഷന്‍ വകുപ്പുകളുടെയും മന്ത്രിയായി. മികച്ച മന്ത്രിയെന്ന പേരോടെ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യനായി. അതേസമയം, പ്രസംഗങ്ങളിലും മറ്റുമുള്ള ചില പദപ്രയോഗങ്ങള്‍ വിവാദമാകുകയും ചെയ്തു. ദേവസ്വം മന്ത്രിയായിരിക്കെ പൂജാരിമാര്‍ക്കെതിരെയും പൊതുമരാമത്തു മന്ത്രിയായിരിക്കെ കരാറുകാര്‍ക്കെതിരെയും നടത്തിയ ചില പരാമര്‍ശങ്ങള്‍ വലിയ ചര്‍ച്ചയായി.

തന്റെ ഭാഗത്തുനിന്ന് ഒരു തെറ്റും ഉണ്ടായിട്ടില്ലെന്നും എച്ച്. സലാം നല്‍കിയ പരാതി വസ്തുതാവിരുദ്ധമാണെന്നുമാണ് സിപിഎം സംസ്ഥാനകമ്മിറ്റി യോഗത്തില്‍ ജി. സുധാകരന്‍ വാദിച്ചത്. സലാം വിജയിച്ച കാര്യവും ചൂണ്ടിക്കാട്ടി. പക്ഷെ അതാരും വിശ്വസിച്ചില്ല. അതോടെ പരസ്യ ശാസനയുമായി. സാരമില്ല ജി സുധാകരന്‍ ഇവിടെയൊക്കെ തന്നെയുണ്ടാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (5 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (6 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (6 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (6 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (7 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (7 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (8 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (8 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (10 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (11 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (11 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (12 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (12 hours ago)

Malayali Vartha Recommends